സമാധാനമായിരിക്കാന്‍ പറ്റിയ ഏറ്റവും ബെസ്റ്റ് പ്ലെയിസ് നിങ്ങളുടെ കക്കൂസ് തന്നെയാണ്

  821

  5

  നിങ്ങള്‍ക്ക് സമാധാനമായിയിരിക്കാന്‍ പറ്റിയ ഏറ്റവും ബെസ്റ്റ് പ്ലെയിസ്..അതാണ്‌ നിങ്ങളുടെ കക്കൂസ്..!!! എന്താ ഇങ്ങനെ പറയാന്‍ കാരണം എന്നല്ലേ?

  കക്കൂസ്സില്‍ കയറി കതക് അടച്ചു കഴിഞ്ഞാല്‍ പിന്നെ ആ മുറിയുടെ അധിപന്‍ നിങ്ങള്‍ തന്നെയാണ്…അവിടെ നിങ്ങള്‍ പറയും, നിങ്ങള്‍ തന്നെ കേള്‍ക്കും ഒടുവില്‍ നിങ്ങള്‍ തന്നെ അനുസരിക്കും…

  1. കക്കൂസില്‍ കയറി വാതില്‍ അടച്ച ശേഷം നിങ്ങള്‍ക്ക് എന്തിനെ പറ്റിയും എല്ലാത്തിനെപറ്റിയും എത്ര നേരം വേണമെങ്കിലും ചിന്തിക്കാം. അവിടെ നിങ്ങളെ ആരും ശല്യം ചെയ്യാന്‍ വരില്ല.

  2. നിങ്ങള്‍ക്ക് നിങ്ങളെ അറിയാനും നിങ്ങളെ കുറിച്ച് കൂടുതല്‍ ചിന്തിക്കാനും കക്കൂസിലെ സമയം ഒരു അവസരമാണ്.

  3. കഴിഞ്ഞതിനെ പറ്റി ചിന്തിക്കാം, വരാന്‍ പോകുന്നത് പ്ലാന്‍ ചെയ്യാം..

  4. അവിടെ ഇരുന്നു നിങ്ങള്‍ക്ക് പാട്ട് കേള്‍ക്കാം, പുസ്തകം വായിക്കാം വേണമെങ്കില്‍ ഫോണില്‍ സംസാരിക്കുകയുമാകം. അവിടെ വന്നു നിങ്ങളെ ആരും ശല്യം ചെയ്യില്ല.

  5. ഒളിച്ചിരിക്കാനും പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനും നിങ്ങളുടെ വികാരങ്ങളെ മൂടി വയ്ക്കാനും കക്കൂസ് ഒരു ബെസ്റ്റ് പ്ലെയിസ് തന്നെയാണ്.

  6. കക്കൂസിലെ കണ്ണാടി നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് ആണ്. അവനോടു നിങ്ങള്‍ എന്നും ഉള്ള് തുറക്കും.

  7. പുതിയ പുതിയ ആശയങ്ങളും ആവിഷ്കാരങ്ങളും ഉണ്ടാവുന്നത് അവിടെയാണ്.

  8. ഇനി ചിലര്‍ക്ക് വേണ്ടി മാത്രമുള്ള ഒരു കാര്യം, വീട്ടുകാരുടെ കണ്ണ് വെട്ടിച് രണ്ടെണ്ണം അടിക്കാനും 2 പുക എടുക്കാനും കക്കൂസ് മതി.

  9. ഫേസ്ബുക്കില്‍ ഒരു സ്റ്റാറ്റസ് ഇടാനും, മൊബൈല്‍ ഗെയിം ഹൈ സ്കോര്‍ എടുക്കാനും കക്കൂസ് ടൈം നമുക്ക് ഉപയോഗിക്കാം.