സല്‍മാനെതിരെ മൊഴി പറഞ്ഞ രവിന്ദ്ര പാട്ടീലിന്റെ കഥ

” ഞാന്‍ എന്റെ നിലപാടില്‍ ഉറച്ച് നിന്നു. ഡിപ്പാര്ട്ട്മെന്റ് എന്റെ കൂടെ നിന്നില്ല. എനിക്കെന്റെ ജോലി തിരികെ വേണം. എനിക്ക് ജീവിക്കണം” പാട്ടീലിന്റെ അവസാന വാക്കുകള്‍.

വാഹനാപകടകേസില്‍ 5 വര്ഷം തടവിനു വിധിക്കപ്പെട്ടു സല്‍മാന്‍ ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ സല്‍മാനെ കുടുക്കിയ പോലീസ് കോണ്‍സ്ട്രബിള്‍ രവിന്ദ്ര പാട്ടീലിന്റെ കഥ അറിയാതെ പോകരുത്.

നിരന്തരം തനിക്കു വധ ഭീഷണി ഉണ്ടാകുന്നു എന്നാ താരത്തിന്റെ പരാതിയെ തുടര്‍ന്നാണ്‌ രവിന്ദ്ര  പാട്ടീല്‍ സല്‍മാന്റെ ബോഡി ഗാര്‍ഡ് ആയി നിയമിക്കപ്പെടുന്നത്. 2002 സെപ്റ്റംബര്‍ 28 അപകടം നടക്കുന്ന രാത്രിയില്‍  പാട്ടീല്‍ മദ്യപിച്ചു വാഹനമോടിക്കുന്നതില്‍ നിന്നും താരത്തിനെ വിലക്കിയിരുന്നു. അപകടത്തിനു ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപെടാനാണ് സല്‍മാന്‍ ശ്രമിച്ചതെന്നും, താരം മദ്യപിച്ചിരുന്നു എന്നും രവിന്ദ്ര  പാട്ടീല്‍ പോലീസ്നു മൊഴി നല്‍കി.

മൊഴി മാറ്റിപ്പറയുവാനായി പലരും അയാളെ നിര്‍ബന്ധിച്ചു. എന്നാല്‍ പാട്ടീല്‍ കൂട്ടാക്കിയില്ല. പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. കോടതി കൂടിയപ്പോഴോന്നും പാട്ടീല്‍ എത്തിയില്ല. പിന്നീടു പാട്ടീലിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ എന്ത് കൊണ്ട് ഇയാള്‍ ഒളിച്ചു താമസിച്ചു എന്നതിന് കൃത്യമായ അറിവില്ല. ജയില്‍ മോചിതനായ യാളുട അവസ്ഥ തീരെ ദയനീയമായിരുന്നു. ടുബെര്‍കുലോസിസ് ബാധിതാനായ പാട്ടീലിനെ വീട്ടുകാരും സ്വീകരിച്ചില്ല. ജോലിയും നഷ്ടമായി. മുംബൈയിലെ തെരുവുകളില്‍ നിന്നും അദേഹത്തെ കണ്ടെടുത്ത ഒരു സുഹൃത്ത് പാട്ടീലിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു 2007-ല്‍ പാട്ടീല്‍ മരണമടഞ്ഞു. അന്ന് വരെയും തന്റെ മൊഴി മാറ്റിപ്പറയാന്‍ പാട്ടീല്‍ തയ്യാറായില്ല.

Advertisements