fbpx
Connect with us

സിഗ്നല്‍

കാലത്താണ് നാട്ടില്‍ നിന്ന് വന്നത് ഈ പൂക്കളുടെ നാടിലേക്ക്, ഒരു ഇന്റര്‍വ്യൂ. നല്ല ഒരു കമ്പനി യാണ്, ജോലി കിട്ടിയാല്‍ രക്ഷപെട്ടു. പക്ഷെ ഇങ്ങിനെ വിചാരിചു എത്ര എണ്ണം ഈ ബാംഗ്ലൂരില്‍ തന്നെ അറ്റെന്റ് ചെയ്തു. അത് കൊണ്ട് ബാംഗ്ലൂര്‍ ഒരു വിധം പരിചിതമായി, പ്രധാനപെട്ട സ്ഥലങ്ങളൊക്കെ പരിചിതം, പോകാന്‍ ആരെയും ആശ്രയിക്കേണ്ട. കൂട്ടുകാരന്‍ സരോഷ് ഉള്ളത് ഭാഗ്യം, അവന്റൊപ്പം താമസിക്കാം, കൂടാതെ അവന്‍ പറഞ്ഞാണ് ഈ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നത്. രാവിലെ അവന്റെ ബൈക്ക് എടുത്തു ഇറങ്ങുമ്പോള്‍ അവന്‍ പറഞ്ഞത് ഓര്‍ത്തു,

 112 total views

Published

on

കാലത്താണ് നാട്ടില്‍ നിന്ന് വന്നത് ഈ പൂക്കളുടെ നാടിലേക്ക്, ഒരു ഇന്റര്‍വ്യൂ. നല്ല ഒരു കമ്പനി യാണ്, ജോലി കിട്ടിയാല്‍ രക്ഷപെട്ടു. പക്ഷെ ഇങ്ങിനെ വിചാരിചു എത്ര എണ്ണം ഈ ബാംഗ്ലൂരില്‍ തന്നെ അറ്റെന്റ് ചെയ്തു. അത് കൊണ്ട് ബാംഗ്ലൂര്‍ ഒരു വിധം പരിചിതമായി, പ്രധാനപെട്ട സ്ഥലങ്ങളൊക്കെ പരിചിതം, പോകാന്‍ ആരെയും ആശ്രയിക്കേണ്ട. കൂട്ടുകാരന്‍ സരോഷ് ഉള്ളത് ഭാഗ്യം, അവന്റൊപ്പം താമസിക്കാം, കൂടാതെ അവന്‍ പറഞ്ഞാണ് ഈ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നത്. രാവിലെ അവന്റെ ബൈക്ക് എടുത്തു ഇറങ്ങുമ്പോള്‍ അവന്‍ പറഞ്ഞത് ഓര്‍ത്തു,

‘എടാ നമ്മുടെ നാട്ടില്‍ ഓട്ടോ കാരെയാണ് പേടിക്കേണ്ടത്, അവര്‍ ഏതിലെ വരുമെന്ന് അവര്‍ക്ക് മാത്രമേ അറിയൂ. പക്ഷെ ഇവിടെ പേടിക്കേണ്ടത് ബി.ടി.എസ് നെ യ്യാണ്. അതായതു ബാംഗ്ലൂര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിനെ. അവര്‍ ഓവര്‍ടേക്ക് ചെയ്യുന്നത് ഇടതോ വലതോ എന്ന് പറയാന്‍ പറ്റില്ല. പിന്നെ വഴി മുടക്കിയായി നിറയെ സിഗ്‌നല്‍ ഉണ്ട്. വളരെ കെയര്‍ ചെയ്യണം, ഫോളോ ചെയ്യണം വെയിറ്റ് ചെയ്തു മടുത്താലും സിഗ്‌നല്‍ പച്ച വന്നാലെ പാസ് ചെയ്യാവൂ, അപരിചിതരായ ആര്‍ക്കും ലിഫ്റ്റ് കൊടുക്കരുത് ‘ പിന്നെ വേറെ ഒന്ന്, മൂന്ന് തരാം ്രൈഡവര്‍ മാരുണ്ട്, ഒന്ന് സിഗ്‌നല്‍ കൃത്യമായി തന്നു തന്റെ വഴി നിയന്ത്രിക്കുന്നവര്‍, രണ്ടാമതെത് അവര്‍ സിഗ്‌നല്‍ തരാതെ അവര്‍ക്ക് പോകേണ്ട സൈഡ് വെട്ടിക്കും, മൂന്നാമന്‍ ഒരിക്കല്‍ സിഗ്‌നല്‍ ഇട്ടാല്‍ അടുത്ത സിഗ്‌നല്‍ വന്നാലെ മാത്രമേ ചേഞ്ച് ചെയൂ. ശ്രദ്ധിക്കണം’

