സിനിമ താരങ്ങളുടെ ഇന്റ്റര്‍വ്യൂകള്‍ കണ്ടു വിശ്വസിക്കരുത്; എല്ലാം അഭിനയം; അവരുടെ ലക്ഷ്യം പണം മാത്രം: ലാലു അലക്സ്

225

01

സിനിമ താരങ്ങളുടെ ഇന്റ്റര്‍വ്യൂകള്‍ കണ്ടു വിശ്വസിക്കരുത് എന്നും ഇതൊക്കെ വെറും അഭിനയം മാത്രമാണെന്നും അവരുടെ അടിസ്ഥാന ലക്ഷ്യം പണം മാത്രമാണെന്നും മലയാളത്തിലെ പ്രമുഖ നടനായ ലാലു അലക്സ് തുറന്നടിച്ചു.

അഭിമുഖങ്ങളില്‍ ശ്രീരാമകൃഷ്ണ പരമഹംസരെ പോലെ സംസാരിക്കുന്ന സിനിമക്കാര്‍ വെറും തട്ടിപ്പുകാര്‍ ആണെന്നും പ്രേക്ഷകര്‍ ഇവരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഉള്‍പ്പടെയുള്ള സിനിമാക്കാരുടെയൊക്കെ അടിസ്ഥാന ലക്ഷ്യം പണം മാത്രമാണെന്നും സമ്പത് സമൃദ്ധിക്ക് വേണ്ടി എവിടെയും എന്തും നുണയും പറയാന്‍ സിനിമാതാരങ്ങള്‍ക്ക് ഒരു മടിയുമില്ലായെന്നു ലാലു അലക്സ് പറയുന്നു.