സന്ധിവാത ചികിത്സയ്ക്കായി മൂന്നു മാസം വൈനിലിട്ടു വെച്ച അണലി കുപ്പി തുറന്നപ്പോള്‍ കടിച്ചു

273

1

സന്ധിവാത ചികിത്സയ്ക്കായി മൂന്നു മാസം വൈനിലിട്ടു വെച്ച അണലി കുപ്പി തുറന്നപ്പോള്‍ കടിച്ചതായി വാര്‍ത്ത. ചൈനയിലെ ഹെയ്‌ലോങ്ജിയാങ് പ്രവിശ്യയിലെ ഷുവാംഗ്‌ചെങില്‍ തമാസിക്കുന്ന ലിയു എന്ന സ്ത്രീയെയാണ് 3 മാസത്തോളം അടച്ചിട്ട കുപ്പിയില്‍ വൈനില്‍ കിടന്ന അണലി കടിച്ചത്. ചൈനയില്‍ സന്ധിവാതത്തിന് ഉപയോഗിക്കുന്ന ഒരു മരുന്നാണ് 3 മാസത്തോളം അണലിയിട്ട വൈന്‍ .

ചൈനയിലും മറ്റു ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളില്‍ തുടര്‍ന്ന് വരുന്ന ഒരു ചികിത്സ രീതിയാണിത്. ലിയുവിന്റെ ഭര്‍ത്താവാണ് അവരുടെ വാതരോഗം മാറ്റുവാന്‍ അണലിയെ നല്‍കിയത്. എന്നാല്‍ 3 മാസങ്ങള്‍ക്ക് ശേഷം കുപ്പി തുറന്നപ്പോള്‍ അണലി ലിയുവിനെ കടിക്കുകയായിരുന്നു. ലിയുവിന്റെ കരച്ചില്‍ കേട്ടെത്തിയ ബന്ധുക്കള്‍ പാമ്പിനെ തല്ലിക്കൊന്നു. കുപ്പിയിലേക്ക് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കുന്ന വിധം അടച്ചതാണ് പാമ്പിനു ജീവനുണ്ടാകാന്‍ കാരണം. ഇങ്ങനെ അടച്ചാല്‍ പാമ്പുകള്‍ ശീതകാലനിദ്ര പോലെ സമാനമായ അവസ്ഥയിലേക്കെത്തും എന്നതിനാലാണ് അങ്ങിനെ ചെയ്യുന്നത്.

ആയിരക്കണക്കിന് വര്‍ഷത്തോളമായി പ്രചാരത്തിലുള്ള പുരാതന ഹെര്‍ബല്‍ മെഡിസിന്‍ ആയ സ്‌നേക്ക് വൈന്‍ നടുവേദന, റൂമാറ്റിസം (സന്ധിവേദന) മുതുകുവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉത്തമപരിഹാരമാണത്രേ. ചൈനീസ് ഭാഷയില്‍ പാമ്പിന്‍ വൈന്‍ ‘ഷെയ്ജു’ എന്നാണ് അറിയപ്പെടുന്നത്. വേദന അനുഭവപ്പെടുമ്പോള്‍ കുപ്പിയില്‍ സൂക്ഷിച്ചിരിക്കുന്ന ഷെയ്ജു കുടിക്കുകയാണ് ചെയ്യുന്നത്. പുരുഷന്മാരില്‍ ഉല്പാദനശക്തിക്കും ഇത് ഫലപ്രദമാണെന്നും കരുതുന്നു. ഒരു വലിയ ജാറില്‍ റൈസ് വൈനെടുത്ത് കൊടും വിഷമുള്ള പാമ്പുകളെ ജീവനോടെ ഇതിലേക്കിടുന്നു. ചിലപ്പോള്‍ ചെറിയ പാമ്പുകളേയും ഉപയോഗിക്കാറുണ്ട്. മാസങ്ങളോളം ഇങ്ങനെ അടച്ചുവെച്ച വൈന്‍ ആണ് ചികിത്സയ്ക്കായി ഉപയോഗിക്കുക.

ശരീരത്തില്‍ നിന്നും വിഷം നിഷ്ഫലമാക്കിയ ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്തു.

Advertisements