സല്ലുവിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം : ബജ്രംഗി ഭായിജാന്‍

230

new

ഇന്ത്യന്‍ സിനിമയുടെ മസില്‍ വീരന്‍, ആരാധകര്‍ സ്നേഹപൂര്‍വ്വം സല്ലു ഭായ് എന്ന് വിളിക്കുന്ന സല്‍മാന്‍ ഖാന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ബജ്രംഗി ഭായിജാനിലെ നായക കഥാപാത്രം മാറുന്നു. പവന്‍ കുമാര്‍ ചതുര്‍വേദി എന്നാ കഥാപാത്രമായി സല്ലു ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

ചക്ദെ ഇന്ത്യ എന്നാ ചിത്രം തുടങ്ങും പോലെ ഈ ചിത്രവും തുടങ്ങുന്നത് ഒരു ഇന്ത്യ-പാക് മത്സരത്തോടെയാണ്, ചക്ദേയില്‍ ഹോക്കി ഇവിടെ ക്രിക്കറ്റ്.

സുല്‍ത്താന്‍പൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ഒരു സ്ത്രീ പ്രവസിക്കുകയും ആ കുഞ്ഞിനു ഷാഹിത എന്ന പേരിടുകയും ചെയ്യുന്നു. പിന്നീട് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം, ഷാഹിതയെ നമ്മള്‍ കാണുന്നത് അമ്മയോടൊപ്പം സംജോത എകസ്പ്രസ്സില്‍ യാത്ര ചെയ്യുന്നതാണ്. അത് ഡല്‍ഹയിലേക്കുള്ള യാത്രയായിരുന്നു. അവിടെ വച്ച് മകളെ (ഷാഹിത) നഷ്ടപ്പെട്ട ആ അമ്മയുടെ നിസാഹായവസ്ഥയാണ് കഥയുടെ ആദ്യത്തെ ട്വിസ്റ്റ്‌. അവിടെ നായക കഥാപാത്രം അവതരിക്കുന്നു.  പവന്‍ കുമാര്‍ എന്നാ തന്റെ അച്ഛന്റെ മരണ ശേഷം ഡല്‍ഹിയിലേക്ക് പോകുന്നതും, അവിടെ വച്ചാണ് നായികയായ രസിക(കരീന കപൂര്‍)യെ കണ്ടുമുട്ടുന്നതും.

നായകന്‍ പലവഴികശിലൂടെയും ആ പെണ്‍ക്കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കഥയുടെ പകുതിയില്‍ വെച്ച് ഷാഹിത എന്ന പെണ്‍ക്കുട്ടിയെ കണ്ടെത്തുന്നുണ്ട്. അതിന് ശേഷം ഷാഹിതയെ സുരക്ഷിതമായി അവളുടെ വീട്ടില്‍ എത്തിക്കുകയാണ്.

മതത്തിന്റെയും ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയുടെയും മനം കവരുന്ന വൈകാരിത ഉണര്‍ത്തുന്ന ബജ്രംഗി ഭായിജാന്‍ നല്ലൊരു ദൃശ്യമാണ് ഒരുക്കുന്നത്. നിഷ്‌ക്കളങ്കവും ലളിതവുമായ സല്‍മാന്‍ ഖാന്റെ അഭിനയം പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലുള്ളതാണ്. വൈകാരിതയും അദ്ഭുതാവഹമായ ചിത്രീകരണത്തിലൂടെയും സംവിധായകന്‍ പ്രേക്ഷകരില്‍ എത്തിക്കുന്നത് ഒരു മികച്ച ദൃശ്യവിഷ്‌കാരം തന്നെയാണ് എന്ന് തന്നെ പറയാം.

Advertisements