fbpx
Connect with us

സാറാമ്മച്ചിയുടെ വെളിപാടുകള്‍

തോണി തുഴയുന്നയാള്‍ തോണിപാപ്പനും മീന്‍ വില്‍ക്കുന്നയാള്‍ മീനമ്മതും പാല്‍ക്കാരന്‍ പാലുണ്ണാമനും ഒക്കെ ആയിരിക്കേണ്ടത് നിയമമായ നാട്ടില്‍ ചാരായം വാറ്റി വില്‍ക്കുന്ന വറീതിനെ ഞങ്ങളുടെ നാട്ടുകാര്‍ വാറ്റുവറീച്ചന്‍ എന്ന് വിളിച്ചു. വറീച്ചന്‍റെ വ്യവസായം ദ്രുതഗതിയില്‍ വളര്‍ന്നു കുന്നും മലയുമാകാന്‍ അനുകൂലമായ മൂന്നു സംഗതികള്‍ ഇങ്ങനെയാണ്:

 76 total views

Published

on

 

തോണി തുഴയുന്നയാള്‍ തോണിപാപ്പനും മീന്‍ വില്‍ക്കുന്നയാള്‍ മീനമ്മതും പാല്‍ക്കാരന്‍ പാലുണ്ണാമനും ഒക്കെ ആയിരിക്കേണ്ടത് നിയമമായ നാട്ടില്‍ ചാരായം വാറ്റി വില്‍ക്കുന്ന വറീതിനെ ഞങ്ങളുടെ നാട്ടുകാര്‍ വാറ്റുവറീച്ചന്‍ എന്ന് വിളിച്ചു. വറീച്ചന്‍റെ വ്യവസായം ദ്രുതഗതിയില്‍ വളര്‍ന്നു കുന്നും മലയുമാകാന്‍ അനുകൂലമായ മൂന്നു സംഗതികള്‍ ഇങ്ങനെയാണ്:

  • എക്സൈസ് വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയാത്ത നാടിന്‍റെ ഭൂമിശാസ്ത്രപരമായ കിടപ്പ്
  • കുടിയില്ലാത്തവരുടെ വിരോധത്തെക്കാള്‍ വളരെ ശക്തമായ കുടിയുള്ളവരുടെ പിന്തുണ
  • പെമ്പിള സാറാമ്മ ഉണ്ടാക്കുന്ന മുളകരച്ചു പുരട്ടി വറുത്ത നെയ്‌ചാളയുടെ മണവും രുചിയും.

വെട്ടിക്കുറവില്ലാത്ത അളവും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും വാറ്റുവറീച്ചന്‍റെ നമ്പറില്ലാഷാപ്പിനെ ജനകോടികളുടെ വിശ്വസ്ത സ്ഥാപനമാക്കി. മുന്തിയതരം മറയൂര്‍ ശര്‍ക്കരയിട്ട് വാറ്റിയ വിശ്വാസം അതിവേഗം പണമായി വറീച്ചന്‍റെ പെട്ടിയിലേക്കൊഴുകി നിറഞ്ഞു. ബ്രിട്ടാണിയ പാട്ടയില്‍ അട്ടിവച്ച നോട്ടു കെട്ടുകളുടെ ബലത്തില്‍ വറീച്ചന്‍ ന്യൂതനമായ വ്യവസായ സംരംഭങ്ങളിലേക്ക് ഇറങ്ങി.

