fbpx
Connect with us

സാന്ദ്രയുടെ ആകസ്മികമായ കൂടിച്ചേരലുകള്‍…

Published

on

ഈജിപ്തില്‍ ഒരാഴ്ചത്തെ കോഴ്സ് ,ടിക്കറ്റ് കൈയില്‍ കിട്ടിയപ്പോള്‍ സാന്ദ്രക്ക് സന്തോഷമോ ദുഖമോ തോന്നിയില്ല. ഒരു തരം സ്ഥായിയാ മരവിപ്പ് മാത്രം മനസ്സിലെവിടെയോ കല്ലിച്ചു നിന്നു .

ഉടനെ അസ്കറിനു ഒരു മെയിലയച്ചു .മറ്റന്നാള്‍ ഈജിപ്തിലേക്ക് പോവുന്നു .മൌസ് പാടിലൂടെ ഇഴയുന്ന ജീവിതം ഒരു പ്രത്യേക സ്ഥലത്ത് ക്ലിക്ക് ചെയ്യുമ്പോള്‍ മുറിഞ്ഞു പോവുന്നു.വീണ്ടും ഗതി തിരിഞ്ഞുള്ള സഞ്ചാരം .ജീവിതം യാത്രകളാല്‍ നിറയും പോളാണ് പൂര്‍ണ മാവുക എന്ന് അസ്കര്‍ ഒരിക്കല്‍ പറഞ്ഞത് സാന്ദ്ര ഓര്‍മ്മിച്ചു .

അസ്കറിനു മാത്രമായുള്ള ഐടിയുടെ ഇന്‍ബോക്സില്‍ ഉടനെ മറുപടിയും എത്തി.ഒരു ഈജിപ്ത് യാത്ര എനിക്കും അനിവാര്യമാണ് .പക്ഷെ തീയതി നിശ്ചയിച്ചിട്ടില്ല .ഇളയ മകന്റെ സുന്നത്ത് കര്‍മ്മം അത് ഈ ആഴ്ച തീരുമാനിച്ചതാണ് .മാറ്റുവാന്‍ പ്രയാസം.ഈജിപ്തിലെത്തിയാല്‍ താമസിക്കുന്ന ഹോട്ടല്‍ അഡ്രസ്‌ മെയില്‍ അയക്കുക പിന്നെ ഓര്‍മ്മിക്കാന്‍ ഒരു മിസ്സ്കോളും.ചിലപ്പോള്‍ കോഴ്സ് കഴിയുമ്പോഴേക്കും നമുക്കവിടെ സന്ധിക്കാം .

സാന്ദ്രക്ക് ഉന്മേഷം തോന്നി.അസ്കര്‍ യാത്രയില്‍ കൂടെയില്ലെങ്കിലും അവനെ ഈജിപ്തില്‍ സന്ധിക്കാം എന്ന ഒരു പ്രതീക്ഷ അവളെ കൂടുതല്‍ ഉല്‍ സാഹവതിയാക്കി .അസ്കര് മൊന്നിച്ചു ഒരു മരുഭൂമിയിലൂടെ ഒരു യാത്ര, ആഗ്രഹിച്ചതാണ്‌ പിന്നെ നൈല്‍ നദിക്കരയില്‍ ഒരു സായാഹ്നവും .അയാള്‍ക്കൊരു സര്‍പ്രൈസ്‌ ആവട്ടെ എന്ന് കരുതി മൌനമവലംബിച്ചു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പൊരു ദിവസം ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് അവനെ ആദ്യമായി പരിച്ചയപെടുന്നത് .സ്പെയിനിലെക്കുള്ള ഒരു യാത്രയുടെ ആരംഭത്തില്‍ .ആരെയും ശ്രദ്ധിക്കാതെ ഒരു ഇംഗ്ലീഷ് പത്രം അരിച്ചു പെരുക്കുകയായിരുന്നു അസ്കര്‍.ആകര്‍ഷകമായി പാശ്ചാത്യ വസ്ത്രം ധരിച്ച തനി മലബാര്‍ മുഖമുള്ള ചെറുപ്പക്കാരന്‍.പരിചയപ്പെടാന്‍ സ്വല്പം ബുദ്ധിമുട്ടി യെങ്കിലും .മസില് പിടിച്ചു നിന്ന അവനെ അയച്ചു കൊണ്ടുവന്നപ്പോള്‍
അവിടെ ഒരു സൌഹൃദത്തിന്റെ വന്മരം വളരുകയായിരുന്നു .

