സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ഫെറാറി ആഡംബര തീവണ്ടി നിര്‍മ്മിക്കുന്നു

150

Cruise-Train-by-Ferrari-Designer-is-Scheduled-for-2017-4

കണ്ണടച്ച് തുറക്കും മുന്‍പ് പമ്പ കടക്കുന്ന വേഗകാറുകള്‍ നിര്‍മ്മിക്കുന്ന ഫെറാറി ആഡംബര തീവണ്ടികള്‍ നിര്‍മ്മിക്കാന്‍ പോകുകയാണ്. 2017 ഓടെ ജപ്പാനില്‍ ആയിരിക്കും ഫെറാറി നിര്‍മ്മിത ആദ്യ ആഡംബര തീവണ്ടി ഓടിതുടങ്ങുന്നത്.

ജെആര്‍ റെയില്‍വേയ്സും ഫെറാറിയും സംയുക്തമായിയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്യുന്നത്. ഗ്ലാസുകള്‍ കൊണ്ട് നിര്‍മ്മിച്ച നിരീക്ഷണ ബോഗികളും ഡീലക്സ് റൂമുകളും ഈ തീവണ്ടിയുടെ മാത്രം പ്രത്യേകതകളാണ്.

ആകെയുള്ള 10 ക്യാരിയെജുകളിലുമായി 34 സഞ്ചാരികളെ മാത്രമേ തീവണ്ടിക്കു ഒരു സമയം കൊണ്ടുപോകാന്‍ കഴിയു. എല്ലാ ക്യാരിയെജുകളിലും നിരീക്ഷണത്തിനായി പ്രത്യേകം നിലകള്‍ നിര്‍മ്മിച്ചിടുണ്ട്. രണ്ട് നിലകളുള്ള ബോഗിയില്‍ താഴത്തെ നിലയില്‍ ബെഡ്റൂമും ഒരു സൊകാര്യ ബാത്ത്റൂം സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്‌. മുകളിലെ നിലയിലെ വിശ്രമമുറിയോടൊപ്പം അതിഥികള്‍ക്കായി 5 സ്ലീപ്പര്‍ ബോഗികളും ട്രെയിനിനകത്ത് ഒരുക്കിയിടുണ്ട്.

30 മില്ല്യന്‍ യുറോ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ തീവണ്ടിയില്‍ യാത്ര ചെയ്യണമെങ്കില്‍ എത്ര രൂപ ചിലവാക്കണമെന്നു ഊഹിക്കാമല്ലോ?. തീവണ്ടിയുടെ ഉള്ളറകള്‍ കാണണം എന്നുണ്ടെങ്കില്‍ താഴത്തെ വീഡിയോ ഒന്ന് കണ്ടു നോക്കു.