സല്‍മാന്‍ ഖാന് വിവാഹം, കുട്ടികള്‍ ! അള്ളാഹുവിനു പോലും ഇത് പ്രവചിക്കാന്‍ സാധിക്കില്ല

232

Bajrangi-Bhaijaan-Book-Launch-620x383

സല്‍മാന്‍ ഖാന്റെ വിവാഹം എന്നും ബോളിവുഡ് വേദികളെ ത്രസിപ്പിച്ച ഒരു ചര്‍ച്ച വിഷയമാണ്. സല്ലു ഭായ് ആരെ വിവാഹം കഴിക്കും, അല്ല, ആരെയെങ്കിലും വിവാഹം കഴിക്കുമോ? കഴിച്ചാല്‍ തന്നെ ആ ബന്ധത്തില്‍ ഒരു കുട്ടി ജനിക്കുമോ? തുടങ്ങി സല്ലുവിന്റെ കുടുംബ ജീവിതത്തെ പറ്റി നമ്മുടെ പപ്പരാസികളായ നാട്ടുകാര്‍ നടത്താത ചര്‍ച്ചകള്‍ ഒന്നും ബാക്കി ഇല്ല.

നമ്മുടെ സല്ലു ഫാന്‍സ്‌ പറഞ്ഞു പറഞ്ഞു ഈ വിഷയം ഒരു ദേശിയ പ്രശ്നം തന്നെയാക്കി എന്ന് പറയാം. പറഞ്ഞു പറഞ്ഞു ഇപ്പോള്‍ മാധ്യമങ്ങള്‍ കാണുമ്പോള്‍ സല്ലുവിനോടും കുടുംബത്തോടും ചോദിക്കുന്ന ചോദ്യം ” എന്നാ സല്ലു നിങ്ങള്‍ക്ക് വിവാഹം, കുട്ടികള്‍” എന്ന് മാത്രമാണ്. സല്ലുവിന്റെ പുതിയ ചിത്രം ഏതാണ് എന്നാ ചോദ്യം പിന്നെ വരികയെയുള്ളൂ.

തന്റെ ഏറ്റവും പുതിയ ചിത്രമായ ബജരംഗി ബൈജാന്‍ എന്നാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടു മുംബൈയില്‍ ഒരു ചടങ്ങില്‍ സല്ലു ഇന്നലെ പങ്കെടുത്തു. അവിടെയും മാധ്യമങ്ങള്‍ ചോദിച്ച ചോദ്യം ഇതു തന്നെ, “കുട്ടികളെ ഒരുപാട് ഇഷ്ടപ്പെടുന്ന സല്ലുവിനു ഇനി എന്നാണ് സ്വന്തമായി കുട്ടികള്‍” എന്ന് ചോദ്യത്തിന് മറുപടി പറഞ്ഞത് സലിം ഖാന്‍.

“അള്ളാഹുവിനു പോലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഞങ്ങളോട് ചോദിച്ചാല്‍ ഞങ്ങള്‍ എന്ത് പറയാനാണ്” എന്നാണ് സലിം ഖാന്‍ മറുപടി പറഞ്ഞത്. ഈ ഉത്തരം കേട്ട് അത് വരെ മസില്‍ പിടിച്ചു നിന്ന സല്ലു വരെ പൊട്ടി ചിരിച്ചു പോയി…!