റിയല്‍എസ്റ്റേറ്റ് വ്യവസായത്തിന്‍റെ കന്നിമണ്ണില്‍ നാടന്‍ കൊലവെറികള്‍ മാത്രമുള്ള അക്കാലത്ത് വാറ്റു വറീച്ചന്‍ വിതച്ചും പറിച്ചും കൊയ്തു മുന്നേറി. വറീച്ചന്‍റെ വാറ്റുചാരായം പണമായും പ്രമാണമായും ത്വരിതഗതിയില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടു. വടക്ക് ആറ്റുവക്ക് മുതല്‍ വ്യാപിച്ച തെങ്ങിന്‍ തോപ്പില്‍ നാളികേരം ഇടുന്നതിനായി അഞ്ചു കയറ്റക്കാരെ സ്ഥിരമായി തന്നെ നിയമിച്ചു വറീച്ചന്‍. അവര്‍ വെട്ടികൂട്ടിയ കുലകള്‍ വീട്ടു മുറ്റത്ത് മാനം മുട്ടെ വളര്‍ന്നു. എഴാംതരത്തില്‍ വിദ്യാഭ്യാസത്തിന് അന്ത്യകൂതാശ നല്‍കി അപ്പച്ചന്‍റെ വലതുകരമായി ചേര്‍ന്നിരുന്ന സീമന്തപുത്രന്‍ അല്‍ഫോന്‍സ്‌ എന്ന അല്‍ച്ചപ്പന്‍ പുതുതായി വെഞ്ചരിച്ച കൊപ്ര കളത്തിന്‍റെ സി ഓ ഓ ആയി ചുമതലയേറ്റപ്പോള്‍ നടുവിലെ പുത്രന്‍ ജോപ്പന്‍ പള്ളിക്കൂടത്തില്‍ നിന്നും വിടുതല്‍ വാങ്ങി ഡിസ്റ്റിലറിയുടെ ചീഫ് എക്കൌണ്ടന്റായി.

അപ്പച്ചന്‍റെ വാറ്റും അല്‍ച്ചപ്പന്‍റെ ആട്ടും (വെളിച്ചെണ്ണ ) നൂറു പെരുക്കം വളര്‍ന്നു കൊണ്ടിരുന്ന അക്കാലത്താണ് അമ്മച്ചി സാറാമ്മക്ക് ഒന്നാമത്തെ തിരുവെളിപാട് ഉണ്ടായത്. കനിഷ്ഠപുത്രന്‍ ഫിലിപ്പന്‍ എട്ടാം തരത്തിലെ കൊല്ലപരീക്ഷ കഴിഞ്ഞ് അപ്പച്ചന്‍റെ സഹായിയായി കൂടാന്‍ ദുര്‍മുഖം കാട്ടിയ ഒരു സായാഹ്നത്തില്‍ സാറാമ്മച്ചി അന്തോണീസ് പുണ്ണ്യളനെ നേരിട്ടു കണ്ട് തലചുറ്റി വീണു. ഫിലിപ്പനെ തിരുവസ്ത്രം ധരിപ്പിക്കണമെന്ന് പുണ്യാളന്‍ നിര്‍ദേശിച്ചത് സ്വപ്നത്തിലല്ല അമ്മച്ചി കണ്ണും മിഴിച്ചുണര്‍ന്നിരിക്കുമ്പോള്‍ തന്നെയാണെന്നാണ് സാക്‌ഷ്യം. പത്താംതരം കടന്നാല്‍ ഫിലിപ്പനെ സെമിനാരിയില്‍ ചേര്‍ത്തേക്കാമെന്ന് അന്ന് വറീച്ചനില്‍ നിന്നും ഉറപ്പു വാങ്ങിയതിന്‍റെ ഒന്നാം പെരുന്നാളിന് സാറാമ്മച്ചിക്ക് വീണ്ടുമൊരു വെളിപാടുണ്ടായി.

Advertisementദിവ്യദര്‍ശനം അനവധി അംഗങ്ങളും ഉപാഗങ്ങളുമായി നീണ്ടു. വലിയകുന്നേല്‍ വറീതിന്‍റെ വാറ്റുകച്ചവടത്തിന് അറുതിവരുത്തേണ്ടതല്ലേ എന്ന് ആദ്യരംഗങ്ങളില്‍ സന്ദേഹപ്പെട്ട മാലാഖമാര്  പിന്നീട് ആ തൊഴില്‍ മതിയാക്കാന്‍ മിശിഖാ തമ്പുരാന്‍റെ അവസാനത്തെ ഉത്തരവുമായെത്തി. കര്‍ത്താവിന്‍റെ കല്‍പ്പനകേട്ട് ജ്വരമടിച്ചു വീണ വറീച്ചന്‍ മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റ് ഒത്തുതീര്‍പ്പിനപേക്ഷിച്ചു. ദൈവവഴിയില്‍ ഒരു പുരോഹിതന്‍റെ വിശുദ്ധ മാതാവായി പെരുമ നേടേണ്ട സാറാമ്മച്ചി കെട്ടിയവനു വേണ്ടി പക്ഷെ മധ്യസ്ഥക്ക് തയ്യാറായില്ല. അങ്ങിനെ പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള വാറ്റുശാല വറീച്ചന്‍ ആമത്താഴിട്ടു പൂട്ടി.

