Bollywood
സല്മാന് ഖാനും കോടതിവിധിയും: അറിഞ്ഞിരിക്കേണ്ട 12 കാര്യങ്ങള്‍
സല്മാന് ഖാനെതിരായ കോടതി വിധിയെക്കുറിച്ച് അറിയേണ്ട 12 കാര്യങ്ങള്‍!
75 total views

1. വിധിയ്ക്കു ആസ്പദമായ അപകടം നടക്കുന്നത് 13 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, 2002 സെപ്റ്റംബര്‍ 28 ന്.
2. ബാന്ദ്രയിലെ ഒരു ബേക്കറിയുടെ മുന്പില് കിടന്നിരുന്ന 5 പേരുടെ മുകളിലൂടെ തന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കയറ്റി എന്നാണ് കേസ്. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
3. 2002 ഒക്ടോബര്‍ 25 മുതല്‍ സല്മാന് ഖാന് ജാമ്യത്തില്‍ ആണ്.
4. അപകടസമയത്ത് സല്മാന് ഡ്രൈവിംഗ് ലൈസന്‍സ് കൈയ്യില്‍ സൂക്ഷിച്ചിരുന്നില്ല.
5. സല്മാന് അല്ല താന്‍ ആണ് അപകടസമയത്ത് വണ്ടി ഓടിച്ചിരുന്നത് എന്ന് സല്‍മാന്റെ ഡ്രൈവര്‍ അശോക് സിംഗ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, അശോക് സല്മാനില നിന്നും പണം കൈപ്പറ്റിയാണ് ഇങ്ങനെ പറഞ്ഞതെന്ന് വാദിഭാഗം വാദിച്ചു. അശോക് സിങ്ങിനെതിരെ നടപടി ഉണ്ടാകും.
6. നിര്‍ണായക മൊഴി നല്കിയ രവീന്ദ്ര സിംഗ് സല്മാന് ഖാന്റെ സുരക്ഷാ ചുമതല ഉള്ള ഉദ്യോഗസ്ഥന് ആയിരുന്നു. സല്മാന് മദ്യപിച്ചിരുന്നു എന്നും രവീന്ദ്രയുടെ മൊഴി പറയുന്നു.
7. ഡ്രൈവര്‍ അശോക് സിംഗ് കോടതിയില്‍ നല്കിയ മൊഴി അനുസരിച്ച് വണ്ടിയുടെ മുന്‍വശത്തെ ടയര്‍ പൊട്ടിയത് കൊണ്ടാണ് അപാകം ഉണ്ടായത്.
8. താന്‍ മദ്യപിച്ചിരുന്നില്ല എന്ന് സല്മാന് ഖാന് കോടതിയില്‍ വാദിച്ചു. എന്നാല്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് സല്മാന് ഖാന് എതിരെ കോടതി കേസ് എടുത്തു.
9. ഷാരൂഖ് ഖാന് ഉള്‍പ്പെടെ ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ വിധി പ്രസ്താവിക്കുന്നതിനു തലേന്ന് സല്‍മാനെ കാണാന്‍ എത്തിയിരുന്നു.
10. സല്മാന് ഖാന്റെ ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങള്‍ക്ക് വേണ്ടി 200 കോടിയോളം രൂപയാണ് നിര്‍മാതാക്കള്‍ നിക്ഷേപിച്ചിരിക്കുന്നത്.
11. വിധി വന്നതിന് ശേഷം സല്മാന് ‘TRIGEMINAL NEURALGIA’ എന്ന ആരോഗ്യപ്രശ്നത്തിന് കീഴില്‍ ആണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു.
12. സല്‍മാന്റെ വിധിക്കുശേഷം #Salman_Verdict എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഒട്ടേറെ ട്വീറ്റുകള്‍ വരികയുണ്ടായി. അപകടത്തില്‍ പെട്ടവരെ തെരുവുപട്ടികളോട് വരെ ഉപമിക്കുന്ന നിലയിലേയ്ക്ക് അത് വളര്‍ന്നപ്പോള്‍ ഏറെ വിവാദങ്ങള്‍ക്കും തിരികൊളുത്തി.
76 total views, 1 views today