മുന്‍ കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ എം.പിയും മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവുമായിരുന്ന അമര്‍ സിംഗിനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘം അമര്‍ സിംഗിന് സമന്‍സ് കൈമാറി.
മുമ്പ് സുനന്ദയുടെ മരണത്തെ സംബന്ധിച്ച് തനിക്കറിയാമെന്ന് അമര്‍സിംഗ് പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസില്‍ അമര്‍ സിംഗിനറിയാവുന്നത് കേള്‍ക്കുവാനാണ് ചോദ്യം ചെയ്യുന്നതെന്ന് ദില്ലി പോലീസ് മേധാവി ബി.എസ് ബാസ്സി മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് സുനന്ദയുടെ മരണം ഐ.പി.എല്‍ കോഴയിടപാടുമായി ബന്ധപ്പെട്ടാണെന്ന് അമര്‍സിംഗ് വെളിപ്പെടുത്തിയത്. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് സുനന്ദ തന്നെ വിളിക്കുകയും ഐ.പി.എല്‍ കോഴയെ കുറിച്ച് സംസാരിക്കുകയും ചെയ്തെന്ന് അമര്‍ സിംഗ് പറഞ്ഞു.
മുമ്പ് രണ്ട് പ്രവര്‍ത്തകര്‍ ഇതേ കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. മരണത്തിന്ദിവസങ്ങള്ക്ക് മുമ്പ് അവരെ വിളിച്ചിരുന്നുവെന്നും തരൂരിന്റെ ഐപിഎല്‍ ഇടപാടുകളെ സംബന്ധിച്ച് സംസാരിച്ചുവെന്നുമായിരുന്നു അവരുടെ മൊഴി.