അതെ സിഗ്‌നല്‍ തന്നെയാണ് ജീവിതം. നിര്‍ത്താനും പോകാനും ഉള്ള നിയന്ത്രണം. പച്ചയാണ് എങ്കില്‍ പേടിക്കേണ്ട, സുഗമമായി മുന്നോട്ടു പോകാം, റെഡ് വരുമ്പോളാണ് പ്രശ്‌നങ്ങള്‍ വരുന്നത്. അപകടങ്ങളും, അത് തരണം ചെയ്യാന്‍ കുറച്ചു പാടാണ് അത് ജീവിതത്തെ തന്നെ ചിലപ്പോള്‍ എന്നെക്കുമായി സ്‌റ്റോപ്പ് ചെയ്യിക്കും. മഞ്ഞയാണ് എങ്കില്‍ ശ്രദ്ധിച്ചു പോയാല്‍ അപകടം ഒഴിവാകാം .ഓരോന്ന് ആലോചിച്ചു പെട്ടെന്ന് സിഗ്‌നല്‍ റെഡ് ആയതു ശ്രദ്ധിച്ചു ,വണ്ടി ചവിട്ടി നിര്‍ത്തി ..ഇനി എത്ര സിഗ്‌നലുകള്‍ വഴി മുടക്കാന്‍ ?കുറച്ചു സമയമേ എടുത്തുള്ളൂ ,പച്ച കത്തി ,മുന്നോട്ടേക്ക് ,വലതു വശം തിരിഞ്ഞാല്‍ ഒരു അയ്യപ്പ കോവില്‍ ഉണ്ട് ,എതായാലും ഒന്ന് പ്രാര്‍ത്ഥിച്ചു പോകാം ,ഇത്തരം അവസരങ്ങളില്‍ മാത്രം ഞാന്‍ ദൈവ വിശ്വാസിയാകാറുണ്ട് ,,കാര്യങ്ങള്‍ക്കുവേണ്ടി മാത്രം ,അമ്പലം വരും മുന്‍പേ രണ്ടു മൂന്നു സിഗ്‌നലുകള്‍ വഴി തടസ്സ പെടുത്തി .

പ്രാര്‍ത്ഥിച്ചു ഇറങ്ങുമ്പോള്‍ കണ്ടു ,നാട് കാരനായ കരുണന്‍ മേനോന്‍ അല്ലെ അത് ,ഡൌട്ട് ഉണ്ട് ,പക്ഷെ ഒന്നിച്ചുകണ്ട പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തീര്‍ച്ച പെടുത്തി ,അതെ ജീജ തന്നെ അതെങ്ങില്‍ മറ്റേതു കരുണന്‍ മേനോന്‍ തന്നെ .പോയി കാണാം ,
‘ഹലോ ,കരുണന്‍ ചേട്ടാ ‘
ചെറു ചിരിയോടെ അയാള്‍ നോക്കി ,ജീജ എന്നെ നോക്കി ചിരിച്ചു
‘ആരാ മനസിലായില്ല ‘
‘എനിക്കും ആദ്യം മനസിലായില്ല ,ജീജയെ കണ്ടപ്പോളാണ് കരുണന്‍ ചേട്ടനാണെന്ന് മനസ്സിലായത് ‘
പെട്ടെന്ന് അയാളുടെ മുഖ ഭാവം മാറി ,’അതേടാ മുന്‍പൊക്കെ കാരണവരുടെ പേര് പറഞ്ഞാല്‍ എല്ലാവര്ക്കും അറിയാം ,ഇപ്പോള്‍ അവിടെ പെണ്‍ പിള്ളേര്‍ വേണമെന്നായിരിക്കുന്നു ,അല്ലെങ്ങില്‍ ആരും അറിയില്ല ..അയ്യയ്യോ കലികാലം .വേറെ എന്ത് പറയാന്‍ ..അയാള്‍ ജീജ യുടെ കയ്യും പിടിച്ചു വേഗം നടന്നു ‘
ഞാന്‍ സ്തംഭിച്ചു നിന്ന് പോയി ,ഞാന്‍ സത്യം പറഞ്ഞതാണ് ,അത് അയാള്‍ വേറെ രീതിയില്‍ മനസ്സിലാക്കി ..പോകട്ടെ ഇന്നത്തെ കണി പോര ,സിഗ്‌നലുകള്‍ സമയം കൊന്നു ,ഇപ്പോള്‍ മനസ്സിലും ഒരു ചെറു നീറല്‍ ..

