സിനിമാ പ്രേമികളുടെ കഥയുമായി ‘ഞാന്‍ സിനിമ മോഹി’യുടെ ടീസര്‍ പുറത്തിറങ്ങി

0
275

സിനിമയെ ജീവനു തുല്ല്യംസ്‌നേഹിക്കുന്ന ഓരോ സിനിമ മോഹിയുടെയും കഥ പറയുന്ന ‘ഞാന്‍സിനിമ മോഹി’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ രസകരമായ ടീസര്‍ പുറത്തിറങ്ങി. പത്ത് മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ എട്ടുകാലി എന്നാ പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന് ശേഷം അതെ ടീം ഒന്നിക്കുന്ന ഹൃസ്വ ചിത്രംമാണ് ഞാന്‍ സിനിമ മോഹി. പ്രാദേശിക അവാര്‍ഡ് മുതല്‍ അന്തര്‍ദേശീയ അവാര്‍ഡ് വരെ ആദ്യ ഷോര്‍ട്ട് ഫിലീമിനെ തേടിയെത്തിയിരുന്നു.

സിനിമാമോഹവും പേറി നടക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ കഥയാണ് സിനിമ മോഹി. ബാലനും മഞ്ഞില്‍ വിരിഞ്ഞപൂക്കളും മലയാള സിനിമയില്‍ ഉണ്ടാക്കിയ വിപ്ലവ ചരിത്രം കേട്ടും,രാജമാണിക്ക്യവും ദൃശ്യവും, പ്രേമവും ഉണ്ടാക്കിയ ഊര്‍ജ്ജം അനുഭവിച്ചും, സിനിമാമോഹം തലക്ക് പിടിച്ച യുവത്വത്തിന്റെ കഥയാണ് ഈ ഷോര്‍ട്ട് ഫിലിം നമ്മോടു പറയുക.