സാറാമ്മച്ചിയ്ക്ക് മൂന്നാമതൊരു ദര്‍ശനമുണ്ടായത് ഫിലിപ്പന്‍ പത്താം തരത്തില്‍ ജയിച്ചപ്പോഴാണ്. സെമിത്തേരിയില്‍ പോയാലും സെമിനാരിയിലേക്കില്ല എന്ന് സല്‍പുത്രന്‍ പ്രഖ്യാപിക്കുമ്പോള്‍ സാത്താന്‍റെ പരീക്ഷണ പാത്രമായ മകനെ ചൊല്ലി സാറാമ്മച്ചി വീണ്ടും തലചുറ്റി വീണു. ഫിലിപ്പന്‍റെ തീരുമാനം പണിതുയര്‍ത്തിയത് പാറമേലായിരുന്നു. സാറാമ്മച്ചിയുടെ നിരന്തരമായ ഗുണദോഷിക്കലും വറീച്ചന്‍റെ ഭീക്ഷണികളും പാറ ഇളക്കിയില്ല. തെളിച്ച വഴിയെ പോകാന്‍ മടിച്ച കുഞ്ഞാടിനെ പോയ വഴിയെ തെളിക്കണമെന്നു പുനര്‍ദര്‍ശനം ലഭിച്ച സാറാമ്മച്ചി മകനെ ആര്‍ട്സ് കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ത്തു.

നാളികേരത്തിന്റെ താങ്ങ് വിലയും പാമോയിലിന്റെ ഇറക്കുമതി ചുങ്കവും അനുഗ്രഹിച്ച് വറീച്ചന്‍ ഉന്നതങ്ങളില്‍ നിന്നും അത്യന്നതങ്ങളിലേക്ക് മുന്നേറിയ രണ്ടു വര്‍ഷക്കാലം സാറാമ്മച്ചി വെളിപാടുകള്‍ക്ക് അവധിവച്ചു. ഏകമകള്‍ കൊച്ചുറാണിയെ പെണ്ണുകാണാന്‍ വന്ന പതിനേഴാമത്തെ കൂട്ടരും കടത്തുകടവില്‍ വച്ച് തിരിച്ചു പോയ ഒരു ഞായറാഴ്ച സന്ധ്യക്ക് അമ്മച്ചിക്കൊരു വിമ്മിട്ടം തുടങ്ങി. നെഞ്ഞില്‍ തുടങ്ങിയ വേവ് മേലാസകലം വ്യാപിച്ചു വിറയലായി. ശബ്ദം തൊണ്ടയില്‍ മുറിഞ്ഞു മഴികള്‍ പിന്നിലേക്ക്‌ മറിഞ്ഞു. വറീച്ചനെയും മക്കളെയും മുള്‍മുനയില്‍  നിര്‍ത്തിയ  നിര്‍ണ്ണായക സംഭ്രമത്തിന് അന്ത്യം കുറിച്ചു കൊണ്ട് സാറാമ്മച്ചിയുടെ നാലാമത്തെ തിരുവെളിപാട് പാതിരാ നേരത്ത് മണ്ണിലേക്കിറങ്ങി വന്നു : വലിയകുന്നേല്‍ കുടുംബം വീടും നാടും വിട്ടു ദൂരേക്ക്‌ പോകണം!

