സിറിയന്‍ പട്ടാളക്കാരെ ഐസിസ് തീവ്രവാദികള്‍ അര്‍ദ്ധനഗ്‌നരായി തെളിച്ചുകൊണ്ട് പോയി കൊന്നു – വീഡിയോ പുറത്ത്

199

01

തീവ്രവാദി ഗ്രൂപ്പായ ഐസിസ് തങ്ങള്‍ പിടികൂടിയ നൂറുകണക്കിന് വരുന്ന സിറിയന്‍ പട്ടാളക്കാരെ അര്‍ദ്ധനഗ്‌നരായി അണ്ടര്‍വെയര്‍ മാത്രം ധരിക്കാന്‍ അനുവദിച്ചുകൊണ്ട് ആടിനെ തെളിക്കുന്ന പോലെ ശബ്ദമുണ്ടാക്കി കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ അവര്‍ പുറത്ത് വിട്ടു. തങ്ങളുടെ കൈകള്‍ തലയില്‍ പിറകോട്ട് വെച്ച് കൊണ്ടാണ് ഇവരെ തീവ്രവാദികള്‍ നടത്തുന്നത്. ആടിനെ തെളിക്കുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം ഉണ്ടാക്കി പരസ്പരം ചിരിച്ചാണ് അവര്‍ ഈ പട്ടാളക്കാരെ തെളിക്കുന്നത്.

ഇങ്ങനെ കൊണ്ട് പോയ പട്ടാളക്കാരെ തീവ്രവാദികള്‍ കൊന്നു കളഞ്ഞതായി പിന്നീടുള്ള ചിത്രങ്ങള്‍ തെളിയിക്കുന്നു. കഴിഞ്ഞയാഴ്ച സൈനിക നിയന്ത്രണത്തിലുണ്ടായിരുന്ന വടക്കന്‍ സറിയയിലെ റഖയിലെ തബ്ക വ്യോമതാവളം ഐ.എസ്. പിടിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍നിയന്ത്രിത ഇടങ്ങളിലേക്ക് രക്ഷപ്പെട്ടോടിയവരെയാണ് ഐ.എസ് ഭീകരര്‍ പിടികൂടി കൊലപ്പെടുത്തിയത്.

ഷൂ ധരിക്കാന്‍ അനുവദിക്കാതെ അടിവസ്ത്രത്തോടെ മരുഭൂമിയിലൂടെ സൈനികരുടെ നടത്തുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. സൈനികരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതും വീഡിയോയിലുണ്ട് !.റഖായിലെ തക്ബയില്‍ നിന്നു പിടികൂടിയ 250 പേരെ വധശിക്ഷയ്ക്കു വിധേയരാക്കിയെന്നാണ് വീഡിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

02

03