Advertisement

അമ്പലത്തില്‍ നിന്നുമിറങ്ങി പ്രധാന റോഡില്‍ എത്തി ,ഒരു സിഗ്‌നല്‍ വീണ്ടു വഴി തടഞ്ഞു ,പെട്ടെന്ന് നടക്കാന്‍ നന്നേ ബുദ്ധിമുട്ടുന്ന ഒരു വികാലാഗന്‍ കൈ കാണിച്ചു അടുത്ത് വന്നു ,അടുത്തുള്ള ഒരു സ്ഥാലം പറഞ്ഞു കയറട്ടെ എന്ന് ചോദിച്ചു
,സരോഷ് പറഞ്ഞിട്ടുണ്ട് അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുക്കരുതെന്ന് ,പക്ഷെ ഈ ആള്‍ ,നടക്കാനും വയ്യ .നാടിലെ ശശി ഏട്ടന്‍ ഓര്‍മയില്‍ വന്നു കാലു വയ്യാതെ കഷ്ട്ടപെടുന്ന ശശിയേട്ടനെ ഫോണ്‍ ബൂത്ത് നടത്തി ജീവിച്ചതായിരുന്നു
പക്ഷെ മൊബൈല്‍ വിപ്ലവം അവരുടെ അന്നം മുട്ടിച്ചു ഇപ്പോള്‍ വളരെ കഷ്ട്ടമാണ് .ഏതായാലും അയാളെ കയറ്റി ,നല്ല ഒരു ഉപകാരം ദൈവം കാണുമല്ലോ ,പോകുമ്പോള്‍ തിരിഞ്ഞു വിശേഷങ്ങള്‍ തിരക്കി

‘സര്‍ നേരെ നോക്കി വണ്ടി ഓടിക്കുക ,അല്ലെങ്ങില്‍ എന്നെ പോലെ യാവും ‘
അത് ശരി വെച്ച് പിന്നെ ഒന്നും ചോദിച്ചില്ല സിഗ്‌നല്‍ യാത്രക്ക് തടസ്സം നിന്നിട്ട് കൂടി .പിന്നെ ഒന്നും സംസാരിച്ചില്ല .,അയാളെ പറഞ്ഞയിടത്തു ഇറക്കി .

ഒന്നും സംഭവിച്ചില്ല ഇന്റര്‍വ്യൂ പൂര്‍ണ പരാജയം .എത്ര സമയം വെയിറ്റ് ചെയ്തു ,ഒരു ഗുണവും ഉണ്ടായില്ല അവര്‍ക്ക് വേണ്ട ആള്‍കാര്‍ ആദ്യമേ കയരികാണും ,പിന്നെ വന്നവരെ പിണക്കണ്ട എന്ന് കരുതി കാണും ,അത് കൊണ്ട് ഇന്റര്‍വ്യൂ ചെയ്തതാകാം ,നേരത്തെ വരാന്‍ കഴിയാത്തതില്‍ വിഷമിച്ചു .

