സര്‍ ലഡ്ഡു 2: നിങ്ങളെ പൊട്ടിച്ചിരിപ്പിച്ച ഷോര്‍ട്ട് ഫിലിമിന്റെ രണ്ടാം ഭാഗം ഇറങ്ങി

237

1

താന്‍ വഴിയരുകില്‍ കണ്ട ഒരു പെണ്‍കുട്ടിയെ ലൈനടിക്കനായി തനിക്കുണ്ടായിരുന്ന നല്ല ശമ്പളമുള്ള ജോലി രാജി വെച്ച് കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇന്റര്‍വ്യൂനായി വരുന്നതും അവിടെയുള്ള മറ്റു അപേക്ഷകരെ ഇയാള ഓരോ അടവുകള്‍ പ്രയോഗിച്ചു ഓടിക്കുന്നതും വീഡിയോയില്‍ പ്രമേയം ആകുന്നു. തുടര്‍ന്ന് ഇയാളെ ജോലിക്ക് എടുക്കുന്നു. അതായിരുന്നു 2012 ലെ സര്‍ ലഡ്ഡു എന്ന പേരില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ഷോര്‍ട്ട് ഫിലിമിന്റെ തീം. അഞ്ചര ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കിയ ആ കിടിലന്‍ ഷോര്‍ട്ട് ഫിലിമിന്റെ രണ്ടാം ഭാഗവുമായി കൊച്ചിയിലെ നിയോ ഫിലിം ആന്‍ഡ്‌ ബ്രോഡ്‌കാസ്റ്റിംഗ് സ്കൂള്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

ഒരു ഷോര്‍ട്ട് ഫിലിമിനു ആദ്യമായി രണ്ടാം ഭാഗം’ എന്ന വിശേഷണവുമായാണ് സര്‍ ലഡ്ഡു-2 വിന്റെ വരവ്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ഹിറ്റ് മേക്കര്‍ സിദ്ദിഖ് സംവിധാനം ചെയ്ത ‘സര്‍ ലഡ്ഡു’വിന്റെ തിരക്കഥാകൃത്തായ ആന്റണി സോണിയുടെ സംവിധാനത്തിലാണ് ‘സര്‍ ലഡ്ഡു-2? ഒരുങ്ങുന്നത്.അധ്വാനത്തിന് പിറകില്‍ നിന്നത്. സര്‍ ലഡ്ഡു 2 ഇവിടെ കാണാം.

വാല്‍കഷണം: ചിരിക്കാനായി മാത്രം കാണുക.. ഒന്നാം ഭാഗം കണ്ടിട്ട് മാത്രമേ 2-ലേക്ക് കടക്കാവു..