fbpx
Connect with us

Featured

സഹയാത്രികയ്ക്ക് സ്നേഹപൂര്‍വം..

ഇതൊരു ഓര്‍മയാണ്. ഇത്തിരി പഴയ ഓരോറ്മ. ചെന്നെയില്‍ നിന്ന് ബ്യാംഗലുര് ചെക്കേറിയപ്പോള്‍.. അനിവാര്യമായ വേര്‍പിരിയലുകള്‍ ഉണ്ടായി. കോളേജ് കാലം മുതല്‍ കൂടെ ഉള്ള കൂതരകള്‍ എല്ലാം പല വഴിക്കായി. അങ്ങിനെ നോക്കിയയുടെ നാട്ടിലേക്ക് മുകുന്ദന്‍ ഒരു ഓണ്‍സൈറ്റും ശരി ആക്കി. വലിയ ജാക്കെറ്റും ബൂറ്റ്‌സുമായി ഫിന്‍ലാണ്ടിലേക്ക് മുകുന്ദന്‍ പറക്കുമ്പോള്‍ മനസില്‍ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. 3 മാസം കഴിയുമ്പോള്‍ അവന്‍ വലിയ കുപ്പികളുമായി തിരിച്ചു പറക്കും.

 111 total views

Published

on

ഇതൊരു ഓര്‍മയാണ്. ഇത്തിരി പഴയ ഓരോറ്മ. ചെന്നെയില്‍ നിന്ന് ബ്യാംഗലുര് ചെക്കേറിയപ്പോള്‍.. അനിവാര്യമായ വേര്‍പിരിയലുകള്‍ ഉണ്ടായി. കോളേജ് കാലം മുതല്‍ കൂടെ ഉള്ള കൂതരകള്‍ എല്ലാം പല വഴിക്കായി. അങ്ങിനെ നോക്കിയയുടെ നാട്ടിലേക്ക് മുകുന്ദന്‍ ഒരു ഓണ്‍സൈറ്റും ശരി ആക്കി. വലിയ ജാക്കെറ്റും ബൂറ്റ്‌സുമായി ഫിന്‍ലാണ്ടിലേക്ക് മുകുന്ദന്‍ പറക്കുമ്പോള്‍ മനസില്‍ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. 3 മാസം കഴിയുമ്പോള്‍ അവന്‍ വലിയ കുപ്പികളുമായി തിരിച്ചു പറക്കും.

ആ പ്രാര്‍ഥന ഈശ്വരന്‍ കേട്ടു. ഒരു കുളിരുള്ള ജനുവരി മാസത്തില്‍ 2 വലിയ ആബ്‌സലുട് വോഡ്കാ കുപ്പികളുമായി മുകുന്ദന്‍ചെന്നയിലേക്ക് പറന്നു ഇറങ്ങി. അന്ന് മുതല്‍ ബാന്ഗ്ലൂരില്‍ എന്റെ ഉറക്കം നഷ്ടപെട്ടു. മുകുന്ദന്റെ വിളി കാത്തിരുന്നു ക്ഷമ നശിച്ചു ഒടുവില്‍ ക്ഷണം ഇല്ലാതെ തന്നെ ചെന്നൈക്ക് കള്ള വണ്ടി കയറി.

പഴയ ഫ്‌ലാറ്റിലേക്ക് തിരികെ ചെന്നപ്പോള്‍ കാത്തിരുന്നത് ഏകാന്തത മാത്രം. ഒച്ചപാടുകളും ബഹളങ്ങളും ഇല്ലാതെ പൊടി പിടിച്ചു ക്ഷയിച്ച ഒരു പഴയ നായര്‍ തറവാട് പോലെ കിടക്കുന്ന കെആര്‍എന്‍6. ഒരു വ്യത്യാസം മാത്രം. സിനിമയില്‍ ഒക്കെ കാണുന്നത് പോലെ കേട്ട് പ്രായം എത്തിയ സുന്ദരിയും യൊവ്വനയൂക്തയും ആയ ഒരു തരുണീ മണി അവിടെ ഉണ്ടായിരുന്നില്ല. എല്ലാവരും ഉപേക്ഷിച്ചുപോയ കുറേ പഴംതുണികളും. ഫ്രിഡ്ജും ടീവീഉം മാത്രം. മുകുന്ദന്‍ ഓഫീസില്‍ പോയ ആ പകല്‍ ഞാന്‍ അവിടെ ഒറ്റക്ക് കഴിച്ചു കൂട്ടി. കുറച്ചു യൂട്യൂബ്ഉം പിന്നെ കുറച്ചു ബ്രൌസിംഗ് അങ്ങിനെ എല്ലാം.

