സീനിനിടെ നോബി വീണു; വീണിടത്ത് കിടന്നു നോബിയുടെ അഭിനയം; ഷോട്ട് ഓക്കേ !

0
540

 

 

 

 

IMG_4270

 

 

ബൂലോകം മൂവീസ് അണിയിച്ചു ഒരുക്കുന്ന വണ്‍ ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ തിരുവന്നതപുരത്ത് ആരംഭിച്ചു. മഖ്‌ബൂല്‍ സല്‍മാന്‍, ഫവാസ് സയാനി, മദന്‍മോഹന്‍ തുടങ്ങിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കലാശാല ബാബു, നോബി, കലാഭവന്‍ നാരായണന്‍ കുട്ടി തുടങ്ങിയ പ്രമുഖ നടന്മാരുമുണ്ട്.

ഇന്നലെ തിരുവനന്തപുരത്ത് ആരംഭിച്ച ഷൂട്ടിങ്ങിലെ പ്രമുഖ താരങ്ങള്‍ കലാശാല ബാബുവും ഹാസ്യ നടന്‍ നോബിയുമായിരുന്നു. സിനിമയിലെ തന്ത്രപ്രധാനമായ ഒരു സീന്‍ എടുക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു നോബിയും കലാശാല ബാബുവും ബാക്കി യൂണിറ്റുമെല്ലാം. ഡയറക്ടര്‍ ഓക്കേ പറഞ്ഞു, സീന്‍ തുടങ്ങി…നോബിയും കലാശാല ബാബുവും ഓടി വരുന്ന സീന്‍. അദ്ദ്യ വട്ടം ഓടി കഴിഞ്ഞപ്പോള്‍ ഡയറക്ടര്‍ റീടേക്ക് പറഞ്ഞു..പിന്നേയും ഓടി..”ഏകദേശം ഓക്കേ, എന്നാലും ഒരു വട്ടം കൂടി നോക്കാം” എന്ന് ക്യാമറമാന്‍ വിളിച്ചു പറഞ്ഞു…വീണ്ടും ഓട്ടം..ഇത്തവണ ഓട്ടത്തിനിടയില്‍ നോബി കാലു തെറ്റി വീണു..ഡയറക്ടര്‍ ഷോട്ട് കട്ട്‌ ചെയ്തില്ല. നോബി വീണിടത്ത് കിടന്നു തപ്പി തടഞ്ഞു എഴുന്നേറ്റു ഓടി..സീന്‍ സുപ്പര്‍ ഒക്കെ എന്ന് ഡയറക്ടറുടെ കമന്റ്..!!!!

കൈയ്യും കാലും മുറിഞ്ഞു മുടന്തി മുടന്തി വന്നു മോണിട്ടറില്‍ ആ സീന്‍ കണ്ട ശേഷം നോബി സ്വയം പറഞ്ഞു, “ഇല്ലോള്ളം മുറിഞ്ഞാല്‍ എന്താ, സംഗതി ചിമിട്ടന്‍ ആയില്ലേ”..!