സിനിമാ പ്രേമികള്‍ക്കായി ഒരു കിടിലന്‍ പാട്ട്

    0
    187

    സിനിമയെ ജീവനു തുല്ല്യംസ്‌നേഹിക്കുന്ന ഓരോ സിനിമ മോഹിയുടെയും കഥ പറയുന്ന ‘ഞാന്‍സിനിമ മോഹി’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ രസകരമായ ടീസറും പ്രമോ സോങ്ങും പുറത്തിറങ്ങി.

    പത്ത് മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ എട്ടുകാലി എന്നാ പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന് ശേഷം അതെ ടീം ഒന്നിക്കുന്ന ഹൃസ്വ ചിത്രംമാണ് ഞാന്‍ സിനിമ മോഹി. പ്രാദേശിക അവാര്‍ഡ് മുതല്‍ അന്തര്‍ദേശീയ അവാര്‍ഡ് വരെ ആദ്യ ഷോര്‍ട്ട് ഫിലീമിനെ തേടിയെത്തിയിരുന്നു.

    സിനിമയോടുള്ള അഭിനിവേശവും അതോടൊപ്പം തന്നെ റൊമാന്റിക്‌ ഫീലും തരുന്ന ഈ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് മനു മഞ്ജിത് ആണ്. ഇതിനു ശബ്ദം നല്‍കിയിരിക്കുന്നത് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫൈം ശ്രീനാഥ് നായര്‍ ആണ്. ഈ മനോഹര ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് സജന്‍ കെ റാം ആണ്. മനോഹരമായ ദൃശ്യഭംഗിയോടെയാണ് ഈ ചിത്രത്തിന്റെ ദൃശ്യാവിഷ്ക്കാരം നിര്‍വഹിച്ചിരികുന്നത്.