താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ചും മറ്റും സലിംകുമാര്‍ പ്രതികരിക്കുന്നു.
മദ്യനിരോധനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇവിടെ നിരോധിക്കേണ്ടത് പലതുംനിരോധിച്ചിട്ടില്ലയെന്നും വിഷമടിച്ച പച്ചക്കറികളാണ് ആദ്യം നിരോധിക്കേണ്ടത്യെന്നും സലിം കുമാര്‍ പറഞ്ഞു.
ഭിന്നശേഷിയുള്ള കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി സലിംകുമാര്‍ സംവിധാനം ചെയ്ത ‘കംപാര്‍ട്മെന്റ്’ അടുത്തമാസം റിലീസ് ചെയ്യും. സലിംകുമാര്‍ തന്നെയാണു ചിത്രത്തിന്റെ നിര്‍മാതാവും.
നമ്മുടെ സിനിമകളിലും നാടകങ്ങളിലും ഈ കുട്ടികളെ മന്ദബുദ്ധികളായാണ് കാണിച്ചിരിക്കുന്നത്. അവരുടെ വൈകല്യങ്ങളെ ചൂഷണം ചെയ്ത് നമ്മള് തമാശകള്‍ ആസ്വദിച്ചു. ഈ ചിത്രത്തിന് കംപാര്‍ട്മെന്റ് എന്നല്ലാതെ മറ്റൊരു പേരു നല്കാനില്ല. നമ്മള് സമൂഹം ഇവരെ കംപാര്‍ട്മെന്റില്‍ അടയ്ക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും ജീവിതം കഴിഞ്ഞാല്‍ ഇവരുടെ അവസ്ഥ എന്താണ് ?ഇത്തരം കുട്ടികളുള്ള മാതാപിതാക്കള്‍ മനസ്സമാധാനത്തോടെയാണോ ഈ ജീവിതത്തില്‍ നിന്നു മടങ്ങുന്നത് ? ഈ ഒരു ചിന്തയില്‍ നിന്നുമാണ് സലിം കുമാര്‍ ഈ ചിത്രത്തിലേക്ക് എത്തുന്നത്.
ഇതൊരു ഡോക്കുമെന്ററി സ്വഭാവത്തിലുള്ള സിനിമയല്ലയെന്നും വളരെ സ്വാഭാവികമായ നര്മത്തിലൂടെയാണു കഥ പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിയുള്ള കുട്ടികള്കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമയാണിത്. ഫോര്‍ട്ട് കൊച്ചിയിലുള്ള കുട്ടി ഏയ്ഞ്ചലാണു നായിക. അരുണാണ് നായകന്.