സിനിമയില്‍ മരിക്കേണ്ട വിധം അഥവാ മരണ സീനില്‍ അഭിനയിക്കേണ്ട രീതി

0
214

anand-feb-17

ഇന്ത്യന്‍ സിനിമ അല്ലെങ്കില്‍ മലയാള സിനിമയില്‍ മരണ സീനുകളില്‍ അഭിനയിക്കാന്‍ ചില പ്രത്യേക രീതികള്‍ ഉണ്ട്. ഇവ കൃത്യമായി സിനിമ ലോകം പിന്തുടര്‍ന്ന് വരുന്നു..കാലങ്ങളായി മലയാള സിനിമ കാണുന്ന മരണ സീനുകള്‍ ഇങ്ങനെയൊക്കെയാണ്…

1. ആരെങ്കിലും ഉറക്കത്തില്‍ മരണപ്പെടുകയാണെങ്കില്‍ കുലുക്കി വിളിച്ച്.അനക്കമില്ല എന്ന് കാണുമ്പോള്‍ (((((((നോ))))))) എന്ന് പറയേണ്ടതാണ്.

2. കഥയില്‍ മരിക്കാനാണ് യോഗമെങ്കില്‍ ചെറിയ ഒരു ആക്‌സിഡന്റോ ഒരു കമ്പി കൊണ്ട് തലക്ക് കൊട്ടിയാലോ മതിയാവും.മരിക്കാന്‍ പ്ലാനില്ല എന്നതാണ് കഥയിലെങ്കില്‍ റോഡ് റോളര്‍ തലയില്‍ക്കൂടി കയറ്റിയാലും മരിക്കുകയില്ലാത്ത നായകന്‍.

3. നാട്ടിലെ എല്ലാവരും ഓടുകയാണ്..കുറേ കാലുകള്‍ മാത്രം കാണിക്കുന്നു..അവസാനം എല്ലാവരും ചെന്നെത്തുമ്പോള്‍ കാണുന്ന കാഴ്ച കുളക്കരയിലോ കടല്‍ക്കരയിലോ ബലാല്‍സംഗം ചെയ്യപ്പെട്ട നായികയോ ക്രൂരമര്‍ദ്ദനമേറ്റ നായകന്റെ ബന്ധുക്കളോ,കൂട്ടുകാരോ പകുതി വെള്ളത്തിലും പകുതി കരയിലുമായി മരിച്ചു കിടക്കുന്നതാണ്.

4. ഓപ്പറേഷന്‍ തീയറ്ററില്‍ നിന്ന് പുറത്തിറങ്ങുന്ന ഡോക്ടര്‍ക്ക് സാധാരണയായി രോഗി മരിച്ചെന്നറിയിക്കാന്‍ ഒരൊറ്റ വാചകമേയുള്ളു ‘ ഐയാം സോറി’..! . ഇത് പറ്റില്ലെങ്കില്‍ ഒന്ന് നോക്കി സങ്കടത്തോടെ തോളില്‍ തട്ടി നടന്ന് പോകാം.

5. ഇനി കണ്ഗ്രാചുലേഷന്‍ എന്നാണ് ഡോക്ടര്‍ പറയുന്നതെങ്കില്‍ പ്രസവം നടന്നു.ബാക്ഗ്രൗണ്ടില്‍ കുട്ടിയുടെ കരച്ചിലുണ്ടാവണം. ഇതിന്റെ ഒപ്പം ഡോക്ടര്‍ നായകനോട് ‘താന്‍ വരൂ പറയട്ടെ’ എന്നാണ് തുടങ്ങുന്നതെങ്കില്‍ കുട്ടിയുടെ അമ്മ മരണപ്പെട്ടിരിക്കണം.