Featured
സീക്രട്ട് ഫയലുകള്‍ ഹൈഡ് ചെയ്യാന്‍ ഒരു എളുപ്പ വഴി!!
ഒരു ടൂളും ഉപയോഗിക്കാതെ വളരെ എളുപ്പത്തില്‍ ഫയല്‍ ഹൈഡ് ചെയ്യുന്ന ഒരു സൂത്രം നമുക്ക് ഇവിടെ പരിചയപ്പെടാം.
അതിനു മുന്‍പായി ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. ഈ വിദ്യ നേരത്തേ അറിയുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ക്ഷമിക്കണം. ഇത് അറിയാതവര്ക്കയുള്ള ഒരു ചെറിയ ലേഖനം മാത്രമാണ്.
നമുക്കു ചെയ്യേണ്ട ഫയലുകളെ jpg ഫോര്‍മാറ്റില്‍ ഉള്ള ഒരു ഇമേജ് ഫയലിന് പിന്നില്‍ ഹൈഡ് ചെയ്യുന്ന വിദ്യയാണ് ഇത്. ഇത് ചെയുന്നതിന് മുന്‍പായി വിന് റാര്‍ (winRar) നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നു ഉറപ്പു വരുത്തണം. ആദ്യമായി നിങ്ങള്‍ക്ക് ഹൈഡ് ചെയ്യേണ്ട ഫയലുകള്‍ എല്ലാം കൂടി WINRAR ഉപയോഗിച്ച് കംപ്രസ്സ് ചെയ്യുക. ഇനി നേരത്തേ സൂചിപ്പിച്ച പോലെ jpg ഫോര്‍മാറ്റില്‍ ഉള്ള ഒരു ഇമേജ് ഫയല്‍ തിരഞെടുക്കുക. ഈ jpg ഫയലിന്റെ റെസലൂഷന്‍ 800×600 തുല്യമോ അതില്‍ കുറവോ ആയിരിക്കാന്‍ ശ്രദ്ധിക്കണം. ഇനി താഴെ പറയുന്ന ക്രമത്തില്‍ കാര്യങ്ങള്‍ ചെയ്യുക.
96 total views

ഏതു കാര്യങ്ങളിലും പ്രൈവസി അഥവാ സ്വകാര്യത കാത്തു സൂക്ഷിക്കാന്‍ ആഗ്രഹികുന്നവര്‍ ആണ് നമ്മളില്‍ മിക്കവരും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ആയാലും അതെ. നമ്മുടെ ചില സ്വകാര്യ ഫയലുകള്‍ മറ്റുള്ളവരില്‍ നിന്നും ഹൈഡ് ചെയാന്‍ നമ്മള് ശ്രമിക്കാറുണ്ട്.ഇങ്ങനെ ഫയല്‍ ഹൈഡ് ചെയ്യാന്‍ ആയി നിരവധി സോഫ്റ്റ്വെയര്‍കളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഒരു ടൂളും ഉപയോഗിക്കാതെ വളരെ എളുപ്പത്തില്‍ ഫയല്‍ ഹൈഡ് ചെയ്യുന്ന ഒരു സൂത്രം നമുക്ക് ഇവിടെ പരിചയപ്പെടാം.
അതിനു മുന്‍പായി ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. ഈ വിദ്യ നേരത്തേ അറിയുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ക്ഷമിക്കണം. ഇത് അറിയാതവര്ക്കയുള്ള ഒരു ചെറിയ ലേഖനം മാത്രമാണ്.
നമുക്കു ചെയ്യേണ്ട ഫയലുകളെ jpg ഫോര്‍മാറ്റില്‍ ഉള്ള ഒരു ഇമേജ് ഫയലിന് പിന്നില്‍ ഹൈഡ് ചെയ്യുന്ന വിദ്യയാണ് ഇത്. ഇത് ചെയുന്നതിന് മുന്‍പായി വിന് റാര്‍ (winRar) നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നു ഉറപ്പു വരുത്തണം. ആദ്യമായി നിങ്ങള്‍ക്ക് ഹൈഡ് ചെയ്യേണ്ട ഫയലുകള്‍ എല്ലാം കൂടി WINRAR ഉപയോഗിച്ച് കംപ്രസ്സ് ചെയ്യുക. ഇനി നേരത്തേ സൂചിപ്പിച്ച പോലെ jpg ഫോര്‍മാറ്റില്‍ ഉള്ള ഒരു ഇമേജ് ഫയല്‍ തിരഞെടുക്കുക. ഈ jpg ഫയലിന്റെ റെസലൂഷന്‍ 800×600 തുല്യമോ അതില്‍ കുറവോ ആയിരിക്കാന്‍ ശ്രദ്ധിക്കണം. ഇനി താഴെ പറയുന്ന ക്രമത്തില്‍ കാര്യങ്ങള്‍ ചെയ്യുക.
(ഇവിടെ ഞാന്‍ എടുത്തിരിക്കുന rar ഫയല്‍ hidden.rar, ഇമേജ് ഫയല്‍ pic.jpg)
- നമ്മള് കംപ്രസ് ചെയ്യതപ്പോള്‍ കിട്ടിയ rar ഫയലും നമ്മുടെ ഇമേജ് ഫയലും ഡസ്ക്ടോപ്പിലേക്ക് കോപ്പി ചെയ്യുക.
- ഇനി സ്റ്റാര്‍ട്ട് മെനുവില്‍ നിന്നും കമാന്‍ഡ് പ്രോംപ്റ്റ് ഓപ്പണ്‍ ചെയ്യുക start–>All programs–>Accessories–>command prompt
- കമാന്‍ഡ് പ്രോംപ്റ്റില് താഴെ പറയുന്ന കമാന്‍ഡ് ടൈപ്പ് ചെയ്യുക
(i) cd desktop
(ii) copy /b pic.jpg + hidden.rar pic. jpg
അതിനു ശേഷം എന്റര്‍ കീ പ്രസ് ചെയ്യുക.അപ്പോള്‍ നിങ്ങള്‍ക്ക് ചിത്രത്തില്‍ കാണുന്ന പോലുള്ള ഒരു മെസ്സേജ് കമാന്‍ഡ് പ്രോപ്ടില് കാണാന്‍ സാധിക്കും
ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നമ്മുടെ സീക്രട്ട് ഫയലുകള്‍ ഒരു ഇമേജ് ഫയലിന് പിന്നില്‍ ഹൈഡ് ആവുന്നതാണ്. ഈ ഇമേജ് ഫയല്‍ സാധാരണ രീതിയില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്താല്‍ ആ ചിത്രം മാത്രമേ കാണാന്‍ സാധിക്കു.നമ്മുടെ സ്വകാര്യ ഫയലുകള്‍ അപ്പോഴും സുരക്ഷിതമായിരിക്കും.
pic.jpg റൈറ്റ് ക്ലിക്ക് ചെയ്തു open with–> winrar കൊടുത്തുകഴിഞ്ഞാല്‍ നമുക്ക് ഹൈഡ് ചെയ്തു ഫയലുകള്‍ കാണാന്‍ സാധിക്കും. winrar ഉപയോഗിച്ച് അവ നമുക്ക് എക്സ്ട്രാക്റ്റ് ചെയ്തു എടുക്കാവുന്നതാണ്. അല്ലെങ്കില്‍ pic.jpg എന്നുള്ളത് pic.rar എന്നു റീ നെയിം(rename) ചെയ്തു win rar വച്ച് ഓപ്പണ്‍ ചെയാവുന്നതാണ്.
ഒന്ന് പരീക്ഷിച്ചു നോക്കൂ!! 🙂
97 total views, 1 views today