കര്‍ത്താവിന്റെ കല്‍പ്പനയില്‍ വറീച്ചന്‍ സ്ഥബ്ധനായില്ല. നാളുകളായി അലട്ടുന്ന മഹാപ്രശ്നത്തിനു തീരുമാനമുണ്ടാക്കിയ മിശിഖാ തമ്പുരാന് കുരിശു വരച്ചയാള്‍ നന്ദി പറഞ്ഞു. വാറ്റുവ്യവസായം അവസാനിപ്പിച്ചിട്ടും മായാതെ നിന്ന വാറ്റുവറീത് എന്ന ഇരട്ടപ്പേര് ഒരു ദുഷ്പേരായി തോന്നിയിരുന്നില്ല വറീച്ചന്. ഫിലിപ്പന്‍ സ്കൂളില്‍ അടിയുണ്ടാക്കിയത്തിനു മദ്ധ്യസ്ഥക്ക് പോയപ്പോള്‍ മക്കളുടെ പേരിനൊപ്പവും വാറ്റ് ഉള്ളതറിഞ്ഞിട്ടും അപ്പച്ചന്‍ കുലുങ്ങിയില്ല. എന്നാല്‍ പ്രായം തികഞ്ഞ ഏകമകള്‍ കൊച്ചുറാണിക്ക് നാട്ടുകാര്‍ വാറ്റുറാണി എന്ന് ചെല്ലപ്പേരിട്ടതും വിവാഹം ആലോചിക്കാന്‍ വരുന്ന കൊള്ളാവുന്ന കുടുമ്പക്കാരൊക്കെ അതുകേട്ടു പെണ്ണിനെ കാണാതെ തിരിച്ചു പോകുന്നതും പതിവാക്കിയപ്പോള്‍ വന്ദ്യപിതാവിന്‍റെ ചങ്ക് തകര്‍ന്നുപോയി. വീട്ടുപേരായി പതിഞ്ഞുപോയ ഇരട്ടപ്പേരിന്‍റെ ഖിന്നതയില്‍ നീറുമ്പോഴാണ് കര്‍ത്താവിന്‍റെ മാലാഖമാര്‍ പ്രതിവിധിയുമായി പ്രത്യക്ഷപ്പെട്ടത്.

Advertisementതമ്പുരാന്‍റെ തീരുമാനം നടപ്പിലായി. സ്ഥാവരജംഗമ സ്വത്തുക്കള്‍ ദ്രുതഗതിയില്‍ പണമാക്കി മാറ്റി വലിയകുന്നേല്‍ കുടുംബം നാട്ടുകാരറിയാതെ പുഴകടന്നു. പുതിയ നാട്ടില്‍ കൊച്ചുറാണിയുടെ മിന്നുകെട്ടിന് സ്വര്‍ണ്ണം വാങ്ങിയ ജ്വല്ലറി വറീച്ചന്‍ പൊന്നും വിലയിട്ട് കച്ചവടം ഉറപ്പിച്ചപ്പോള്‍ മക്കള്‍ റബ്ബര്‍ വ്യവസായവും തുടങ്ങി. പരിണാമത്തിന്‍റെ പാതയില്‍ കൊഴിഞ്ഞു പോയ ഇരട്ടപ്പേരായിരുന്നു സാറാമ്മച്ചിയുടെ ആശ്വാസം, പേരിനൊപ്പമുള്ള വാറ്റിന്‍റെ വാലില്‍പിടിച്ച് ഇവിടെയാരും വലിക്കില്ലല്ലോ!

വലിയപള്ളിയിലെ പാട്ട് കുര്‍ബാന കഴിഞ്ഞു ബെന്‍സ് കാറിലേക്ക് നടക്കുമ്പോള്‍ ആണ് വറീച്ചന്‍ ഒരു വിളി കേട്ടത്. തിരിഞ്ഞു നോക്കുമ്പോള്‍ പിന്നില്‍ സാറാമ്മ മോഹാലസ്യപ്പെട്ടു വീഴുന്നതു കണ്ടു.