Advertisementപിന്നെ പലപ്പോഴും യാത്രകളില്‍ യാദൃശ്ചികമായി കണ്ടുമുട്ടി .ചിലപ്പോള്‍ രണ്ടു പേരും പല രാജ്യങ്ങളിലെക്കായിരുന്നു യാത്ര ചെയ്തിരുന്നതെങ്കിലും യാദൃശ്ചികമായ കണ്ടുമുട്ടലുകള്‍ സഞ്ചാരത്തിന്റെ ആരോചകത കുറക്കാന്‍ സഹായിച്ചു.

മരുഭൂമിയെക്കുരിച്ചു സംസാരിക്കുമ്പോള്‍ നൂറു നാവായിരുന്നു അസ്കറിനു .ഒരു മുഴു പ്രവാസി കുടുംബത്തിലെ അവസാന കണ്ണിയായിരുന്നു അയാള്‍ .മനസ്സില്‍ കോഴിക്കോട്ടെ പയ്യോളി എന്ന ഗ്രാമത്തിനെ ഗൃഹാതുരതയില്‍ കൊണ്ട് നടക്കുമ്പോഴും മരുഭൂമിയെ നെഞ്ചോടു ചേര്‍ത്തു വെക്കുന്ന വെറുമൊരു മലബാരുകാരന്‍.

ഫ്ലൈറ്റില്‍ മുക്കാല്‍ ഭാഗം സീറ്റും ഒഴിഞ്ഞു കിടന്നു.അതിസുന്ദരിയായ എയര്‍ ഹോസ്ടസ് മനോഹരമായി പുഞ്ചിരിച്ചു, കഴിച്ചു കഴിഞ്ഞ ഭക്ഷണ വശിഷ്ടങ്ങള്‍ എടുത്തു മാറ്റി. റഷ്യക്കാരായ ഒരു കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ അഴകുള്ളൊരു പെണ്‍കുട്ടിയുടെ നാപ്കിന്‍ മാറ്റിയുടുപ്പിക്കുന്നു.ഭക്ഷണത്തിനു ശേഷം കപ്പിലേക്ക് കാപ്പി ഒഴിച്ച് തരുമ്പോള്‍ യാര്‍ ഹോസ്ടസ്സില്‍ നിന്നും അറേബ്യന്‍ അത്തറിന്റെ പരിമളം മനസ്സിനെ ഏതോ ഒരു ലോകത്തിലേക്ക് നടത്തി.

ഇനി രണ്ടു മണിക്കൂര്‍ കൂടി യാത്ര .അതി രാവിലെ അഞ്ചു മണിക്ക് വിമാനം കൈറോ വിമാനത്താവളത്തില്‍ ഇറങ്ങും.റൂം ബുക്ക് ചെയ്ത ഹോടലില്‍ നിന്നും ആരെങ്കിലും കൂട്ടാന്‍ എത്തുമെന്ന് കമ്പനിയില്‍ നിന്നും അറിയിച്ചിരുന്നു. ലൈറ്റുകള്‍ അണച്ച് എല്ലാവരും നിദ്രയിലേക്ക് വീണിരുന്നു .നേരത്തെ കണ്ട റഷ്യന്‍ കുടുംബത്തിലെ പെണ്‍കുട്ടിയുടെ മുഖം നേര്‍ത്ത ഇരുട്ടിനെ വെല്ലും വിധം മനോഹരമായി പ്രകാശിച്ചു കൊണ്ടിരുന്നു.

