നമ്മുടെ പ്രിഥ്വി ചെയ്തതുപോലെ നിങ്ങള്‍ക്കും ഉടനെ തന്നെ ഒരു സിക്സ് പാക്ക് വേണോ? ഇതാ ചില എളുപ്പ വഴികള്‍
ഒരുപാട് പേര് വെയിറ്റ് ട്രെയിനിംഗ് മാത്രം ചെയ്യുന്നുണ്ട്. അത് പോര. ഓട്ടം, സൈക്കിളിംഗ്, നീന്തല്‍ തുടങ്ങിയ എല്ലാ വ്യായാമവും ചെയ്യണം. സിക്സ് പാക്ക് കിട്ടണമെങ്കില്‍ തുടര്‍ച്ചയായി തന്നെ വ്യായാമം ചെയ്യണം. വെയിറ്റ് ട്രെയിനിംഗ് ചെയ്യുന്നതിലും കൂടുതല്‍ കാര്‍ഡിയോ ട്രെയിനിംഗ് (ഓട്ടം, സൈക്കിളിംഗ്, നീന്തല്‍) ആണ് സിക്സ് പാക്കിന് വേണ്ടത്.
ആഹാരം ആണ് പ്രധാനം
ഏറ്റവും പ്രധാനം നല്ല ആഹാരം ആണ്. അല്ലാതെ സിക്സ് പാക്ക് കിട്ടില്ല. കൊഴുപ്പ് കുറഞ്ഞ ആഹാരം കഴിക്കുവാന്‍ ശ്രദ്ധിക്കുക. കൊഴുപ്പ് ശരീരത്തില്‍ നിന്ന് പോയി എങ്കില്‍ മാത്രമേ സിക്സ് പാക്ക് ഉണ്ടാവുകയുള്ളൂ.
സ്ട്രെച്ചു ചെയ്യുന്ന വ്യായാമങ്ങള്‍ ചെയ്യുക
സ്ട്രെച്ചു ചെയ്യുന്ന വ്യായാമങ്ങള്‍ ചെയ്യണം. നമ്മുടെ ചലനങ്ങള്‍ എളുപ്പമാകുന്നതിന് അത് നല്ലതാണ്.
ചെറിയ മസിലുകള്‍ക്കും വ്യായാമം ആവശ്യമാണ്
ബാക്കിലെ മസിലുകള്‍, ജോയിന്റുകള്‍ക്ക് ചുറ്റുമുള്ള മസിലുകള്‍ തുടങ്ങിയവയെ അവഗണിക്കരുത്. അതിനൊന്നും കരുത്തില്ലെങ്കില്‍ അപകടങ്ങളില്‍ പെട്ട് ക്ഷതങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ മസിലുകള്‍ക്ക് വേണ്ട വ്യായാമങ്ങളും ചെയ്യുക.
ധാരാളം വെള്ളം കുടിക്കുക
ധാരാളമായി വെള്ളം കുടിക്കുക. കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കുന്നുവെങ്കില്‍ എത്രയും വെള്ള കുടിക്കുന്നുവോ, അത്രയും നല്ലത്. കൂടുതല്‍ വെള്ളം കുടിക്കുന്തോറും ശരീരം നമ്മുടെ ചര്‍മ്മത്തിന്റെ അടിയില്‍ കുറച്ചു ജലാംശം മാത്രമേ സൂക്ഷിക്കുകയുള്ളൂ. അത് വഴി മസിലുകള്‍ കൂടുതല്‍ നന്നായി തെളിഞ്ഞു നില്ക്കും. വിശ്വസിക്കുവാന്‍ പാടുള്ള കാര്യമാണ് ഇത് എങ്കിലും സംഗതി സത്യമാണ്.
കൂടുതല്‍ റെസ്റ്റെടുക്കുക
മസിലുകള്‍ വളരുന്നത് ഉറങ്ങുമ്പോള്‍ ആയിരിക്കും. നല്ല ആഹാരം, എക്സര്‍സൈസ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പുറമേ, നല്ല ഉറക്കവും വേണം. ഒരു പണിയും ചെയ്യാതെ കിടന്ന് ഉറങ്ങുന്ന കാര്യമല്ല ഇവിടെ ഉദ്ദേശിച്ചത്.