സിപിഎം നിരന്തരം വിമര്‍ശിക്കപ്പെടണം; വേറെ ആരെയാണ് വിമര്‍ശിച്ചിട്ടു കാര്യമുള്ളത് ?

0
257

01

അഡ്വ. ജഹാംഗീര്‍ റസാക്ക് പാലേരി തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വാക്കുകള്‍

സിപിഎം നിരന്തരമായി വിമര്‍ശിക്കപ്പെടുന്നതില്‍ ആ പാര്‍ട്ടിയെ സ്‌നേഹത്തോടെയും, പ്രതീക്ഷയോടെയും നോക്കിക്കാണുന്ന ഒരു വ്യക്തി എന്ന നിലയില്‍ എനിക്കൊരിക്കലും അസ്വസ്ഥത തോന്നിയിട്ടില്ല. കാരണം സീ പീ എം നിരന്തരം വിമര്‍ശിക്കപ്പെടണം. വേറെ ആരെയാണ് വിമര്‍ശിച്ചിട്ടു കാര്യമുള്ളത് ?

02

1) സഖാവ് തോമസ് ഐസക് തുടങ്ങിവച്ച ജൈവ പച്ചക്കറി ശുചിത്വ പരിപാടി ലോകത്തിലെ മുഴുവന്‍ പൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാണ് എന്ന് അദ്ധേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കും (കുട്ടികള്‍ മാളിന്ന്യം വിറ്റു പകരം പുസ്തകം വാങ്ങിയാല്‍ ആകാശം ഇടിഞ്ഞു വീഴും എന്നൊക്കെ എഴുതിയ ഫുദ്ധിജീവികള്‍ക്ക് നല്ല നമസ്‌ക്കാരം )

2) ഇത്തവണ വിഷു വിപണിയില്‍ പച്ചക്കറികള്‍ക്ക് വില ഉയര്‍ന്നില്ല എന്ന് കച്ചവടക്കാരും , ഉപഭോക്താക്കളും ഒരുപോലെ പറയുന്നു . മലയാളികളെ പച്ചക്കറിയുടെ കാര്യത്തിലെങ്കിലും സ്വയം പര്യാപ്തമായ ഒരവസ്ഥയിലേക്കു ചിന്തിക്കാന്‍ പ്രേരിപ്പിച്ചതിന് പിന്നില്‍ സഖാവിനു ഐസക്കിനും , പാര്‍ട്ടിക്കും വലിയ പങ്കുണ്ട് . ആ ചെയ്തികളെയും കല്ലെറിഞ്ഞവര്‍ ഉണ്ടെന്നത് വേറെക്കാര്യം.

05

3) മുകളിലെ ചിത്രത്തില്‍ കാണുന്നത് പാര്‍ട്ടിയുടെ വിഷു പച്ചക്കറി ചന്തകളാണ്. ഒരു നുള്ള് രാസവളം പോലും ഇടാതെയാണ് പാര്‍ട്ടി മുന്‍കയ്യെടുത്തു ഇത്തരം വിപ്പ്‌ലവകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് . ‘ജൈവ പച്ചക്കറി ‘ കേള്‍ക്കാന്‍ ചേലുള്ള വാക്കാണ് , പക്ഷേ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച ഇപ്പോഴും കൃഷി ചെയ്യുന്ന എനിക്കറിയാം, കീടനാശിനിയും , രാസവളവും ഉപയോഗിക്കാതെ കൃഷി ചെയ്യുക എളുപ്പമല്ല. ചിലപ്പോഴൊക്കെ അത് ഒട്ടും സാധ്യവുമല്ല.

03

4) സീ പീ എമ്മിനെ കേരളത്തിലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളും , യുവജന സംഘടനകളും മാത്രുകയാക്കിയാല്‍ ഒരു അഞ്ചു വര്ഷം കൊണ്ടെങ്കിലും ഇന്നാട്ടിലെ ക്യാന്‍സര്‍ ആശുപത്രികളും , ഡയാലിസിസ് സെന്ററുകളും ചരിത്രത്തിനെ ഭാഗമാകും . പക്ഷേ ഇപ്പോഴും മാധ്യമങ്ങള്‍ക്കും ശത്രുക്കള്‍ക്കും വീ എസ് പല്ല് തേച്ചതും , പിണറായി പുഞ്ചിരിച്ചതും ഒക്കെയാണ് വാര്‍ത്ത എന്നത് ഖേദകരമാണ്.

04

5) ഇങ്ങനെയൊക്കെയായിട്ടും ഇടതു പാര്‍ട്ടികള്‍ക്ക് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാനുണ്ട് എന്നാണ് പത്രക്കാരും , രാഷ്ട്രീയ നിരീക്ഷകരും ആവര്‍ത്തിക്കുന്നത് . നല്ല തണുപ്പ് കാലത്ത് ചെവിയും , തലയും മൂടി എങ്ങനെ മഫ്‌ലര്‍ കെട്ടാം എന്നതിനപ്പുറം AAP ല്‍ നിന്ന് സിപിഎം നു ഒരു കോപ്പും പഠിക്കാനില്ല .

6) ഈ പാര്‍ട്ടിയെ കല്ലെറിയുക . മുറിഞ്ഞു ചോര വരട്ടെ , അവര്‍ ജനങ്ങള്‍ക്കൊപ്പവും , കാലത്തിനോപ്പവും നില്‍ക്കുമെങ്കില്‍ കല്ലെരിയുന്നതില്‍ യാതൊരു തെറ്റുമില്ല . മലയാളിക്ക് കേരളത്തിലെ സാഹചര്യത്തിലെങ്കിലും സീ പീ എം അല്ലാതെ മറ്റാരാണ് പ്രതീക്ഷിക്കാനുള്ളത് ..?!