Advertisementപട്ടണത്തിലെ തിരക്കില്‍ നിന്നൊഴിഞ്ഞു തലയുയര്‍ത്തി നില്‍ക്കുന്ന സാമാന്യം ഭേദപ്പെട്ട ഒരു ഹോട്ടല്‍ .വിശാലമായ മുറി,പരമ്പരാഗതമായി ചിത്രപ്പണികള്‍ ചെയ്ത ജനല്‍ കര്‍ട്ടനുകള്‍ .നിലക്കണ്ണാടി യുടെ മുകളിലായി ക്ലിയോപാട്രയുടെ മനോഹരമായ ഒരു പെയിന്റിംഗ് തൂക്കിയിരുന്നു

വളരെ ഇറുകിയ വസ്ത്രം ധരിച്ച ഒരു പരിചാരകന്‍ വെളുപ്പില്‍ മെറൂണ്‍ കളറുള്ള ഈന്തപ്പനയുടെ ചിത്രമുള്ള ഒരു കിടക്ക വിരി വൃത്തിയായി വിരിച്ചു ,ഒരു ഗ്ലാസ് ഓറഞ്ചു ജൂസും അല്പം ഈത്തപ്പഴവും ടേബിളില്‍ വെച്ചു തിരികെ പോയി.

ജനല്‍ കര്‍ട്ടന്റെ നടുഭാഗത്തെ ചരട് വലതു വശത്തേക്ക് വലിച്ചപ്പോള്‍ പുറത്ത്‌ മരുഭൂമി ദൃശ്യമായി.സൂര്യ വെളിച്ചത്തില്‍ മരുഭൂമി വശ്യമായി ചിരിച്ചു .കാറ്റിനു പ്രധിരോധിക്കാന്‍ ഈ കെട്ടിടം മാത്രമേ ഈ പ്രദേശത്ത് ഉണ്ടായിരുന്നു.

അതിനാലാവാം മരുകാറ്റ് ഇടയ്ക്കിടെ കെട്ടിടത്തിന്റെ പള്ളയില്‍ ഊക്കോടെ പ്രഹരിച്ചു കൊണ്ടിരുന്നു.പകല്‍ മരുഭൂമി കാണാന്‍ സാന്ദ്ര ഇഷ്ടപ്പെട്ടില്ല. സന്ധ്യക്ക്‌ ശേഷം മരുഭൂമി തന്റെ കാമുകനും,അസ്കറിന്റെ കാമുകിയും ആവരാന് പതിവ്.

Advertisementപരിചാരകന്‍ കൊണ്ടുവന്ന മെനുവില്‍ ഹോട്ടലിന്റെ അഡ്രെസ്സ് ഉണ്ടായിരുന്നു.ആദ്യം തന്നെ അസ്കറിനു ഒരു മെയിലയച്ചു. പിന്നെ കമ്പനിയിലേക്കും.ഇന്ന് മുഴുവന്‍ ഫ്രീ ആണ്.വിശ്രമവും,വൈകുന്നേരം വേണമെങ്കില്‍ ഒരു കറക്കവും ആവാം .അഞ്ചു മണിക്ക് ശേഷം ഹോടലില്‍ നിന്നും ടൂറിസ്റ്റു കള്‍ക്കായി ഒരു ബസ്സ് പുറപ്പെടുന്നുണ്ട്.

വിശാലമായ കുളിക്കു ശേഷം സാന്ദ്ര അല്പം മയങ്ങുവാന്‍ വേണ്ടി കിടക്കയിലേക്ക് ചരിഞ്ഞു.പതിയെ മയക്കത്തിലേക്ക് ഊര്‍ന്നിറങ്ങി.സ്വപ്നങ്ങളില്‍ മരുഭൂമിയും പെയ്തിറങ്ങി.മരുഭൂമി കടല്‍ പോലെയായിരുന്നു.
അങ്ങിങ്ങ് പിരമിഡുകള്‍ നൌകകളെ പോലെ,മണല്‍ ത്തരികള്‍ തിരകളായും കാറ്റ്ഓളങ്ങള്‍ ആയും പരിണമിച്ചു

.മരുഭൂമിയുടെ മാസ്മരികത യെക്കുറിച്ച് പണ്ട് യമനി ആദില്‍ ശുഐബിയും അസകരും സൗദി അറേബ്യയുടെ മരുഭൂമിയിലൂടെ നടത്തിയ യാത്രയെക്കുറിച്ച് പറഞ്ഞത് സ്വപ്നത്തിലൂടെ വീണ്ടും സാന്ദ്രക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു.