പ്രാര്‍ഥനാ മുറിയിലെ രൂപക്കൂടിനു മുന്നില്‍ ഒരുപകല്‍ മുഴുവന്‍ മുട്ടിപ്പായി നിന്ന സാറാമ്മച്ചി ഏറെ അസ്വസ്ഥയായിരുന്നു. മെത്രാന്‍ കുടുംബത്തില്‍ നിന്നും അല്‍ഫോന്‍സിന് ഉറപ്പിച്ച വിവാഹം മുടങ്ങിപ്പോകുന്നത് മനക്കണ്ണില്‍ കണ്ടവര്‍‍ കണ്ണീരൊഴുക്കി. വിശ്വസ്തതയുടെ പര്യായമായ വലിയകുന്നേല്‍ ജ്വല്ലറിക്ക് പേരുദോഷം ഭവിക്കുന്നു. കുക്കറി ഫോറങ്ങളില്‍ സാറാമ്മയുണ്ടാക്കുന്ന ഫിഷ് ഫ്രൈയുടെ അധീശത്വം പുചഛിക്കപ്പെടുന്നു. വറീച്ചനെ പള്ളി മുറ്റത്ത്‌ പിന്നില്‍ നിന്ന് വിളിച്ചത് തോണിപാപ്പന്‍ ആണ്. അയാള്‍ വിളിച്ചത് “വാറ്റുവറീച്ചാ” എന്നാണ്

തോണിപാപ്പന്‍ വറീച്ചന്‍റെ നാട്ടിലെ കടത്തുകാരനാണ്. കൊച്ചുറാണിയുടെ വിവാഹാലോചനകള്‍ ഭൂരിപക്ഷവും മുടക്കിയത് പാപ്പച്ചന്‍റെ എല്ലില്ലാത്ത നാവാണ്. വറീച്ചന്‍ നാടുവിട്ടു നാളുകള്‍ക്കുശേഷം ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ച ഗ്രാമത്തില്‍ വികസനങ്ങള്‍ ത്വരിതഗതിയിലായിരുന്നു. റിയല്‍എസ്റ്റേറ്റ് മാഫിയകള്‍ വസ്തു വാങ്ങി കൂട്ടാന്‍ പരസ്പരം മത്സരിക്കുമ്പോള്‍ കുതിച്ചുയര്‍ന്ന വിലയില്‍ സ്ഥലം വിറ്റ് പാപ്പച്ചന്‍ ഇന്നാട്ടില്‍ വീടുവാങ്ങിയത് കുറച്ചു ദിവസം മുന്‍പാണ്. വറീച്ചന്‍റെ ബെന്‍സിനു പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന നീലനിറമുള്ള പുതിയ കാറ് അയാളുടെതാണ്. തോണിപാപ്പനു പിന്നാലെ  മീനമ്മതും പാലുണ്ണാമനും ഉള്‍പ്പെടെ നിരവധി ‍കുടുംബങ്ങള്‍ കൈനിറയെ പണവുമായി ഇങ്ങോട്ട് പുറപ്പെടുന്നുണ്ട്. അവര്‍ വി.വി. വറീതിനെ വിണ്ടും വാറ്റുവറീത് ആക്കും വലിയകുന്നേല്‍ ജ്വല്ലറി വാറ്റുജ്വല്ലറിയാക്കും

Advertisementആസന്നമായ മാനഹാനി ഒഴിവാക്കാനുള്ള ഉപായത്തിനായി അമ്മച്ചിയുടെ അഞ്ചാമത്തെ തിരുവെളിപാട് കാത്തിരിക്കുന്ന വലിയകുന്നേല്‍ കുടുംബത്തിനു അന്തോണീസ്‌ പുണ്ണ്യളന്‍റെ ടെക്സ്റ്റ് മെസ്സേജ് :  ഒരു പേരില്‍ എന്തിരിക്കുന്നു വറീതെ, വിശ്വാസമല്ലേ എല്ലാം!

 77 total views,  1 views today

Advertisement
Entertainment7 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Business1 hour ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment1 hour ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment2 hours ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment2 hours ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam2 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment2 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career3 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment3 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment3 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

Entertainment3 hours ago

പ്രിയ നടൻ്റെ ജന്മദിനത്തിൽ അവയവദാന സമ്മതപത്രം നൽകാനൊരുങ്ങി ആരാധകർ.

Entertainment3 hours ago

മോഹൻലാൽ എന്ന നടൻ സ്‌ക്രീനിൽ നിറയുമ്പോൾ തന്നെ ചന്തുവിനെ ശ്രദ്ധിക്കാൻ പ്രേക്ഷകന് തോന്നുന്നു

controversy21 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment7 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement