hitman
വെളുത്ത സുന്ദരനായ ഒരു ചെറുപ്പക്കാരന്‍. തിളങ്ങുന്ന മൊട്ടത്തല. ആകാരവടിവൊത്ത ശരീരപ്രകൃതി. എന്നാല്‍, എന്താണ് ജോലി എന്ന് മാത്രം ചോദിക്കരുത്. അത് പ്രശ്‌നമാകും. കാരണം ആളൊരു കൊലയാളിയാണ്. ഒരു പ്രൊഫഷണല്‍ കില്ലര്‍. ആഹാ, അത്രയ്ക്ക് കേമനാണോ? എങ്കില്‍, എന്താ ആളുടെ പേര്? പാടില്ല. അങ്ങനെയും ചോദിക്കാന്‍ പാടില്ല. കാരണം, ആള്‍ക്ക് പേരില്ല എന്നത് തന്നെ. പക്ഷെ, എല്ലാവരും വിളിക്കുന്ന ഒരു പേരുണ്ട്. നിങ്ങള്‍ക്കും ഇയാളെ അങ്ങനെ അഭിസംബോധന ചെയ്യാം. ‘എജന്റ്‌റ് 47’

ഇപ്പോള്‍ ആളെ പിടികിട്ടിക്കാണുമല്ലോ. ഹിറ്റ്മാന്‍ എന്ന സൂപ്പര്‍ഹിറ്റ് ഹോളിവുഡ് ചിത്രത്തിലെ നായകന്‍ ആണ് കക്ഷി. ഹിറ്റ്മാന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം.

  • ആദ്യം ഒരു വീഡിയോ ഗെയിം ആയാണ് ഹിറ്റ്മാന്‍ പുറത്തിറങ്ങിയത്. 2000ല്‍ ഹിറ്റ്മാന്‍ കോഡ്‌നെയിം 47 എന്ന പേരില്‍. പിന്നീട് ഏഴു ഭാഗങ്ങള്‍ കൂടി ഈ ഗെയിമിന് ഇറങ്ങി.
  • ഹിറ്റ്മാന്‍ അബ്‌സൊലൂഷന്‍ ആണ് ഏറെ പ്രശസ്തി നേടിയ ഗെയിം എങ്കിലും ഏറ്റവും മികച്ച ഹിറ്റ്മാന്‍ ഗെയിം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. 2006ല്‍ പുറത്തിറങ്ങിയ ഹിറ്റ്മാന്‍ ബ്ലഡ് മണി.
  • 2007ലാണ് ആദ്യമായി ഹിറ്റ്മാന്‍ സിനിമയാക്കുന്നത്. സേവ്യര്‍ ജെന്‍സ് സംവിധാനം ചെയ്ത ചിത്രത്തില്‍ എജന്റ്‌റ് 47 ആയി അഭിനയിച്ചത് തിമോത്തി ഒലിഫന്റ് ആയിരുന്നു.
  • ഹിറ്റ്മാന്‍ സിനിമയില്‍ പലയിടത്തും ഹിറ്റ്മാന്‍ വീഡിയോ ഗെയിമുകള്‍ മുഖം കാണിക്കുന്നുണ്ട്. ആദ്യ ചിത്രത്തില്‍എജന്റ്‌റ് 47 ജനല്‍ തകര്‍ത്ത് ഒരു വീടിനുള്ളില്‍ കയറുമ്പോള്‍ അവിടെയുള്ള കുട്ടികള്‍ പ്ലേസ്റ്റേഷന്‍ 2വില്‍ ഹിറ്റ്മാന്‍ ബ്ലഡ് മണി കളിക്കുന്നത് കാണാന്‍ സാധിക്കും.
  • ഈ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ്മാന്‍: എജന്റ്‌റ് 47 ആദ്യ ചിത്രത്തിന്റെ തുടര്‍ച്ചയല്ല. മറിച്ച്, ആദ്യ ചിത്രത്തിന്റെ ഒരു റീബൂട്ട് എന്ന് ഇതിനെ വിശേഷിപ്പിക്കാം. റൂപര്‍ട്ട് ഫ്രണ്ട് ആണ് ഈ ചിത്രത്തില്‍എജന്റ്‌റ് 47 ആയി അഭിനയിച്ചത്.
  • ആദ്യ ഹിറ്റ്മാന്‍ ചിത്രത്തില്‍ തുടക്കത്തില്‍ ക്രെഡിറ്റ്‌സ് എഴുതിക്കാണിക്കുന്ന ഭാഗം ഫോക്‌സ് ടിവിയുടെ ഡാര്‍ക്ക് എന്‍ജല്‍സ് എന്ന ഷോയില്‍ നിന്നും സ്വീകരിച്ചതാണ്. ഹിറ്റ്മാനെപ്പോലെതന്നെ ജനതികപരമായി മികച്ച ശേഷികള്‍ ഉണ്ടാക്കിയെടുത്ത കുട്ടികളെ കൊലയാളികള്‍ ആയും സൈനികര്‍ ആയും ഉപയോഗിക്കുന്നതാണ് ഈ ഷോയുടെ കഥ.
Advertisements