സദാസമയം വിദേശത്ത് ചിലവഴിക്കുന്ന മോഡി ഭഗവാന് സ്വദേശത്ത് ക്ഷേത്രവും പൂജയും !

  191

  BITS-Pilani-Goa-student-writes-on-Leadership-Lessons-from-Narendra-Modi-

  നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞു. ഒരു വര്‍ഷത്തിനിടയില്‍ നിരവധി ആരോപണങ്ങള്‍ അദ്ദേഹം കേട്ട് കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നല്ലൊരു ഭാഗം അദ്ദേഹം ഉപയോഗിച്ചത് വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനങ്ങള്‍ നടത്താന്‍ വേണ്ടിയാണ്. അദ്ദേഹം എപ്പോഴൊക്കെ നാട്ടില്‍ എത്തിയിട്ടുണ്ടോ അപ്പോള്‍ ഒക്കെ പെട്രോളിന്റെ വില കുതിച്ചു പോങ്ങിയിട്ടും ഉണ്ട് എന്ന് ചിലര്‍ പറയുന്നുണ്ട്. മോഡി വിദേശത്ത് പോകുമ്പോള്‍ അദ്ദേഹത്തിന്റെ ഭക്തര്‍ക്ക് അദ്ദേഹത്തെ ദര്‍ശിക്കാന്‍ വേണ്ടി അദ്ദേഹത്തിന് വേണ്ടി അഹമ്മദാബാദില്‍ ക്ഷേത്രമൊരുങ്ങുന്നു.

  അഹമ്മദാബാദിലെ ജലാല്‍പുര്‍ ടൗണില്‍ മോദിയുടെ ഭക്തന്മാരാണ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുഷ്പരാജ് സിങ് യാദവ് എന്നയാളാണ് ക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.

  “ഞങ്ങള്‍ മോദിയുടെ ഭക്തന്മാരാണെന്ന്. മോദി ഞങ്ങളുടെ രാജാവാണ്. രാജാവിന് വേണ്ടിയാണ് ഞങ്ങള്‍ ഇതൊക്കെ ചെയ്യുന്നത്. ദൈവത്തിന്റെ ജോലിയാണ് മോദി ചെയ്യുന്നത്, അതിനാല്‍ മോദി ഞങ്ങളുടെ ദൈവമാണ് ” പുഷ്പരാജ് പറയുന്നു.

  ആറു മാസത്തിനുള്ളില്‍ ക്ഷേത്രം പൂര്‍ത്തിയാക്കാനാണ് പദ്ധതി. മോദിയുടെ വിഗ്രഹത്തിനൊപ്പം കൃഷ്ണ വിഗ്രഹവും ക്ഷേത്രത്തിലുണ്ടാകും. മാര്‍ബിളില്‍ പണിതീര്‍ത്ത രണ്ടരഅടി വിഗ്രഹമായിരിക്കും മോദിയുടേത്.

  ക്ഷേത്രത്തിനതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ മറ്റൊരു ക്ഷേത്രം പണിയാനുള്ള ശ്രമവും ബിജെപി തടഞ്ഞിരുന്നു.