ടെന്നീസില്‍ ഇന്ത്യന്‍ വനിതകളത്ര മോശക്കാരല്ലന്ന് ലോകത്തിനുകാണിച്ചു കൊടുത്ത ഇന്ത്യക്കാരിയാണ് സാനിയ മിര്‍സ. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഒളിമ്പിക്സിലും മെഡല്‍ നേടി ഇന്ത്യയയുടെ യശ്ശസ്സ് വാനോളമുയര്‍ത്തിയ ഹൈദ്രാബാദുകാരി.
കുട്ടിപാവാട വിവാദവും പാക് ക്രിക്കറ്ററെ വിവാഹം കഴിച്ചതിനെതുടര്ന്നുള്ള വിവാദങ്ങളും കാരണം എന്നും മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന മുഖമാണ് സാനിയയുടെത്. എന്നാല്‍ ഇന്ത്യയിലെ എല്ലാ യുവതിയുവാക്കള്‍ക്കും സാനിയയെ ആരാധിക്കുന്നു. യുവതിയുവാക്കള്‍ ആരാധനപാത്രമാക്കാന് സാനിയയില് കണ്ട ഗുണങ്ങള്‍ എന്തൊക്കെയാണ്? വായിച്ചുനോക്കു.
1. വിംബിള്‍ഡണ്‍ കപ്പടിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ടെന്നീസ് കളിക്കാരി. ആദ്യപത്തുറാങ്കിങ്ങില് സ്ഥാനം പിടിച്ച ഇന്ത്യക്കാരി.
2.ടെന്നീസില്‍ നിന്ന്മാത്രം വര്‍ഷത്തില്‍ 1മില്ല്യന്‍ യുഎസ് ഡോളോര്‍ വരുമാനമുണ്ടാക്കുന്ന ആദ്യ ഇന്ത്യന്‍ ടെന്നീസ് കായികതാരം.
3. 2010ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റുവും അധികം തിരയപ്പെട്ട ഇന്ത്യന്‍ വ്യക്തി.
4. 2006ല്‍ പത്മശ്രീ അവാര്‍ഡ് നല്കി രാജ്യം ആദരിച്ചു..
5.യുഎസ് ഓപ്പണില്‍ ആദ്യമായി പങ്കെടുക്കുന്ന ഇന്ത്യന്‍ കായികതാരം.
6.2004ലെ അര്‍ജ്ജുന അവാര്‍ഡ് ജേതാവ്.
7.തെലിങ്കാന സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.
8.ടയിംസ് മാഗസീന് തെരഞ്ഞെടുത്ത 50 ഏഷ്യന്‍ ഹീറോസില്‍ ഇടം പിടിച്ച ടെന്നീസ് താരം.