സൂപ്പര്‍ താരങ്ങളെ പറയാതെ പറഞ്ഞ് ബാബു ആന്റണി ; പ്രസ്താവന വിവാദമാകുന്നു.

186

babu-antony

സൂപ്പര്‍ താരങ്ങളെ പറയാതെ പറഞ്ഞു ബാബു ആന്റ്റണിയുടെ പ്രസ്താവന വിവാദമാകുന്നു.

ദുബായില്‍ തുടങ്ങുന്ന തന്‍റെ സ്‌കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സിനെക്കുറിച്ച് വിശദീകരിക്കുന്ന വേളയിലാണ് ബാബു ആന്റ്റണി വിവാദ പരാമര്‍ശം നടത്തിയത്.കേരളത്തില്‍ 25 പേര്‍ ചേര്‍ന്നാണ് മലയാള സിനിമ നിയന്ത്രിക്കുന്നതെന്നും അവരുടെ ജാതിയും താല്‍പര്യങ്ങളും അഭിപ്രായവുമാണ് ചിത്രത്തിലൂടെ ജനങ്ങളില്‍ അടിച്ചേല്‍പിക്കുന്നതെന്നും നടന്‍ ബാബു ആന്റണി പറഞ്ഞു.

ആശയത്തിലെ ആവര്‍ത്തനവും സമീപനത്തിലെ വ്യത്യസ്തത ഇല്ലായ്മയും കൊണ്ടാണ് മലയാളത്തില്‍ ഇറങ്ങുന്ന 99.9 ശതമാനം സിനിമകളും പരാജയപ്പെടുന്നത് എന്ന് ബാബു ആന്റണി കുറ്റപെടുത്തി.

കഥാപാത്രത്തിന് അനുസരിച്ചുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് നിര്‍മാതാക്കളും തടസം നില്‍ക്കുന്നുവെന്നും സൂപ്പര്‍ താരങ്ങളെ വച്ച് മാത്രം ചിത്രങ്ങളുണ്ടാക്കി പണമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.