സിസേറിയന്‍ കുഞ്ഞുങ്ങള്‍ക്ക് മറ്റു കുഞ്ഞുങ്ങളെ പോലെ ആരോഗ്യം ഉണ്ടാകില്ലെന്ന്

638

5

സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മറ്റു കുട്ടികളുടേതു പോലെ ആരോഗ്യം ഉണ്ടാകില്ലെന്ന് പഠനറിപ്പോര്‍ട്ട് പുറത്തു വന്നു. അതോടൊപ്പം അലര്‍ജി ഉണ്ടാകാനും സാധ്യതയെന്ന് പഠനം. ഹെന്‍ട്രി ഫോര്‍ഡ് ഹോസ്പിറ്റലിലെ ഡോ. ക്രിസ്റ്റീന്‍ കോള്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ആണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ സാധാരണ ജനിക്കുന്ന കുട്ടികളേക്കാളും അലര്‍ജി ഉണ്ടാവാന്‍ അഞ്ചിരട്ടി സാധ്യതയെന്നാണ് പഠനങ്ങള്‍ പറയുന്നത്. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ജനനനാളിയിലുടെയുള്ള വരവ് ഇല്ലാതാകുകയും ഇതോടെ മാതാവിന്റെ ബാക്ടീരിയ കുട്ടിക്ക് ബാധിക്കാന്‍ ഇടവരുമെന്നും ഇത് കുട്ടിക്ക് അലര്‍ജി വരാന്‍ കാരണമാകുന്നുവെന്നും ഡോ. ക്രിസ്റ്റീന്‍ കോള്‍ ജോണ്‍സന്റെ ടീം നടത്തിയ പഠനത്തില്‍ പറയുന്നത്.

കുട്ടിയുടെ പ്രതിരോധ സംവിധാനത്തിലെ വികസനവുമായും അലര്‍ജികളുടെ ഉല്‍ഭവവുമായും കുട്ടിക്കാലത്തെ മൈക്രോ ഓര്‍ഗാനിസത്തിന് ബന്ധമുണ്ടെത്രെ. 1,258 നവജാതശിശുക്കളില്‍ പഠനം നടത്തിയശേഷമായിരുന്നു ഈ പഠന റിപ്പോര്‍ട്ട് ഇവര്‍ പുറത്തു വിട്ടത്. സിസേറിയന്‍ വഴി ജനിക്കുന്ന കുഞ്ഞിന് രണ്ടു വയസാകുമ്പോഴേക്കും മറ്റു കുട്ടികള്‍ക്കുണ്ടാകുന്നതിലും കൂടുതല്‍ അലര്‍ജി സാധ്യതയുള്ളതായാണ് പഠനത്തില്‍ തെളിഞ്ഞത്. ഇതാദ്യമായാണ് ഇത്തരമൊരു റിപ്പോര്‍ട്ട്‌ പുറത്തു വരുന്നത്.