Malayalam Cinema
സര് സിപിയുടെ ഷൂട്ടിംഗ് തടഞ്ഞത് കൌണ്‍സിലര്‍മാരെ അഭിനയിപ്പിക്കാത്തതിനാല്
ജയറാം ചിത്രം സര് സി പി യുടെ ഷൂട്ടിംഗ് അലങ്കോലമാക്കിയ സംഭവത്തിനു പിന്നില്‍ ചില നഗരസഭാ കൗണ്‍സിലര്‍മാര്‍ തന്നെ
71 total views

ജയറാം ചിത്രം സര് സി പി യുടെ ഷൂട്ടിംഗ് അലങ്കോലമാക്കിയ സംഭവത്തിനു പിന്നില്‍ ചില നഗരസഭാ കൗണ്‍സിലര്‍മാര്‍ തന്നെ. ഇവരുടെ അഭിനയ താല്പര്യമാണ് ഷൂട്ടിംഗ് നിര്‍ത്തി വെക്കുന്നതിലേക്ക് കാര്യങ്ങലെത്തിച്ഛത്. നാല് കൗണ്‍സിലര്‍മാര്‍ക്ക് സര് സിപി എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയിട്ടും തങ്ങളെ പരിഗണിക്കാത്തതാണ് ചില കൌണ്‍സിലര്‍മാരെ ചൊടിപ്പിച്ചത്.
ഇതിനിടയില്‍ നടന് ജയറാം അടക്കമുള്ള സിനിമാപ്രവര്‍ത്തകരെ ആക്ഷേപിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് നഗരസഭാ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.നഗരസഭയിലെ ഷൂട്ടിംഗ് വിവരം എല്ലാ കൗണ്‍സിലര്‍മാരും അറിഞ്ഞതാണെന്നും, അഭിനയിക്കാന്‍ അവസരം കിട്ടാത്തതാണ് ഇത് മുടങ്ങാന്‍ കാര്യമെന്നും ഷൂട്ടിംഗിനെ അനുകൂലിക്കുന്ന വിഭാഗം ചൂണ്ടിക്കാട്ടുന്നു.
പ്രതിപക്ഷത്ത് ഇരിക്കുന്ന സിപിഎം ഓഫിസ് വിട്ടു നല്കിയ നടപടിയെ എതിര്‍ത്തില്ല. മറിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് തടഞ്ഞ നടപടിയെ അപലപിക്കുകയും ചെയ്തു.ഷൂട്ടിംഗിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായി നഗരസഭയിലെ ഭരണപക്ഷം രണ്ടുതട്ടിലായിരിക്കുകയാണ്. ഇത് കൊണ്ഗ്രസ്സിലെ ചെരിപ്പോരിനും തുടക്കമിട്ടു.
കൗണ്‍സില്‍ യോഗത്തില്‍ വച്ച് തീരുമാനിക്കേണ്ടതായിരുന്നു വിഷയം. ശനിയാഴ്ച രാത്രി വരെ അനുമതി വാങ്ങാത്തവര്‍ എങ്ങനെയാണ് തിങ്കളാഴ്ച രാവിലെ ഏഴിന് ഷൂട്ടിംഗ് തുടങ്ങുന്നതെന്നും വിരുദ്ധ വിഭാഗം ചോദിക്കുന്നു.നഗരസഭാ ചെയര്‍മാന്റെ മുറി സിനിമാ ഷൂട്ടിംഗിന് നല്‍കിയത് ഒട്ടും ശരിയായില്ല എന്നും ഈ വിഭാഗം ആരോപിക്കുന്നു. മാത്രല്ല ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വരെ ഇടപെട്ടതോടെ കോട്ടയത്ത് നഗരസഭാ ഭരണകക്ഷിക്കുള്ളില്‍ രൂക്ഷമായ പോരിനുള്ള കളമൊരുങ്ങിയിട്ടുണ്ട്.
72 total views, 1 views today