സന്ധ്യായപ്പോള്‍ പപ്പുവും കണ്ണനും സിജീഷും മുകുന്ദനും അങ്ങിനെ പഴയ കള്ള് കൂടി കോറം ഭാഗികമായി എത്തി ചേര്‍ന്നു. റെഡ്ബുല്ല് ഒഴിച്ചുള്ള ഒരു വോഡ്കാ പരീക്ഷണം. അതു പാളി. റെഡ്ബുല്ല് ഇന്റെ വൃത്തികെട്ട ചുവ വായില്‍ വെക്കാന്‍ കൊള്ളീല്ല. എന്നാലും വെള്ളം ചേര്‍ത്തു ആ ബോട്ടില്‍ കാലിയാക്കി. പിറ്റേന്നു പഴയ ഓഫീസില്‍ ഒക്കെ പോയി. കുറച്ചു പരിചയക്കാരെ ഒക്കെ കണ്ടു. ഓഫീസിലേക്ക്‌പോകുന്ന വഴിയിലെ ചവറു കൂനകള്‍ ഇടക്കിടെ എന്നോട് നൊസ്റ്റാള്‍ജിയ നൊസ്റ്റാള്‍ജിയ എന്നു പറഞ്ഞു കൊണ്ടിരുന്നു. എത്ര ചീത്ത ഓര്‍മകള്‍ ആണെങ്കിലും ഇത്തിരി കഴിയുമ്പോള്‍ വെറുതെ ഒരു നഷ്ടബോധം തോന്നുമായിരിക്കും. പക്ഷേ ചെന്നെയില്‍ ഒത്തിരി നല്ല ഓര്‍മകളും ഉണ്ടല്ലോ.

Advertisement



അന്ന് എന്തോ മുകുന്ദന്‍ നേരത്തെ വന്നു എന്നെ യാത്ര അയക്കാനായി. ഇത്തിരി വിശേഷങ്ങളും സെന്റിമെന്‍സും മാറാത്ത ഹ്യാംഗ് ഓവറിന്റെ ഇടയിലൂടെ കടന്നു പോയി. പതിയെ വീണ്ടും ചെന്നെയോട് വിട പറഞ്ഞു.

ട്രെയിനില്‍ കയറി ഇനിയെന്ത് എന്നു ചിന്തയില്‍ അപ്പര്‍ ബേര്‍ത്തില്‍ താടിക്ക് കയ്യും കൊടുത്തിരിക്കുമ്പോളാണ് വളരെ അപൂര്‍വമായ ഒരു കാഴ്ച കണ്ടത്. എന്റെ തൊട്ടടുത്ത അപ്പര്‍ ബേര്‍ത്തില്‍ ഒരു മാന്‍പേടാ. ചെറിയ ഒരു പശുകുട്ടിയുടെ വലിപ്പമൊക്കെ ഉണ്ട് എങ്കിലും എനിക്ക് അതു മാന്‍പേടാ തന്നെ. ഷേവ് ചെയ്തിട്ട് കാലം കുറേയായി. എവിടെയോ കിടന്ന ഒരു ജീന്‍സും ഷര്‍ട്ടും. ഹ്യാംഗോവര് പൂര്‍ണമായും മാറാത്ത അവസ്ഥയും. ഈ അവസ്ഥയില്‍ ഉള്ള എന്നോട് ഞാന്‍ പോലും സംസാരിക്കാന്‍ മടിയ്ക്കും. അവളുടെ കയ്യില്‍ ഐഫോണ്‍…, ഐപാഡ്. എന്റെ കയ്യില്‍ കീപാട് വര്‍ക്ക് ചെയ്യാത്ത ഒരു നോക്കിയ 3220. മാന്‍പേടക്ക് മുന്നില്‍ എന്റെ അപകര്‍ഷതബോധം തല പൊക്കി. യോഗ ചെയ്തു കണ്ട്രോള്‍ ഒന്നും ഇല്ലെങ്കിലും സംസാരിക്കണം എന്ന എന്റെ ആഗ്രഹത്തെ ഞാന്‍ കടിച്ചു അമര്‍ത്തി. പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പെണ്‍കുട്ടികള്‍ ചാര്‍ത്തി തന്ന വായിനോക്കി എന്ന പട്ടം നഷ്ടം വന്നു പോകാതിരിക്കാന്‍ ഞാന്‍ എന്നാല്‍ ആകുന്ന വിധം ശ്രമിച്ചു.

അങ്ങിനെ ക്ഷ്മയുടെയും വീര്‍പ്പുമുട്ടലിന്റെയും നെല്ലിപ്പലക കണ്ട നിമിഷത്തില്‍ ദേവദൂതന്‍ പോലെ ഒരാള്‍ അങ്ങോട്ട് കടന്നു വന്നു. പലപ്പോഴും തെറി പറഞ്ഞിട്ടുള്ള ടിടിആര്‍ മാരുടെ വര്‍ഗത്തില്‍പെട്ട ഒരു കൊട്ട്ധാരിയായ കുലീനനായ മനുഷ്യന്‍. ടിക്കറ്റ് ചോദിച്ചപ്പോള്‍ ഞാന്‍ എടുത്തു കൊടുത്തത് പഴയ ഏതോ ടിക്കറ്റ് ആണ്. ചെറിയ ഒരു ചിരിയോടെ പുള്ളി കാര്യം പറഞ്ഞു. (സത്യമായും തന്തക്ക് പറഞ്ഞില്ല). ടിക്കറ്റിനായി ബാഗ് തപ്പി പെരുക്കുമ്പോള് ശബരിമലയില്‍ ക്യൂ നിന്ന് കിട്ടുന്ന ആരവണ പോലെ വിലയുള്ള ഒരു കുസൃതിചിരി മാന്‍പേടാ എനിക്ക് സമ്മാനിച്ചു. അന്ന് ‘മോനേ മനസില്‍ ഒരു ലെഡൂ പൊട്ടി എന്ന പരസ്യം റിലീസ് ആയിട്ടില്ലാത്തതിനാല്‍ ലെഡൂ പൊട്ടിയില്ല. പക്ഷേ മറ്റെന്തൊക്കെയോ പൊട്ടി. ഞാന്‍ തിരിച്ചു അറിയാവുന്ന രീതിയില്‍ ഒരു മാരക ചിരി വെച്ചു കൊടുത്തു. (അവള്‍ പേടിച്ചോ എന്തോ?)

അതൊരു വല്ലാത്ത ബ്രേക്ത്രൂ ആയിരുന്നു. അതൊരു തുടക്കമായിരുന്നു. മനോഹരമായ ഒരു കവിതയുടെ തുടക്കം.

Advertisement



‘ആര്‍ യൂ വര്കിംഗ് ഇന്‍ ബ്യാംഗലുര്?’ എന്നു ചോദിച്ചു തുടങ്ങി.

‘ആം ഐ ലുകിംഗ് സോ ഓള്‍ഡ്..ഐ ആം ജസ്ട് ട്വെന്റി’.

ആഹാ സ്രാവിന് വെച്ച വലിയ ചൂണ്ടായില്‍ കുടുങ്ങാന്‍ പോകുന്നത് ഒരു കുഞ്ഞു സുവര്‍ണ മല്‍സ്യമോ?

