1

സുഗേഷ് ഞാന്‍ സൌദിയില്‍ നിന്നും ഉബൈദ് …ഇവിടെ നിതാഖാത്ത് നിയമയത്തിന്റെ …

തിരിച്ചുവ് വരാം ഉബൈദ് …വിജയ് ഘോഷ് യാമിനി ഇപ്പോള്‍ എവിടെ ഉണ്ട് . എന്താണ് അവരുടെ അവസ്ഥ. അവര്‍ ഇന്ന് രാവിടെ ചായയോ മറ്റോ കഴിച്ചോ. വിജയ് ഘോഷ് കേള്‍ക്കാമോ…

സുഗേഷ് സുഗേഷ് ..ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത് ജിദ്ദയിലെ ശറഫിയ പാലത്തിനു ചുവട്ടിലാണ്. ഇവിടെ വിസാ നിയമത്തിന്റെ കുരുക്കില്‍ പെട്ട് ….

വെയിറ്റ് ചെയ്യൂ ഉബൈദ് താങ്കളിലേക്ക് ഞാന്‍ തിരിച്ചു വരാം . വിജയ് ഘോഷ് എന്തായി യാമിനി ഗണേഷ് വിവാഹ തീരുമാനം. അവര്‍ പിരിയാന്‍ തന്നെ തീരുമാനിച്ചോ. ഈ ഘട്ടത്തില്‍ പിരിയുകയല്ലേ നല്ലത്. അതെ അതാണ് നല്ലത്, എന്ത് പറയുന്നു മറ്റു നേതാക്കള്‍..

സുഗേഷ് ..ഇന്നലെ ബാവാദിയില്‍ കുറെ മലയാളികള്‍….

ഉബൈദ് ലൈനില്‍ തുടരൂ..

ആ.. വിജയ് ഘോഷ്.കേള്‍ക്കാമോ.. യാമിനി ഇപ്പോള്‍ എന്ത് ചെയ്യുന്നു.. അവര്‍ ഇപ്പോഴും കരയുകയാണോ അതോ ചിരിക്കുകയാണോ…വളരെ കൃത്യമായി ചുരുങ്ങിയ വാക്കുകളില്‍ ..

സുഗേഷ് സൗദിയിലെ ജയിലുകളില്‍ മലയാളികള്‍ കഷ്ടപ്പെ……………

ക്ഷമിക്കൂ ഉബൈദ് തിരിച്ചു വരാം. ആ..ആ…. വിജയ് ഘോഷ് യാമിനി ഇന്നലെ വളരെ അവശയായി കാണപ്പെട്ടു, ഇത് ഗാര്‍ഹിക പീഡനത്തിന്റെ തെളിവായി കോടതിയില്‍ ഉദ്ധരിക്കാമൊ. എന്താണ് വിദഗ്ദാഭിപ്രായം. അവരുടെ വിവാഹ മോചനം കോടതി അംഗീകരിച്ചു കൊടുക്കില്ലേ. ആ ബന്ധം തകര്‍ന്നു കിട്ടില്ലേ തകരില്ലേ …എന്ത് പറയുന്നു ഘോഷ്.

സുഗേഷ് സുഗേഷ് സുഗേഷ് ….സൗദിയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരു ………..സുഗേഷ് സുഗേഷ് .

താന്‍ പോടോ..ഒരു സൗദി. ആ.. വിജയ് ഘോഷ്.കേള്‍ക്കാമോ.. യാമിനി…….

You May Also Like

ആസൈ ആസൈയായ് എന്ന തമിഴ് സിനിമയിലൂടെ നായികയായി അരങ്ങേറിയ പത്തനംത്തിട്ടക്കാരി

Sreejith Saju മലയാളികളാണെങ്കിലും അന്യഭാഷയില്‍ തുടക്കം കുറിച്ച അഭിനേതാക്കള്‍ അനവധിയാണ്. ആസൈ ആസൈയായ് എന്ന തമിഴ്…

ഗാട്ടിമാന്‍ എക്‌സ്പ്രസ്: അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ സര്‍വീസിന്റെ വിശേഷങ്ങള്‍.

പ്രതിരോധകുത്തിവയ്പ്പുകള്‍ക്ക് ഒരാമുഖം (ഡോ.മനോജ്‌ വെള്ളനാട്)

വാക്സിന്‍ എടുക്കുന്നതുകൊണ്ട് മറ്റുപല അസുഖങ്ങളും വരുന്നുണ്ട്. ഡോക്ടര്‍മാരും മരുന്ന് കമ്പനികളും തമ്മിലുള്ള അവിശുദ്ധബന്ധം ഇതിന് പിന്നിലുണ്ട്

ഞങ്ങള്‍ക്ക് വിശക്കുന്നു!!!

സോമാലിയ!!! ഒരു ദരിദ്ര രാഷ്ട്രം. ഇത് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെ ആയി. ഇത്രയേറെ സമ്പന്ന രാഷ്ട്രങ്ങള്‍ക്ക്‌ നടുവില്‍ ഒരു ദരിദ്ര രാഷ്ട്രം എങ്ങനെ വന്നു എന്നറിയാന്‍ നിങ്ങള്‍ക്കും ആകാംഷ ഇല്ലേ? അങ്ങനെ ഒരു ആകാംഷയില്‍ നിന്നാണ് ഞാനും സോമാലിയ എന്ന ദരിദ്ര രാഷ്ട്രത്തെ കുറിച്ച ഒരു അന്വേഷണം ആരംഭിച്ചത്‌.