തുടരെ തുടരെ കോളിംഗ് ബെല്ല് അടിക്കുന്നത് കേട്ടാണ് സാന്ദ്ര ഉണര്‍ന്നത്.പരിചാരകന്‍ ഉച്ചഭക്ഷണം ടേബിളില്‍ വെച്ചു പതിവ് പോലെ ശബ്ധമുണ്ടാക്കാതെ തിരികെ പോയി.ഭക്ഷണത്തിനു മറ്റു അറേബ്യന്‍ രാജ്യാങ്ങളില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ എരിവനുഭവപ്പെട്ടു.

Advertisementപുറത്ത്‌ മരുഭൂമിയില്‍ വെയില്‍ കത്തി നിന്നു .വിരി മാറ്റിയ ജനല്‍ ഗ്ലാസ്സിലൂടെ അനന്തമായി പരന്നു കിടക്കുന്ന മരുഭൂമിയുടെ ദൃശ്യം.

ഇടയ്ക്കു കുലച്ചു നില്‍ക്കുന്ന ഈന്തപ്പനകള്‍.സൂര്യ പ്രകാശം പഴുത്ത മണലില്‍ തട്ടി ഈന്തപ്പന ക്കുലകളിലേക്ക് പ്രതിഫലിച്ചു വീതിയേറിയ കന്തൂറ ധരിച്ച പ്രായമേറിയ ഒരു മിസ്‌രി ഒരു ഒട്ടകത്തിനെ രാത്രി ഭക്ഷണത്തിനുള്ള അറവിന്നു വേണ്ടി ഹോടലിന്റെ പുറകിലേക്ക് നടത്തി ക്കൊണ്ട് പോയി .

നാളെ കോഴ്സ് തീരുകയാണ്.പിന്നെ രണ്ടു ദിവസം കൂടി സ്ഥലം ചുറ്റി ക്കാണുവാനും മറ്റും അവസരമുണ്ട്.അസ്കറിന്റെ യാതൊരു വിവരവുമില്ല.മൊബൈല്‍ പ്രവര്‍ത്തന രഹിതം.ദിവസവും ഒരുപാട് തവണ ഇമെയില്‍ തുറന്നു നോക്കി.നിരാശയായിരുന്നു ഫലം.ബിസിനസ്സിന്റെ പുതിയ മേഖലകള്‍ കെട്ടിപ്പടുക്കാന്‍ കമ്പനി അസ്കറിനെ ലോകത്തിന്റെ മറ്റേതോ കോണിലേക്ക് അയച്ചിരിക്കുമോ.?

ചരിത്രങ്ങളുടെ പൊരുള്‍ തേടി ഇറങ്ങിയ ഒരു യൂറോപ്യന്‍ കമ്പനി മര്ഭൂമി ഖനനംചെയ്യുന്നതിനു പത്തു വാര അകലെയായി ടൂറിസ്റ്റു ബസ്സ് പാര്‍ക്ക് ചെയ്തു.സാന്ദ്ര അസ്കറിന്റെ സന്ദേശം ഒരാവര്‍ത്തി കൂടി വായിച്ചു .

Advertisement”ക്ഷമിക്കണം സാന്ദ്ര..ആകസ്മികമായ കൂടി ക്കാഴ്ചകള്‍ ആണല്ലോ സൌഹൃദങ്ങള്‍ തളിര്ക്കുവാനുള്ള പ്രചോദനങ്ങള്‍..എവിടെ നിന്നോ ആരൊക്കെയോ ചേര്‍ന്ന് ചരട് വലിക്കുന്ന ജീവിതം.അതിലെ ആടുന്ന പാവകള്‍ മാത്രമാണ് നമ്മള്‍.നൈല്‍ നദി ക്കരയിലെ സായാഹ്നം മറക്കാം.മരുഭൂമിയിലെ ഞാന്‍ ഒന്നിച്ചുള്ള നിന്റെ യാത്ര മനസ്സിന്റെ അടിത്തട്ടില്‍ സൂക്ഷിച്ചതിന് നന്ദി.ഞാനിപ്പോള്‍ തെംസ് നദിക്കരയില്‍ ഇരിക്കുകയാണ് .നീയുണ്ടായിരുന്നെങ്കില്‍ കുറച്ചു വരികള്‍ നിന്റെ ടയരിയിലേക്ക് നിനക്ക് കോറി യിടാമായിരുന്നു. ഇന്നെനിക്കു അടുത്ത യാത്രക്കുള്ള അറിയിപ്പ് ലഭിച്ചു.നാളെ പുലര്‍ച്ചെ ആഫ്രിക്കന്‍ ഉപ ഭൂഖണ്ടത്തിലേക്ക് യാത്രയാവും