അവന്ധിക അതാണു പേര്. തമിഴ്‌നാടാണ് സ്വദേശം. സംസ്‌കൃതം ബി.എക്ക് പഠിക്കുന്നു. ഹിന്ദി ഇംഗ്ലീഷ് ഒക്കെ ആണ് ഇഷ്ടം. വലിയ രണ്ടു പ്രൊഫെസര്മാരുടെ ഒരേ ഒരു മകള്‍… ഒരു പേപ്പര്‍ പ്രേസെന്റേഷനു ബ്യാംഗലുര് പോവുകയാണ്. ഈ മാന്‍പേടാ കൂടെ ഉണ്ടായിരുന്ന മാന്‍പേടാകൂട്ടം എല്ലാം വേറെ കാമ്പാര്‍ട്‌മെണ്ടില്‍ ആയി പോയി. അതിനാല്‍ തനിച്ചായി. ഇതൊക്കെയാണ്എനിക്കറിയാവുന്ന ഇംഗ്ലീഷ് കൊണ്ട് ഞാന്‍ മനസിലാക്കിയ വിവരങ്ങള്‍.

Advertisement



ഞാന്‍ മലയാളിയാണെന്ന് പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ ഒരു തിളക്കം. മലയാളികള്‍ എവിടെ പോയാലും എല്ലാത്തിലും മുകളില്‍ ആയിരിക്കും. ഫയങ്കര ഇന്റലിജെന്‌സ് ആണ്, നന്നായി സംസാരിക്കും. ശോ..പുകഴ്ത്താല്‍ കേട്ടപ്പോള്‍ എനിക്ക് നാണം വന്നു.

പിന്നെ അവള്‍ക്ക് പണ്ട് ഷാരൂഖ്ഖാനോട് പ്രേമം ആയിരുന്നു അത്രേ. ആറാം ക്ലാസ്സില്‍ പടിക്കുമ്പോള്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ ജോലിക്കാരി ആയികടന്നു കൂടി പുള്ളികാരാന്റെ ഭാര്യയെ വിഷം കൊടുത്തു കൊന്നു. അങ്ങേരെ വളക്കുക ആയിരുന്നു അന്ന് അവളുടെ ഉദേശം. ദിള്‍വാലെ ദുല്‍ഹനിയാ ലേ ജായെന്‌ഗെ പോലും കണ്ടിട്ട് ഇല്ലാത്തത്തില്‍ ഞാന്‍ എന്നെ തന്നെ ശപിച്ചു. ഹിന്ദി സിനിമയില്‍ തൊട്ടാല്‍ പണി പാലും വെള്ളത്തില്‍ കിട്ടും.

പഴയ കോളേജ് കാലത്തിലേ നമ്പരിലേക്ക് പോയി. കുറച്ച് ചീപ്പ് ആണ്. എന്നാലും സാരമില്ല. ആസ്ട്‌റോളജി. പാമിസ്ട്രി ഹസ്ത രേഖശാസ്ത്രം. പെണ്‍കുട്ടികള്‍ക്കിടയില്‍ ഓടി നടന്നു കൈ നോക്കിയിരുന്ന ആ കോളേജ്കാലം ഒരു നിമിഷം ഞാന്‍ ഓര്‍ത്തു പോയി. ഒരു പാവം പൂമ്പാറ്റയെ പോലെ കൈ നോട്ടത്തില്‍ അവളും വീണു.

ചെറിയ വെളിച്ചത്തില്‍ കയ്യില്‍ തൊടാതെ എന്തൊക്കെയോ തട്ടിവിട്ടു. കല്യാണപ്രായവും വിദ്യാഭ്യാസവും വിചാര വികാര അളവും ബുദ്ധിയും കഴിവും ഒക്കെ തട്ടി വിട്ടു. വെളിച്ചം കുറവായത് കൊണ്ട് നന്നായികാണാന്‍ വയ്യ എന്നു പറഞ്ഞ്. നാളെ രാവിലെ കൈ വിശദമായി നോക്കിച്ചിട്ടേ അവള്‍ പോകൂ എന്നു പറഞ്ഞു. എന്റെ ഒരു ടൈമ്.. വീണ്ടും നാണം. പൊന്മുട്ട ഇടുന്ന താറവിനെ ഇന്നെ കൊല്ലന്ട എന്നു ഞാനും കരുതി.

