സിനിമയില്‍ അഭിനയിക്കാന്‍ കാവ്യക്ക് ചില കണ്ടീഷനുകളുണ്ട്

223

kavya_madhavan_malayalam_actress_hot_stills_154

വിവാഹം മോചനത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് കാവ്യ സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തത്. ഇപ്പോള്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം താരം ഷി ടാക്‌സി, ആകാശവാണി എന്നീ ചിത്രങ്ങളിലൂടെ തിരിച്ചുവരികയാണ്.

മൂന്നാം വരവില്‍ സിനിമകള്‍ തിരഞ്ഞെടുക്കന്നതില്‍ കാവ്യ വളരെ ശ്രദ്ധിക്കുന്നുണ്ടെന്ന് മാത്രമല്ല, ചില കണ്ടീഷനുകളും വച്ചിട്ടുണ്ട്.

ഇനിയുള്ള സിനിമകളില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യണം എന്നതാണത്രെ കാവ്യയുടെ പ്രധാന നിബന്ധന. അതിന്റെ ഭാഗമായി ഷി ടാക്‌സി എന്ന ചിത്രത്തിന് കാവ്യ മാധവനാണ് ഡബ്ബ് ചെയ്തത്.

കാവ്യയെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുന്നതിന് ആകാശവാണിയുടെ  സംവിധായകനായ ഖയസിന് ഒട്ടും താല്‍പ്പര്യമില്ലെന്നാണ് കേള്‍ക്കുന്നത്. അക്ഷരസ്ഫുടതയും ശബ്ദസൗകുമാര്യവുമുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെക്കൊണ്ട് സിനിമ ഡബ്ബ് ചെയ്യിക്കണമെന്നാണ് സംവിധായകന്റെ ആവശ്യം. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.

മൂന്നാം വരവില്‍ ഷി ടാക്‌സി എന്ന ചിത്രം ആദ്യം റിലീസ് ചെയ്യാണമെന്നാണത്രെ കാവ്യയുടെ രണ്ടാമത്തെ കണ്ടീഷന്‍. കാവ്യ മാധവന്‍ ഈ പുതിയ നിബന്ധന വച്ചത് കൊണ്ടാണ്  ആകാശവാണിയുടെ  റിലീസിങ് വൈകുന്നുത് എന്നും ആരോപണമുണ്ട്.