സാംസങ് ഫോണില്‍ നെറ്റ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ വിവരങ്ങള്‍ ചോരുന്നു…

224

wpid-1424919703169

സാംസങ് മൊബൈല്‍ ഫോണ്‍ ഹാക്കര്‍മാരുടെ പിടിയില്‍..! സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ എസ്6 ഉള്‍പ്പെടെയുള്ള മോഡലുകള്‍ ഉപയോഗിക്കുന്ന 60 കോടി ഉപയോക്താക്കള്‍ സുരക്ഷിതരല്ലെന്നാണ് ലണ്ടനില്‍ നടന്ന ബ്ലാക് ഹാറ്റ് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ നൗസെക്യൂര്‍ എന്ന സെക്യൂരിറ്റി സ്ഥാപനത്തിലെ ഗവേഷകനായ റിയാന്‍ വെല്‍ടണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

സാംസങ് സ്മാര്‍ട്ട് ഫോണുകളില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സ്വിഫ്റ്റ്കീ കീബോര്‍ഡുകളിലൂടെയാണ് വിവരങ്ങള്‍ ചോരുന്നത്. സ്വിഫ്റ്റ് കീയിലൂടെ ഹാക്കര്‍മാര്‍ക്ക് ഫോണിലെ ജിപിഎസ്, ക്യാമറ, മൈക്രോ ഫോണ്‍ തുടങ്ങിയവയിലും സെന്‍സറുകളിലും കടന്നുകയറാനാകും. ഉപയോക്താവ് അറിയാതെ ഫോണില്‍ വൈറസ് ആപ്പുകള്‍ രഹസ്യമായി ഇന്‍സ്റ്റാള്‍ ചെയ്യാനും ഇത് ഹാക്കര്‍മാരെ സഹായിക്കും. മറ്റു ആപ്പുകളുടെയും ഫോണിന്റെ തന്നെ പ്രവര്‍ത്തനത്തെയും തകരാരിലാക്കാനും. ഇന്‍കമിങ്, ഔട്ട്‌ഗോയിങ് മെസേജുകളും വോയ്‌സ് കോളുകളും ചോര്‍ത്താനും ഇതിലൂടെ കഴിയും.

ഇവ ഡിസേബിള്‍ ചെയ്യാനോ അണിന്‍സ്റ്റാള്‍ ചെയ്യാനോ കഴിയാത്തതിനാല്‍ വളരെ എളുപ്പം ഹാക്കര്‍മാര്‍ക്ക് യൂസര്‍മാരുടെ രഹസ്യങ്ങള്‍ ഇതിലൂടെ ചോര്‍ത്താനാകും.

 

Advertisements