സാധാരണ ചുഴലികാറ്റുകള്‍ക്ക് പെണ്‍കുട്ടികളുടെ പേരാണ്, അപ്പൊ എന്താ ഈ ഹുദ്ഹുദ് ?

  454

  hudhud1

  ലോകത്ത് എവിടെ  ചുഴലികാറ്റ് വന്നാലും അതിനു വല്ല പെണ്‍കുട്ടികളുടെയും പേര് ഇടുകയാണ് പതിവ്. കാതറിന്‍, റീത്ത തുടങ്ങി  പെണ്‍പിളേളരുടെ പേരുകള്‍ ചുഴലികാറ്റുകളെ “മനോഹരമാക്കുന്നു” .

  പക്ഷെ എന്താ ഈ ഹുദ്ഹുദ് ?

   

  ആന്ധ്രാതീരത്ത് ആഞ്ഞടിക്കുന്ന ചുഴലിക്കൊടുങ്കാറ്റിന്റെ പേര് കേട്ട് ഇതെന്തു പേരെന്നു പലര്‍ക്കും തോന്നാം. “ഹുദ്ഹുദ്”.!! ഇതെന്താ സാധനം ?

  മരംകൊത്തികളുടെ വര്‍ഗത്തില്‍പ്പെട്ട ഒരു പക്ഷിയുടെ പേരാണ് ഹുദ്ഹുദ്. ഒമാനാണ് ഇങ്ങനെ ഒരു പേര് ഈ ചുഴലികാറ്റിന് പേരിട്ടത്.

  ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റുകളെ തിരിച്ചറിയാന്‍ വേണ്ടി അവയ്ക്ക് പേരിടാന്‍ തുടങ്ങുന്നത് 2004 ലാണ്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മാലൈദ്വീപ്, മ്യാന്‍മാര്‍, ഒമാന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സമിതിയ്ക്കാണ് ഈ മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നതിനു നേതൃത്വം വഹിക്കുന്നത്.

  ഓരോ രാജ്യങ്ങളും നിര്‍ദ്ദേശിച്ച എട്ടു പേരുകള്‍ വീതമുള്ള പട്ടികയില്‍നിന്ന് ഓരോ ചുഴലിക്കൊടുങ്കാറ്റിനും പേരുകള്‍ തിരഞ്ഞെടുക്കുന്നതാണ് പേരിടല്‍ കര്‍മ്മത്തിന്റെ രീതി. ഇത്തവണ 64 പേരുകളുള്ള പട്ടികയിലെ മുപ്പത്തിനാലാമത്തെ പേരായിരുന്നു ഹുദ്ഹുദ്. എല്ലാവര്‍ക്കും സ്വീകാര്യമായ പേരുകളാണ് പട്ടികയില്‍ ഉള്‍ക്കൊള്ളിക്കുന്നത്.

  ഇത്തവണ പേരിടാനുള്ള നറുക്ക് വീണത് ഒമാനാണ് അങ്ങനെയാണ് ആന്ധ്രയില്‍ താണ്ഡവമാടികൊണ്ടിരിക്കുന്ന കൊടുംങ്കാറ്റിന് ഹുദ്ഹുദ് എന്ന പേര് ലഭിച്ചത്. ‘ഹൂപ്പൂ’ പക്ഷികള്‍ക്ക് അറബിയില്‍ പറയുന്ന പേരാണ് ഹൂദ്ഹൂദ്.