“സിക്സ് പാക്ക്” മസില്‍ വയ്ക്കാന്‍ ബെസ്റ്റ് മരുന്ന് “പച്ച തക്കാളി”..!!!

0
468

g

കേരളത്തിലെ ആണ്‍പിള്ളേര്‍ക്ക് എന്തിനാ സിക്സ് പാക്ക് ??? ചോദ്യം കേട്ട് നമ്മള്‍ കുറെ ആലോചിച്ചു..ഒടുവില്‍ ഉത്തരം കിട്ടി കേരളമായാലും അമേരിക്കയായാലും ശരി സിക്സ് പാക്ക് ഒരു “ലുക്ക്” തന്നെയാണ്..മസില്‍ ഒക്കെ വിരിച്ചു വച്ചു നടന്നു വരുന്ന ഒരു ആണിനെ കാണാന്‍ ഒരു പ്രത്യേക ഭംഗി തന്നെയാണ്..

പക്ഷെ സ്വതവേ മടിയന്മാരായ നമ്മള്‍ മലയാളികള്‍ എങ്ങനെ ഈ സിക്സ് പാക്ക് ഉണ്ടാക്കും..വീണ്ടും ട്വിസ്റ്റ്‌..!!! ജിമ്മില്‍ പോയി കിടന്നു അഭ്യാസം കാട്ടാന്‍ ഒന്നും 70 ശതമാനം മലയാളികളും തയ്യാറാവില്ല. ഒടുവില്‍ ഇതിന് ഒരു  പരിഹാരം നമ്മുടെ മെഡിക്കല്‍ ലോകം കണ്ടു പിടിച്ചു , “പച്ച തക്കാളി”..!!!

“മസില്‍മാനായി നടക്കണോ? എങ്കില്‍ കഴിക്കൂ പച്ചത്തക്കാളി.” മെഡിക്കല്‍ ലോകം ഇപ്പോള്‍ ഉറക്കെ പറയുന്നു… മാംസപേശികളെ പോഷിപ്പിക്കുകയും പേശീബലം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഘടകം പച്ചത്തക്കാളിയിലുണ്ടെന്നതാണ് ഇതിന്റെ പിന്നിലെ രഹസ്യം. ടൊമാറ്റിഡിന്‍ എന്നതാണിതിന്റെ പേര്.

പേശീക്ഷയത്തെ തടയുക കൂടി ചെയ്യുന്ന ഈ ഘടകത്തെ തിരിച്ചറിഞ്ഞത് അയോവ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ്.

പ്രായമേറുന്തോറും പേശീക്ഷയം സംഭവിക്കുന്നു. ക്യാന്‍സര്‍, ഹൃദയാഘാതം തുടങ്ങിയവയും പേശീക്ഷയത്തിനു കാരണമാകുന്നു. ടൊമാറ്റിഡിന്‍ പേശീക്ഷയം തടയുന്നുവെന്നു പഠനത്തില്‍ തെളിഞ്ഞു.പേശീക്ഷയത്തോടെ കോശങ്ങളിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ തടയുന്ന ജോലിയാണ് ടൊമാറ്റിഡിന്‍ ഏറ്റെടുക്കുന്നത്.

അയോവ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങളുടെ ഇടയില്‍ ടൊമാറ്റിഡിന്‍ മസില്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതിനോടൊപ്പം കൊഴുപ്പു കുറയ്ക്കുന്നതായി കണ്ടെത്തി. ടൊമാറ്റിഡിന്‍ വഴി പൊണ്ണത്തടി കുറയ്ക്കാന്‍ കഴിയുമെന്ന ഈ പ്രതീക്ഷ അങ്ങനെ കൂടുതല്‍ പഠനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.