ഇന്ന് ഒന്നും ശരിയല്ല എല്ലാ സിഗ്‌നലും വഴിയില്‍ പിടിച്ചിട്ടു ,കരുണന്‍ ചേട്ടന്റെ പെരുമാറ്റം ഒക്കെ ഇന്ന് മോശം തന്നെ ,വേഗം തിരിച്ചു വീടിലേക്ക് പോകാന്‍ തിടുക്കമായി ,വീണ്ടും സിഗ്‌നല്‍ തടസ്സങ്ങള്‍ ..എപ്പോളും ഓരോരോ വഴിമുടക്കങ്ങള്‍ ,ഒന്നും ശരിയാവുനില്ല ,ഒന്നിച്ചു പഠിച്ചവര്‍ക്കൊക്കെ ജോലിയായി ,ഞാന്‍ മാത്രം ഇങ്ങനെ .എത്ര ഇന്റര്‍വ്യൂ പങ്കെടുത്തു ,ഒന്നും ശരിയാകുനില്ല

Advertisement

എന്തെങ്ങിലും കഴിക്കണം ,വിശക്കുന്നു ..വീട്ടിനടുത്ത് പ്രേമേട്ടന്റെ കടയുണ്ട് അവിടാവുമ്പോള്‍ കേരള ഫുഡ് കിട്ടും ,ഒന്ന് വലിച്ചു അതിനുശേഷം കഴിക്കാം ,പണം എടുക്കുവാന്‍ കീശയില്‍ കൈയ്യിട്ടു
,അത് കാലി ..എന്റെ പേഴ്‌സ് എവിടെ ?എടുക്കാന്‍ മറന്നതാണോ ?അതിനു വഴിയില്ല ചില്ലറ അമ്പലത്തില്‍ ഇട്ടതാനല്ലോ ,അമ്പലത്തില്‍ നിന്ന് ആരെങ്കിലും ?അതിനു അത്ര തിരക്കും ഉണ്ടായിരുനില്ല .കാലിനു വയ്യാത്ത അയാള്‍ തന്നെ കള്ളന്‍ ,കൂടുകാരന്‍ ഉപദേശിച്ചതാണ് ,അത് വക വെക്കാതെ അയാളെ സഹായിച്ചു ,കിട്ടി ഉപകാരം .പണം കുറച്ചേ ഉള്ളൂ ,പക്ഷെ ലൈസന്‍സ് ,എ ടി എം കാര്‍ഡ് ,മറ്റു ഡോകുമെന്റ്‌സ് എല്ലാം അതിലായിരുന്നു .ഇനി എല്ലാം വീണ്ടും അപേക്ഷിക്കണം

മനസ്സില്‍ അയാളെ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു ,പഴിച്ചു ,ശപിച്ചു .അന്ന് തന്നെ കൂടുകാരനില്‍ നിന്ന് പണം വാങി നാട്ടിലേക്ക് മടങ്ങി .

കൃത്യം നാലാം നാള്‍ എനിക്ക് ഒരു കൊറിയര്‍ വന്നു ,എന്റെ പേഴ്‌സ് കൂട്ടത്തില്‍ ഒരു എഴുത്തും ഇംഗ്ലീഷില്‍ ,
‘സര്‍ ,നിങ്ങള്‍ അന്ന് സഹായിച്ച ആളാണ് ഞാന്‍ ,അന്ന് എന്നെ ഇറങ്ങാന്‍ സഹായിക്കുമ്പോള്‍ നിങ്ങളുടെ പേഴ്‌സ് താഴെ വീണു ,നിങ്ങള്‍ പോയപ്പോളാണ് ഞാനും കണ്ടത് ,ഇതില്‍ നിന്ന് കൊറിയര്‍ ചാര്‍ജ് മാത്രം എടുത്തിട്ടുണ്ട് ഫോണ്‍ നമ്പര്‍ ഒന്നും കാണാത്തതിനാല്‍ ലൈസന്‍സ് അഡ്രെസ്സില്‍ കൊറിയര്‍ ചെയ്യുന്നു ,കിട്ടിയാല്‍ ഈ ഫോണില്‍ അറിയിക്കുക ‘