Advertisement



50% ശതമാനം മാത്രം വിജയ സാധ്യത ഉള്ള എന്റെ വാജ്രായുധം ഞാന്‍ പുറത്തെടുത്തു. വളിച്ച സാഹിത്യം. അറിയാവുന്ന ഇംഗ്ലീഷില്‍… നക്ഷത്രങ്ങളെ കുറിച്ചു. നിലാവിനെ കുറിച്ചു. മോഹങ്ങളെ കുറിച്ചു. പറന്നു നടക്കുന്ന സ്വപ്നങ്ങളെ കുറിച്ചു. സ്‌നേഹത്തിന്റെ കുളിരിനെ കുറിച്ചു. കുട്ടിക്കാലത്തെ വയലുകളില്‍ കണ്ട ഓണതുമ്പിയെ കുറിച്ചു. ഒരു ഡിസംബര്‍ മാസപുലരിയില്‍ പുല്‍നാമ്പൂകളില്‍ കണ്ട മഞ്ഞു തുള്ളിയെ കുറിച്ചു. ആ കുളിര് ആത്മാവിലേക്ക് പടര്‍ന്നു കയറിയതിനെ കുറിച്ചു ചിലച്ചു തുടങ്ങി.

കുഡ് യൂ പ്ലീസ് സ്‌റ്റോപ്..?

ഒരു അലര്‍ച്ച… അല്ല… അതു മാന്‍പേടാ അല്ല. താഴത്തെ ബര്‍ത്തില്‍ കിടക്കുന്ന ഏതോ ഒരു ഡാഷ് ആയിരുന്നു. യു കീപ് ഓണ്‍ ടാകിംഗ്. ഇട്‌സ് 12:30. നിന്റെ വായൊന്നു അടക്കാന്‍ ഞാന്‍ മണിക്കൂര്‍ കുറേ ആയി നോക്കി ഇരിക്കുന്നു. ബാക്കി ഉള്ളവര്‍ക്ക് ഉറക്കം ഒന്നും വേണ്ടേ. ഇതെന്താ പാര്‍ക്കോ? തുടങ്ങി നല്ല ഇംഗ്ലീഷില്‍ ഒരു 10 മിനിട് നീണ്ട തെറി. ഗുഡ്‌നൈട്എന്നൊരു പതിഞ്ഞ ശബ്ദം കേട്ടു. പിന്നെ മാന്‍പേട പുതപ്പിനുള്ളേക്ക് മറഞ്ഞു.

എന്തിനോ വേണ്ടി കറങ്ങുന്ന ഫാനില്‍ ഉറക്കമില്ലാതെ കണ്ണും നട്ടു കിടക്കുമ്പോള്‍ എന്റെ പ്രാര്‍ഥന മുഴുവന്‍ താഴെ കിടക്കുന്ന ആ വൃത്തികെട്ടവന്‍ ജീവിതത്തില്‍ പെണ്ണ് കിട്ടാതെ മൂത്ത് ചാകണം എന്നതായിരുന്നു.

Advertisement



യാത്രിയോം കി പ്രത്യശ…

എന്ന ശബ്ദം കേട്ട് കണ്ണ് തുറന്നപ്പോള്‍ ബാന്ഗ്ലൂര്‍.. ഓടി ചാടി മാന്‍പേടാ എവിടെ? അതാ ഒരു ബൈ പോലും പറയാതെ സഹായാത്രിക ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്കിടയില്‍ നടന്നകലുന്നു. ഒരു രാത്രി എത്ര പെട്ടന്നു മറന്നു നീ അവാന്ധികെ? എന്റെ ഉള്ളിലെ കവി. കലാകാരന്‍ അവന്‍ വീണ്ടും. വീണ്ടും പട്ടി ചന്തക്കു പോയത് പോലെ മടങ്ങി.

 112 total views,  1 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment6 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment6 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment6 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment6 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment7 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment7 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema8 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge9 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science10 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment11 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment11 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment16 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement