സിനിമയിലെ കോളേജുകളില്‍ മന്ത്രിയുടെ അനിയന്‍ വില്ലന്‍; പള്ളീലച്ഛന്‍ കോമഡിയന്‍

265

p1898iknv3cp51i9l1kq61ive1kvf6

നാം സാധാരണ ഗതിയില്‍ കാണുന്ന കാണുന്ന സിനിമകളിലെ കോളേജ് രംഗങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്…എല്ലാ സിനിമകളിലും ഒരേപോലെ ആവര്‍ത്തിച്ച്‌ ആവര്‍ത്തിച്ച്‌ കാണിക്കുന്ന ചില കോളേജ്’ ക്ലീഷേ’ സീനുകള്‍. ഈ സീനുകളിലെക്ക് ഒരു തിരിഞ്ഞു നോട്ടം.

1. കോളേജിന്റെ വരാന്തയില്‍ എല്ലാ കളറിലുമുള്ള ഉടുപ്പുകളിട്ട് ഭയങ്കരമായി ഡാന്‍സ് ചെയ്യുന്നവരാണ് കോളേജ് വിദ്യാര്‍ത്ഥികള്‍.

2.  മന്ത്രി/എംഎല്ലേമ്മാരായ വില്ലന്റെ ഏറ്റവും ഇളയ അനിയനാണ് പ്രധാനമായും കോളേജിലെ വില്ലനാവാന്‍ അവസമുണ്ടാവുക.നായകന്റെ അനിയനോ അനിയത്തിയും ഇതേ കോളേജില്‍ത്തന്നെ പഠിക്കുകയും വേണം.

3. ക്യാമ്പസ് കഥയാണെങ്കില്‍ പ്രധാനമായും ഒരു പള്ളീലച്ചന്‍(ഫാദര്‍) ലക്ചററായോ ഹോസ്റ്റല്‍ വാര്‍ഡനായോ പ്രിന്‍സിപ്പളായോ ഉണ്ടാവണം,കോളേജിലെ പ്രധാന കോമഡികളൊക്കെ ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരിക്കണം.

4. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകരാണ് കോളേജില്‍ കോമഡി കാണിക്കാന്‍ വിധിക്കപ്പെട്ട മറ്റൊരു കൂട്ടര്‍.

5. ക്യാമ്പസിലെ നായകന് ഊരും പേരുമില്ലാത്ത ഒരു എര്‍ത്ത് കൂട്ടുകാരന്‍ ഉണ്ടാവും.

6. ക്യാമ്പസ് പിള്ളേരുടെ കഥ ആണെങ്കില്‍ കൂട്ടത്തില്‍ നല്ല തീറ്റി തിന്നുന്ന ഒരു തടിയന്‍ മസ്റ്റാണ്.

7. കലോല്‍സവത്തിന്റെ അന്നോ മറ്റോ ആണ് സ്ഥിരമായി നായികയോ നായകന്റെ ബന്ധുക്കളായ പെണ്‍കുട്ടികളോ പീഡിപ്പിക്കപ്പെടുന്നത്.

8. കോളേജ് ക്യാമ്പസിലെ ഗ്യാങ്ങ് പയ്യന്മാരുടെ തോന്ന്യാസങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശിയായി ഒരു അച്ചായന്‍ ഉണ്ടാവും.

Advertisements