എനിക്ക് ആക്കെ വല്ലാതായി ,കഴിഞ്ഞ നാല് ദിവസമായി അയാളെ ശപിക്കുകയാണ് .ബാങ്കും ആര്‍ ടി ഓ യും ഓരോരോ ഫോര്‍മാലിടീസ് പറഞ്ഞു മടക്കുംപോള്‍ അയാളെ മനസ്സില്‍ തെറി വിളിക്കുകയായിരുന്ന,അയാള്‍ പറഞ്ഞ നമ്പരില്‍ വിളിച്ചപ്പോള്‍ ഏതോ ഒരു പെണ്‍ മൊഴി .അത് കൊണ്ട് പേഴ്‌സ് കിട്ടിയ വിവരം മാത്രം അറിയിച്ചു ,ഇനി ബാംഗ്ലൂരില്‍ പോയാല്‍ നേരിട്ട് കണ്ടു ക്ഷമ പറയാനും തീരുമാനിച്ചു .

Advertisement

പിന്നെ ഓരോരോ കാരണങ്ങളാല്‍ വിളിക്കാന്‍ പറ്റിയില്ല,ഇപ്പോള്‍ രണ്ടു വര്‍ഷമായി ഞാന്‍
ഇവിടെ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു ,വന്ന അന്ന് തന്നെ അയാളുടെ നമ്പറില്‍ വിളിച്ചു,പക്ഷെ ആ
നമ്പര്‍ ഇപ്പോള്‍ നിലവിലില്ല പോലും ,എന്നും ഞാന്‍ ആ സിഗ്‌നല്‍ എത്തിയാല്‍ അയാളെ തിരയും ആരോടെങ്ങിലും ലിഫ്റ്റ് ചോദിച്ചു അയാള്‍ വരുന്നുണ്ടോ എന്ന് .ഇത് വരെ കാണാന്‍ പറ്റിയില്ല .ഇപ്പോളും തിരഞ്ഞു കൊണ്ടിരിക്കുന്നു ,അയാളോട് ക്ഷമ പറയുവാന്‍ ..

 113 total views,  1 views today

Advertisement
Entertainment7 mins ago

ഇന്ന് ഹിന്ദി ഹാസ്യനടൻ മെഹമൂദ്‌ അലിയുടെ ജന്മവാർഷികദിനം

SEX25 mins ago

ഇണയും തുണയും ആകേണ്ടവർ, മടിയില്ലാതെ നാണമില്ലാതെ അറിയണം ഇതെല്ലാം

Crime32 mins ago

പ്രിയ ഗ്രേസ് നിങ്ങൾ നിയമനടപടികളുമായി മുന്നോട്ടു പോകുക ..നമുക്കവനെ നിയമത്തിനും ലോകത്തിനും മുൻപിൽ കൊണ്ട് വരണം

SEX46 mins ago

ഇങ്ങനെ മനുഷ്യന് അതാവശ്യം വേണ്ട സംഭവങ്ങൾക്ക് നേരെ അയ്യേ പറഞ്ഞ് സ്വയം വഞ്ചിക്കുന്നത് എന്തൊരു മടയത്തരമാണ്

SEX12 hours ago

ഒന്നിനു പുറകെ ഒന്നായി രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍

Entertainment12 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment12 hours ago

കണ്ട് കഴിഞ്ഞും മനസ്സിൽ നിൽക്കണ പടം വേണം എന്നാഗ്രഹിക്കുന്ന സിനിമപ്രേമികൾക്ക് കാണാം

Entertainment12 hours ago

“നടപടി ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ ?” വിജയ്ബാബുവിനെയും ലിജു കൃഷ്ണയെയും കൊട്ടി ഡബ്ല്യുസിസിയുടെ പ്രതികരണം

Entertainment13 hours ago

“മെയ് വഴക്കം അങ്ങിനെയിങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ..” എന്ന് ലാൽ ആരാധകർ

Entertainment13 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment13 hours ago

ഒരു മാലാഖയെ പോലെ അതി സുന്ദരിയായായി ലെന

Entertainment14 hours ago

‘സാറ്റർഡേ നൈറ്റ്’ പ്രൊമോഷൻ, സാനിയയുടെ ത്രസിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment2 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment12 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment6 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment5 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment13 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment15 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment2 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment2 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment4 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment4 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment4 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment5 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured5 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured6 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Advertisement
Translate »