സുരക്ഷാജീവനക്കാരനെ വെടിവെച്ചുകൊന്ന്‍ പട്ടാപ്പകല്‍ ദില്ലിയില്‍ മോഷണം..

194

ee

വടക്കന്‍ ദില്ലിയിലാണ് സമഭാവം. എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിയ സ്വകാര്യ ബാങ്കിന്റെ വാന്‍ ആക്രമിക്കുകയും എതിര്‍ക്കാന്‍ ശ്രമിച്ച സുരക്ഷാജീവനക്കാരനെ വെടിവെച്ചുകൊലപ്പെടുത്തുകയും ചെയ്ത ശേഷം ഒന്നര കോടി രൂപ തട്ടിയെടുത്തു. സായുധരായി എത്തിയ രണ്ടംഗസംഘമാണ് ഈ കൊടുംപാതകം ചെയ്തത്.

വടക്കന്‍ ദില്ലിയിലെ തിരക്കുള്ള കമല്‍ നഗര്‍ മാര്‍ക്കറ്റിനടുത്ത് ദില്ലി സര്‍വകലാശാല, ബംഗ്ലാവ് റോഡിലെ എ.ടി.എമ്മിന് പുറത്ത് കാലത്ത് 11 മണിയോടെയാണ് സംഭവം. കമല്‍ നഗര്‍, രൂപ് നഗര്‍ പ്രദേശങ്ങളിലെ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ എത്തിയതായിരുന്നു സ്വകാര്യ ബാങ്കിന്റെ വാന്‍.

gun1 Fa59 E

എടിഎമ്മിന് പുറത്ത് സുരക്ഷാജീവനക്കാരനെ നിര്‍ത്തി അകത്ത് പണം നിറക്കുകയായിരുന്നു ബാക്കി ജീവനക്കാര്‍. ഇതിനിടയില്‍ ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം, സുരക്ഷാ ജീവനക്കാരന്റെ തലയില്‍ നിരയോഴിച്ചശേഷം വാനില്‍ കയറി, പണമടങ്ങിയ പെട്ടി എടുക്കുകയും, സമീപത്തുണ്ടായിരുന്നവരെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി സ്ഥലം വിടുകയുമായിരുന്നു.

ദൃക്സാക്ഷികള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയും, പോലീസെത്തി സുരക്ഷാജീവനക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കവര്ച്ചക്കാര്‍ക്കായി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശകതമാക്കിയിട്ടുണ്ടെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ ദീപക് മിശ്ര അറിയിച്ചു.

gun2 q2zt J