സിഡ്നി ടെസ്റ്റിനുള്ള ടീമില്‍ ധോണിയും.! വിരമിക്കല്‍ ടെസ്റ്റിനുള്ള കളം ഒരുങ്ങുന്നു.!

0
224

dhoni

കഴിഞ്ഞ ദിവസമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ഇന്ത്യന്‍ ടെസ്റ്റ്‌ ടീം നായകന്‍ എന്ന പദവിയും കളിയും ധോണി മതിയാക്കിയത്. ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്‌ സമനിലയില്‍ അവസാനിച്ച ശേഷമായിരുന്നു ധോണി തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം ബിസിസിഐയെ അറിയിച്ചത്. പിന്നീട് അവരാണ് വാര്‍ത്ത‍ പുറത്ത് വിടുന്നത്. ധോണിയൊ മറ്റു ടീം അംഗങ്ങളോ ഇതുവരെ ഒരു പ്രതികരണത്തിന് തയ്യാറായിട്ടുമില്ല.

അതെ സമയം നാലാം ടെസ്റ്റ്‌ നടക്കുന്ന സിഡ്നിയിലേക്ക് ഇന്ത്യന്‍ ടീം എത്തി. ധോണിയും ടീമിന്റെ ഒപ്പം ഉണ്ട് എന്നും അദ്ദേഹത്തെ ഇതുവരെ ടീമില്‍ നിന്നും ഒഴിവാക്കിയിട്ടില്ലയെന്നും ബിസിസിഐ അറിയിച്ചു. അദ്ദേഹത്തിന് പകരക്കാരനെ അയക്കാന്‍ ഉദ്ദേശിക്കുന്നില്ലയെന്നും വേണ്ടി വന്നാല്‍ അദ്ദേഹം തന്‍റെ അവസാനത്തെ ടെസ്റ്റ്‌ സിഡ്നിയില്‍ കളിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ജനുവരി ആറിനാണ് അവസാന ടെസ്റ്റ്‌ ആരംഭിക്കുന്നത്.