Malayalam Cinema
സിനിമകളിലെ പതിവ് വെരുപ്പീര് കോമഡി സീനുകള്‍ !
ഇന്ത്യന്‍ സിനിമകളില്‍ പ്രത്യേകിച്ച് മലയാളത്തില്‍ കണ്ടു വരുന്ന ചില ക്ലീഷേ വെരുപ്പീര് കോമഡി രംഗങ്ങള്‍ ഇങ്ങനെയാണ്…
116 total views

ഏത് സിനിമ എടുത്ത് നോക്കിയാലും അതില്‍ ഒരു കോമഡി സീന്‍ ഉണ്ടെങ്കില്‍ അത് ഇങ്ങനെയൊക്കെ തന്നെയാകും. ഇതില്‍ ഏതെങ്കിലും ഒരു സീന്‍ സകല സിനിമകളിലും കാണും. വെറൈറ്റി വെറൈറ്റി എന്ന് വിളിച്ചു കൂവുന്ന സംവിധായകര്‍ കോമഡിയുടെ കാര്യത്തില്‍ കാണിക്കുന്ന വെറൈറ്റി എന്ന് പറയുന്നത് ഈ സീനുകള്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചും മറിച്ചും ഇടുക എന്നത് മാത്രമാണ്..
ഇന്ത്യന്‍ സിനിമകളില്‍ പ്രത്യേകിച്ച് മലയാളത്തില്‍ കണ്ടു വരുന്ന ചില ക്ലീഷേ വെരുപ്പീര് കോമഡി രംഗങ്ങള്‍ ഇങ്ങനെയാണ്…
1. ക്ലൈമാക്സിലെ അടിപിടിയില്‍ കോമഡി കഥാപാത്രങ്ങളുടെ തമ്മില്‍ത്തല്ല്, ചാണകക്കുഴിയില്‍ വീഴുക, തിളച്ച വെള്ളം, തേങ്ങ ഏറിയുന്നത് ഒക്കെ ഈ രംഗങ്ങളില്‍ ചിത്രീകരിക്കാം. ചില ഗുണ്ടകളെ പാമ്പ് കൊത്തുന്ന രീതിയില്‍ ഹിപ്നോട്ടൈസ് ചെയ്തു നിര്‍ത്തുന്ന കോമഡിക്കാര്, ചില തടിയന്മാരായ ഗുണ്ടകളെ കരാട്ടെ ആക്ഷന്‍ കാണിച്ച് പേടിപ്പിക്കാന്‍ സാധിക്കും.
2. പണ്ടത്തെ കോമഡി താരങ്ങള്‍ സംഘട്ടന രംഗങ്ങളില്‍ നിന്ന നില്പില് അപ്രത്യക്ഷനാവുന്നത് കാണാം.
3. കൊട്ടാരം,പഴയ തറവാട് കഥകളാണെങ്കില്‍ ഭരണിയില്‍ ഒളിക്കുന്ന കോമഡി താരങ്ങള്‍.
4. കോമഡി താരങ്ങള്‍ക്ക് എത്ര ഗുരുതരമായ പരിക്കാണെങ്കിലും കണ്ണൊഴിച്ച് ബാക്കി കംബ്ലീറ്റ് ഭാഗങ്ങളിലും പ്ലാസ്റ്റര്‍ ഒട്ടിച്ച് നടത്തിക്കുമെന്നല്ലാതെ ശരീരത്തന് മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടാകില്ല.
5. ഷോക്കടിച്ച കൊമേഡിയന്മാരുടെ മുടി കുന്തം പോലെ നില്ക്കും. ബോബ് സ്ഫോടനമോ പടക്കമോ പൊട്ടുന്നവരെ അല്‍പ്പം പുക പശ്ചാത്തലത്തില്‍ കാണിച്ച് കംബ്ലീറ്റ് കറുത്ത പെയിന്റടിച്ച് അനക്കമില്ലാതെ നിര്‍ത്തുമെങ്കിലും ഇവര്‍ക്ക് ഒരിഞ്ച് പൊള്ളലേല്‍ക്കുന്നതോ മറ്റ് ഗുരുതരപ്രശ്നങ്ങളോ തുടര്‍ന്നുള്ള സീനുകളില്‍ കാണാറില്ല.
6. നായകനും നായികയും ചൂണ്ട ഇടുമ്പോള്‍ എപ്പോഴും ചെരുപ്പ് കിട്ടും !!!
7. മെന്റല്‍ ഹോസ്പിറ്റലില്‍ എപ്പോഴും ഫുള്ള് കോമഡിയായിരിക്കും. പാക്കിസ്ഥാന്/ഇന്ത്യന്‍/അമേരിക്കന്‍ പ്രസിഡന്റ് ആണെന്ന് പറഞ്ഞ് നടക്കുന്ന ഒരു ഭ്രാന്തനുണ്ടാവും.
8. തീര്‍ന്നില്ല, വളരെ എഡ്യൂക്കേറ്റഡ് ആയി ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന മറ്റൊരു ഭ്രാന്തന്,പാട്ട് പാടുന്ന മറ്റൊരു ഭ്രാന്തന്. കോമഡി മെന്റല്‍ ഹോസ്പിറ്റലുകളില്‍ വയലന്റാവുന്ന ഭ്രാന്തന്മാര് കുറവാണ്.
117 total views, 1 views today