സല്ലുവിനെയും അമ്മയേയും മാത്രമല്ല, അമീറിനെയും കോടതി വെറുതെ വിട്ടിട്ടുണ്ട് !

0
231

new

കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി നമ്മള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ് സല്ലുവും ജയലളിതയും.

ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനു കോടതി ജാമ്യം അനുവദിച്ചു, ഇന്ന് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ കോടതി വെറുതെ വിടുകയും ചെയ്തു.

കോടതിയുടെ ഈ മൃദു സമീപനം ഏറ്റു വാങ്ങിയ മറ്റൊരു പ്രമുഖന്റെ കഥയാണ് ഇവിടെ പറയുന്നത്. ബോളിവുഡ് താരവും മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് അറിയപ്പെടുകയും ചെയ്യുന്ന ആമിര്‍ ഖാനെയാണ് ഗുജറാത്ത് ഹൈക്കോടതി ഒരിക്കല്‍ കുറ്റവിമുക്തനാക്കിയത്.

ലഗാന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ മാനിനെ കൊലപ്പെടുത്തിയ കേസിലാണ് ഗുജറാത്ത് ഹൈക്കോടതി ആമിര്‍ ഖാനെയും മുന്‍ ഭാര്യ റീന ദത്തയെയും മറ്റ് മൂന്നുപേരെയും കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

ലഗാന്റെ ഷൂട്ടിംഗിനിടെ അഞ്ച് പേര്‍ ചേര്‍ന്ന് മാനിനെ കൊന്നു എന്നാണ് കേസ്. ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനാണ് ഈ കേസില്‍ ആദ്യം പരാതിയുമായി എത്തിയത്. 2000 ത്തില്‍ വിവരാവകാശ പ്രവര്‍ത്തകനായ അമിത് ജേതാവ ഈ കേസ് വീണ്ടും കോടതിയിലെത്തിച്ചു. ഇയാളെ പിന്നീട് 2010 ല്‍ മൈനിംഗ് മാഫിയ കൊലപ്പെടുത്തി.

ആമിര്‍ ഖാനും കൂട്ടരും മാനിനെ കൊലപ്പെടുത്തിയതിന് തെളിവില്ല എന്ന് പറഞ്ഞാണ് കോടതി ഇവരെ വെറുതെ വിട്ടത്.