സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ പുക വലിച്ചാല്‍ പണി പോകും.!

  182

  Smoking-suicide

  ഇനി മുതല്‍ ജോലി സമയത്ത് ഒന്ന് പുകവലിക്കണം എന്ന് ഏതെങ്കിലും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തോന്നിയാല്‍ സ്വന്തം പണി കളയാന്‍ വേണ്ടിയുള്ള പുറപ്പാടാണത് എന്ന് മാത്രം കരുതിയാല്‍ മതി.

  ഓഫീസ് സമയത്ത് പുക വലിക്കുന്നതും മദ്യപ്പിച്ചു ഓഫീസില്‍ എത്തുന്നതും ഗുരുതരമായ കുറ്റമായി കണ്ടു കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. ഓഫീസില്‍ ഇരുന്നു പുക വലിച്ചു എന്ന പരാതിയോ മേലധികാരിയുടെ റിപ്പോര്‍ട്ടോ കിട്ടിയാല്‍ സസ്പന്‍ഷന്‍ അടക്കമുള്ള ശിക്ഷമാര്‍ഗങ്ങള്‍ സ്വീകരിക്കാനാണ്‌ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

  രാവിലെ 11 മണിക്ക് ഒരു ചായയും 2 പുകയും എടുത്ത് സമയം കളയുന്നവര്‍ക്കും ഉച്ചയ്ക്ക് ഉണ്ട ശേഷം രണ്ടെണ്ണം അടിച്ചു ഓഫീസില്‍ തിരിച്ചു വരുന്നവര്‍ക്കും ഇനി ഇതൊക്കെ എന്നും വീട്ടില്‍ ഇരുന്നു മാത്രം ചെയ്യാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഉണ്ടാക്കി കൊടുക്കാന്‍ പോകുന്നത്. പൊതുസ്ഥലത്ത് പുകവലി നിരോധിക്കണം എന്ന കോടതി ഉത്തരവിനെ നിയമമാക്കി മാറ്റി കൂടുതല്‍ ഉറപ്പ് കൊണ്ട് വരികയാണ് സര്‍ക്കാര്‍ ഇവിടെ ചെയ്യുന്നത്.

  വീട്ടില്‍ നിന്ന് തുടങ്ങി പിന്നെ നാട് വൃത്തിയാക്കാം എന്ന ചിന്തയിലാണ് സര്‍ക്കാര്‍. അതുകൊണ്ട് തന്നെയാണ് ഈ പരിപാടി ആദ്യം സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് തന്നെ ആരംഭിക്കുന്നത്.