ഇന്ന് ഞാന്‍ തെംസ് നദിക്കരയിലിരുന്നു എന്റെ വിദേശി സുഹൃത്തിനോട് ,കൊയിലാണ്ടിയിലെ കണ്ടല്‍ കാടുകള്‍ അതിര് തീര്‍ത്ത പുഴയെ ക്കുറിച്ച് പറഞ്ഞപ്പോള്‍ അവന്റെ വെള്ളാരം കല്ലു കണ്ണുകള്‍ തിളങ്ങിയത് കണ്ടു ഞാന്‍ ആത്മ സംതൃപ്തിയടഞ്ഞു .

നിന്റെ യാത്രകള്‍ ആസ്വദിക്കുക.,ആകസ്മികമായ കണ്ടു മുട്ടലുകളിലേക്ക് പങ്കു വെക്കാം എല്ലാം ഹൃദയത്തില്‍ സൂക്ഷിക്കുക,” അസ്കര്‍..

മരുഭൂമി തണുത്തു തുടങ്ങി.പിരമിടുകള്‍ക്ക് താഴെ കല്ലറകളില്‍ ഫാരോവന്‍ രാജാക്കന്മാരും രാജ്ഞ്ഞികളും രാജ പ്രൌഡിയോടെ ശയിച്ചു.അലങ്കൃത മല്ലാത്ത കല്ലറകളില്‍ ഭടന്മാരും.മരുഭൂമിയില്‍ നിലാവ് പടരാന്‍ തുടങ്ങി.പിരമിടുകള്‍ക്ക് താഴെ ശോകം പോലെ നിഴലും.കാറ്റ് നിഴലുകളില്‍ പതിയിരുന്നു.കാര്‍ മേഘങ്ങള്‍ ചന്ദ്രനെ മൂടും നേരം പതിയിരുന്ന കാറ്റ് വിരസമായി വീശാന്‍ തുടങ്ങി.

Advertisementസാന്ദ്രയുടെ കണ്ണുകള്‍ നിറഞ്ഞു.കൂട്ടില്ലാത്ത സഞ്ചാരങ്ങള്‍ വിരസതയുടെ മരുഭൂമി കളാണെന്നു അവളോര്‍ത്തു.കാര്‍ മേഘങ്ങള്‍ ചന്ദ്രനെപൂര്‍ണ്ണമായും മറച്ചു.കാറ്റ് വന്യമായി വീശാന്‍ തുടങ്ങി .തണുത്തു റഞ്ഞ മരുഭൂമിയിലെ കല്ലറകള്‍ ക്കിടയില്‍ മമ്മികളുടെ റോമ കൂപങ്ങള്‍ പോലും എഴുന്നു നില്‍ക്കാന്‍ തുടങ്ങി

അസ്കരുമായി ആകസ്മികമായ കൂടി ചേരലില്ലാത്ത മടക്ക യാത്രയില്‍ നൈല്‍ നദിയിലേക്ക് ഒന്ന് കണ്ണ യക്കാന്‍ പോലും സാന്ദ്ര മടിച്ചു .അസ്കരിനായി മാത്രമുള്ള മെയില്‍ ബോക്സില്‍ ,ആഫ്രിക്കയില്‍ തകര്‍ന്നു വീണ ഒരു വിമാന ദുരന്തത്തിന്റെ സന്ദേശം ഒഴുകിയെത്തുന്നുണ്ടായിരുന്നു…….

 222 total views,  3 views today

AdvertisementAdvertisement
Uncategorized1 hour ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment2 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment3 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment4 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment5 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment5 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education5 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment6 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment6 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy6 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy6 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy7 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment6 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement