സീരിയലുകാര്‍ ആദ്യം കൊല്ലം തുളസിയെ വെട്ടി; പിന്നെ പെട്ടിയിലുമാക്കി !

140

maxresdefault

രാഷ്ട്രീയക്കരനയും അഴിമതിക്കാരനായ മന്ത്രിയായും ഒക്കെ ഒരു കാലത്ത് മലയാള സിനിമകളിലെ നിറസനിധ്യമായിരുന്ന കൊല്ലം തുളസി ഒരിക്കലും തന്‍റെ അഭിനയ ലോകത്ത് നിന്നും ഇങ്ങനെ ഒരു അനുഭവം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.  ഇടക്കാലത്ത് അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നെങ്കിലും കാര്‍ക്കശ്യമുള്ള വില്ലന്‍ കഥാപാത്രങ്ങളിലൂടെയും സ്വഭാവ കഥാപാത്രങ്ങളിലൂടെയും തിളങ്ങിയ നടനായ കൊല്ലം തുളസിയെന്ന അതുല്യ നടനെ മലയാളത്തിലെ ചില പ്രമുഖ സീരിയലുകാരാണ് വെട്ടി പെട്ടിയിലാക്കി ചുവരില്‍ തൂക്കിയത്‌.!

ഒരു സീരിയല്‍ അഭിനയിക്കാന്‍ കരാറായപ്പോള്‍ കുറച്ച് എപ്പിസോഡുകള്‍ കഴിഞ്ഞാല്‍ പ്രതിഫലം കൂട്ടിത്തരുമെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ച് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കൊല്ലം തുളസി പ്രതിഫലം കൂടുതലായി ആവശ്യപ്പെട്ടു. പ്രതിഫലം കൂടുതലോ കുറവോ നല്‍കിയില്ലെന്നുമാത്രമല്ല, സീരിയലില്‍നിന്നുതന്നെ തന്നെ ഒഴിവാക്കിയെന്നാണ് താരം പറയുന്നത്.

അടുത്ത എപ്പിസോഡില്‍ കഥാപാത്രത്തെ ഫോട്ടോയില്‍ മാലചാര്‍ത്തി ചുവരില്‍ തൂക്കി. കാര്യമറിയാതെ ഇതേ സീരിയലിന്റെ സെറ്റില്‍ പിന്നീട് അഭിനയിയ്ക്കാന്‍ വരുമ്പോള്‍ കാണുന്ന കാഴ്ച ലൊക്കേഷനില്‍ തന്റെ മരണരംഗം ചിത്രീകരിക്കുന്നതാണ്.

തന്‍റെ ശബ്ദം കേട്ട് ശവപ്പെട്ടിക്കുള്ളില്‍നിന്നും പരിഭ്രമങ്ങളോടെ എഴുന്നേറ്റുവരുന്ന തമിഴന്‍ കോസ്റ്റ്യൂമറെയാണ് കണ്ടതെന്നും തന്റെ രൂപസാദൃശ്യമുണ്ടെന്ന് പറഞ്ഞ് ശവപ്പെട്ടിക്കുള്ളിലാക്കിയ കോസ്റ്റ്യുമറുടെ വിലാപവും ക്ഷമാപണവും കേട്ടാണ് മടങ്ങിയതെന്നും കൊല്ലം തുളസി പറയുന്നു.

അഭിനയിച്ചുകൊണ്ടിരുന്ന ബാലഗണപതി എന്ന് സീരിയലില്‍ നിന്നും ഒരു കാരണവുമില്ലാതെ കട്ട് ചെയ്തിരിക്കുന്നു എന്നും കൊല്ലം തുളസി പരാതിപ്പെടുന്നു.