സാംബ നൃത്തതോടൊപ്പം ചുവടുവയ്ക്കാന്‍ ഇനി ഇന്ത്യന്‍ ഫുഡ്ബോളറും

0
284

2

കാല്‍പന്തു കളിയുടെ തറവാട്ട് മണ്ണില്‍ പന്തുരുട്ടാന്‍ ഇനി ഒരു ഇന്ത്യക്കാരനും ഉണ്ട്.

റോമിയോ ഫെര്‍ണാണ്ടസ് എന്ന 22 വയസ്സുക്കാരനാണ് ഈ അമൂല്യ ഭാഗ്യം ലഭിച്ചത്. ഇനിടന്‍ സോക്കര്‍ ലീഗില്‍ എഫ്സി ഗോവ താരമായ റോമീയോ ബ്രസീലിയന്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ അത്ലെറ്റിക്കോ പാരനെന്‍സ് എന്നാ ടീമിലേക്കാണ് വായ്പ്പാ അടിസ്ഥാനത്തില്‍ കളിക്കാന്‍ പോയിരിക്കുന്നത്.1

 

ഐഎസ്എല്ലില്‍ 11 കളികളില്‍ നിന്നുമായി 3 ഗോള്‍ നേടുകയും 2 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത റോമിയോയെ തന്‍റെ തന്നെ ടീം കോച്ചും മുന്‍ ബ്രസീലിയന്‍ താരവുമായിരുന്ന സീക്കൊയുടെ എജെന്റായ ബെട്ടോ വഴിയാണ് ബ്രസീലിയന്‍ ലീഗിലേക്കുള്ള വഴി തുറന്നത്. ഇന്ത്യന്‍ അണ്ടര്‍ 23 ടീമിലുള്ള റോമിയോ ബ്രസീലിലെത്തി കളി തുടങ്ങുകയും ചെയ്തിട്ടുണ്ട്. നസിനോല്‍ പിഅറിനെതിരെ 69 മിനിറ്റില്‍ കളിക്കാനിറങ്ങി റോമിയോ തന്‍റെ വരവറിയിച്ചു കഴിഞ്ഞു.

തനിക്ക് ദൈവം തന്ന ഭാഗ്യത്തിന് നന്ദി പറയാനേ കഴിയു എന്നാണ് റോമിയോ പറയുന്നത്.