Featured
സല്മാന് വിധി: ബോളിവുഡിലെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴുമ്പോള്‍

ഒടുവില്‍ സല്മാന് ഖാന് കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തി. അഞ്ചു വര്‍ഷം തടവ് ശിക്ഷയും നല്കി. ഒരുപക്ഷെ, വിധി മറിച്ചായിരുന്നെങ്കില്‍ കോടതിയില്‍ ഉള്ള ഇത്തിരി വിശ്വാസം പോലും ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടേനെ. ഈ കോടതി വിധിയോടെ ഒരുപാട് പേരുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുന്നതിനും ജനങ്ങള്‍ സാക്ഷികളായി. ബോളിവുഡ് താരങ്ങള്‍ സല്മാന് ഖാന് പിന്തുണ അറിയിക്കുവാന്‍ ട്വിട്ടറില്‍ പരസ്പരം മത്സരിക്കുക തന്നെയായിരുന്നു. ആദ്യം തുടങ്ങിയത് അര്ജുന് കപൂറാണ്. കോടതി കുറ്റക്കാരനായി കണ്ടെത്തിയാലും ഞങ്ങള്‍ സല്മാന് ഭായിക്ക് ഒപ്പമുണ്ട് എന്നായിരുന്നു അര്‍ജുന്റെ ട്വീറ്റ്. എന്നാല്‍ പിന്നീടങ്ങോട്ട് വന്ന പിന്തുണയ്ക്കല് നാടകങ്ങള്‍ പലരുടെയും തനിനിറം പുറത്തുകൊണ്ടുവന്നു. വഴിയോരം ആളുകള്‍ക്ക് കിടന്നുറങ്ങാന്‍ ഉള്ളതല്ല, അങ്ങനെ ആളുകള്‍ കിടന്നാല്‍ അത് സര്‍ക്കാരിന്റെ കഴിവുകേടാണ്, അതിനു സല്മാന് ഖാന് കുറ്റക്കാരന്‍ ആവുന്നതെങ്ങനെ തുടങ്ങി ഒരു ബഹളം തന്നെ പിന്നെ നടന്നു. കൂട്ടത്തില്‍ ആകെ തന്റേടം കാണിച്ചത് ആലിയ ഭട്ട് ആണ്. കൂടെയുള്ളവര്‍ തെറ്റ് ചെയ്തിട്ടാണെങ്കില്‍ പോലും ശിക്ഷിക്കപ്പെടുമ്പോള്‍ അത് വേദന ഉണ്ടാക്കുന്നു എന്നായിരുന്നു ആലിയ ട്വീറ്റ് ചെയ്തത്. വിവാദമായ ചില സല്മാന് ട്വീറ്റുകളിലൂടെ നമ്മുക്കൊന്ന് കണ്ണോടിക്കാം.
421 total views, 4 views today