സദാചാര പോലീസ് – കഥ
ങ്ങള് വേഗം പോക്കൊളീ.. ആരെങ്കിലും കണ്ടാല്‍ പിന്നെ അത് മതി.
സുഹറയുടെ നെഞ്ചിടിപ്പിന്റെ ശബ്ദം സൈതാലി ശരിക്കും കേട്ടു.
അനക്കിത് എന്ത് പറ്റി ന്റെ സൂറ.. ഇയ്യ് പറെണത് കേട്ടാല്‍ തോന്നും ആദ്യായിട്ടാ ഞാന്‍ അന്റെ അടുത്തു വരണത് എന്ന്..
അന്റെ ചെക്കന് എന്റെയാണ് എന്ന് ഇന്നാട്ടില് ആര്‍ക്കാ അറിയാത്തത്. അന്നെ ഞമ്മള് നിക്കാഹ് കഴിച്ചില്ല എന്നല്ലേയുള്ളൂ. ഇനിയിപ്പോ അങ്ങനെ യാവണം ന്നു വെച്ചാ അങ്ങനെയും ആവാം.. നീയ് വിഷമിക്കാണ്ടിരി.
97 total views, 2 views today

സുഹറയുടെ കണ്ണൊന്നു കലങ്ങി. അവളുടെ സ്വരം ആര്‍ദ്രമായി..
ന്റെ പൊന്നിക്കാ ഇങ്ങളോട് പ്രിയം ഇല്ലാതല്ല.. ങ്ങക്ക് എന്തെങ്കിലും പറ്റാതിരിക്കാനാ..
എനക്ക് എന്ത് പറ്റാന്‍? സൈതാലി തെല്ലൊരു സംശയത്തോടെ സൂറായുടെ മുഖത്തേക്ക് നോക്കി.
ഇന്നലെ രാത്രി എന്താണ്ടായെ എന്ന് ഇങ്ങക്ക് അറിയോ..?
എന്താണ്ടായെ ??
അങ്ങാടീല് പീടികത്തിണ്ണ നിരങ്ങണ കുറെ ഹറാം പിറന്ന ചെക്കന്മാരില്ലേ. ഇന്നലെ രാതി മൂന്നാലെണ്ണം പുരേല് കേറി വന്നു. അതില്‍ ങ്ങടെ മോനും ഉണ്ടായിരുന്നു. അവര്‍ക്ക് വെള്ളം വേണം. വെള്ളം കൊടുത്തപ്പോള്‍ കോലായിലിരുന്നു അവര്‍ കള്ള് കുടി തുടങ്ങി. കള്ള് കുടി കഴിഞ്ഞപ്പോള്‍ അവര്‍ക്ക് വേറെ ചിലതൊക്കെ വേണം.
അതെന്താണ്ടി.. വേറെ ചിലത്..?
സൈതാലി ഒന്നും മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി.
ഓരുക്ക് ന്റെ കൂടെ കിടക്കണംന്ന്.. ഞാന്‍ വാക്കത്തി എടുത്തപ്പോള്‍ പറയാന്‍ കൊള്ളാത്ത കുറെ തെറീം വിളിച്ച് ആ നായിന്റെ മക്കള്‍ പോയി. ങ്ങള് ഇനി ഇവിടെ നിക്കണ്ടാ.. പോക്കൊളീ.. പോലീസിന്റെ കയ്യിപ്പെട്ടാ ങ്ങളെ കഷ്ണം കഷ്ണം ആക്കും.. എനിക്കത് കാണാന്‍ വയ്യ..
പോലീസാ ..സൈതാലി ഒന്ന് ചിരിച്ചു ..ഇവിടെ ഈ കാട്ടുമുക്കില് അതും ഈ നേരത്ത് ..അനക്ക് വട്ട് തന്നെ ..
ആ ചെക്കന്മാരെയൊക്കെ പോലീസില്‍ എടുത്തു ന്നാ കേക്കണേ..എന്തൂട്ടാ ന്റെ റബ്ബേ പേര് ..സുഹറ ഒരു നിമിഷം ചിന്തിച്ചു ..
ആ, സദാചാര പ്പോലീസ് ..
സൈതാലി പിന്നൊന്നും മിണ്ടാന്‍ നിന്നില്ല.. സ്വന്തം മോനും സദാചാരപ്പോലീസായതില്‍ സന്തോഷിച്ച് വേഗം പുരയിലേക്ക് നടന്നു.
98 total views, 3 views today