സുന്ദരിയായ റാണിയും പത്മിനിയും

294

rani-padmini-first-look

കുട്ടിക്കാലത്ത് ആരെങ്കിലും നിങ്ങളൊരു അടക്കവും ഒതുക്കവുമുള്ള പെണ്‍ക്കുട്ടിയാണെന്ന് പറഞ്ഞാല്‍.. ഒരിക്കലും അതില്‍ അഭിമാനിച്ച് ചിറകുകളോതുക്കി ഇരുന്ന് കളയരുത്… കാരണം അതൊരു ട്രാപ്പ് ആണ്…നിങ്ങളെ പറക്കാന്‍ അനുവദിക്കാതെ തളച്ചിടുന്ന ട്രാപ്പ്…ചിറകുകളോതുക്കിയാല്‍ എങ്ങനെ പറക്കാന്‍ കഴിയും…?..

കുട്ടിക്കാലം മുതല്‍ കൊണ്ട് നടന്ന സ്വപ്നങ്ങളുടെ മേല്‍ കസേര വെച്ചിരിക്കാന്‍ ഒരാളെ ക്ഷണിക്കുന്ന ദയനീയ മുഹൂര്‍ത്തമാണ്
ബഹുഭൂരിപക്ഷത്തിനും വിവാഹം..കുടുംബത്തില്‍ തന്നെ ഒരന്വേഷണം നടത്തിയാല്‍ ഇതിനുള്ള ഉദാഹരണങ്ങള്‍ ലഭിക്കും..

ഉപരിതലത്തിലൂടെ ഈ വിഷയങ്ങളെ പ്രതിപാദിച്ച് കടന്ന് പോകുന്ന ഒരു റോഡ് മുവിയുടെ എല്ലാ വികാരങ്ങളും തിരിച്ചറിവുകളും മനോഹരമായി സന്നിവേശിപ്പിച്ച മികച്ചൊരു അനുഭവമാണ് റാണിപദ്മിനി.

ഈ തലമുറയിലെ സംവിധായകരില്‍ ഞാന്‍ വളരെയധികം ഇഷ്ട്ടപ്പെടുന്ന ഫിലിം മേക്കറാണ് ആഷിക്.പഴകിയ പ്രമേയാവതരണ രീതികളെ പിന്തുടരാതെ തന്റേതായ കയ്യൊപ്പ് ചാര്‍ത്തുന്ന അദ്ധെഹത്തിന്റെ ചിത്രങ്ങളില്‍ മുന്‍പന്തിയിലാണ് ഈ ചിത്രം…നയനാനന്ദകരമായ ഫ്രെയിമുകള്‍ കൊണ്ടും ഇമ്പമാര്‍ന്ന സംഗീതം ജോണ്ടും റാണിപത്മിനി സമ്പന്നമാണ്.

തിരിച്ചു വരവില്‍ ഒരല്‍പം ബോറായി തോന്നിയിരുന്നു മഞ്ജുവിന്റെ അഭിനയം. എന്നാല്‍ ആ പഴയ ഫയര്‍ അവരില്‍ കെട്ടടങ്ങിയിട്ടില്ല എന്ന് തെളിയിക്കുന്നുണ്ട് പത്മിനി എന്ന കഥാപാത്രം. പക്ഷെ റീമയാണ് ഈ സിനിമയില്‍ ഒരു പടി മുകളില്‍ നില്‍ക്കുന്നത്. റാണിയും പത്മിനിയുമായുള്ള ഇവരുടെ പ്രകടനംതന്നെയാണ് സിനിമയുടെ ചന്തം.

മുനിവിധികള്‍ ഇല്ലാതെ ആസ്വദിക്കാവുന്ന മനോഹര ചിത്രം റാണി പത്മിനി.