നിരക്ഷരന്‍ സൂപ്പര്‍ ബ്ലോഗ്ഗര്‍; അകമ്പാടം റണ്ണര്‍ അപ്പ്

നിരക്ഷരന്‍ - സൂപ്പര്‍ ബ്ലോഗ്ഗര്‍, 2011

പതിനാറായിരത്തില്‍ പരം, അക്ഷര സ്‌നേഹികളുടെ സാന്നിധ്യം കൊണ്ട്, ബൂലോകത്തെ അക്ഷരങ്ങളുടെ വസന്തോത്സവം ആയി മാറിയ ബൂലോകം സൂപ്പര്‍ ബ്ലോഗ്ഗര്‍ തെരഞ്ഞടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നിരക്ഷരന്‍ കിരീടം അണിഞ്ഞു. ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി നൗഷാദ് അകമ്പാടവും.

ജയാപജയങ്ങള്‍ ഓരോ ഘട്ടത്തിലും മാറിമറിഞ്ഞ ഈ ത്രസിപ്പിക്കുന്ന പോരാട്ടത്തിന്റെ അവസാനപാദത്തില്‍ ആണ് ജേതാക്കള്‍ എതിരാളികളെ കാതങ്ങള്‍ക്കു പിന്നിലാക്കിയത്. അവസാന ലാപ്പിലെ അവസാന മനിക്കൊരുകളില്‍ ആണ് ഒരു ഫോട്ടോ ഫിനിഷിലൂടെ നിരക്ഷരന്‍ വിജയതിലകം അണിഞ്ഞത്. ഓരോ ബ്ലോഗ്ഗെരും, ബൂലോകത്തിലെ ഓരോ വായനക്കാരും തന്റെതായി കൊണ്ടാടിയ ഈ ഉത്സവം, ബ്ലോഗ്ഗിലെ പുതു നാമ്പുകള്‍ക്ക് വളര്‍ച്ചയും, കൃഷിതോട്ടങ്ങള്‍ക്ക് പുഷ്പകാലവും എകുന്നതിനുപരി, അക്ഷരലോകത്തിന്റെ പുതു വസന്തം ആയും വിശേഷിപ്പികപെടുന്നു. ഇതു ഒരു ഉത്സവമാക്കി കൊണ്ടാടിയ ഓരോ വായനക്കാരും നന്ദി. വിജയികള്‍ക്ക് അനുമോദനങ്ങള്‍ !!!!!

നിരക്ഷരനെ കുറിച്ച് അല്പം

സ്വയം നിരക്ഷരന്‍ എന്ന് വിളിച്ച് ബ്ലോഗിലെത്തിയ അക്ഷരങ്ങളുടെ രാജകുമാരനായ നിരക്ഷരന്‍ എന്ന മനോജ്‌ രവീന്ദ്രനാണ് വായനക്കാര്‍ തിരഞ്ഞെടുത്ത ഇക്കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗര്‍. രണ്ടായിരത്തി എഴില്‍ ബ്ലോഗില്‍ എത്തിയ ഇദ്ദേഹം  ഇതിനോടകം എല്ലാ ബ്ലോഗു എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും  സുപരിചിതനാണ്.

എണ്ണപ്പാടത്തെ എഞ്ചിനീയര്‍ ആയ നിരക്ഷരന്‍  ബ്ലോഗില്‍ മാത്രമല്ല പ്രശസ്തന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ബ്ലോഗിലെ യാത്രാ വിവരണ ശാഖയെ പുനരുജ്ജീവിപ്പിച്ചതിനു മുന്‍കൈ എടുത്തിട്ടുണ്ട് . അതിനു പുറമേ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തകനും കൂടിയാണ് . ബ്ലോഗറന്മാരുടെ ഇടയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ബോധവല്‍ക്കരണം ചെയ്യുവാനായി സേവ് മുല്ലപ്പെരിയാര്‍ എന്ന ഓണ്‍ലൈന്‍ സമരത്തിനും ശ്രീ നിരക്ഷരന്‍ നേതൃത്വം കൊടുക്കുന്നു.

യാത്രാ വിവരണ സാഹിത്യത്തില്‍ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹം ആരംഭിച്ച യാത്രകള്‍ .കോം മലയാളത്തിലെ പ്രമുഖ യാത്രാ വിവരണ വെബ് പോര്‍ട്ടല്‍ ആണ് . ജോഹര്‍ ജോ സാരഥി ആയ  നമ്മുടെ ബൂലോകം ബ്ലോഗു പത്രത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിലും നിരക്ഷരന്‍ സേവനമനുഷ്ടിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

  1. ചില യാത്രകള്‍
  2. നിരക്ഷരന്‍
  3. ചില ചിത്രങ്ങള്‍
  4. Niraksharan’s Travelogues
  5. http://www.yathrakal.com/

നൗഷാദ് അകമ്പാടത്തെ കുറിച്ച്

നൗഷാദ്‌ അകമ്പാടം - ഫസ്റ്റ് റണ്ണര്‍ അപ്പ്

ഫസ്റ്റ് റണ്ണര്‍ അപ്പ്‌ ആയി ഈ വര്ഷം വായനക്കാര്‍ തിരഞ്ഞെടുത്തത് വരയിലൂടെ വായനക്കാരുടെ മനസ്സുകവര്‍ന്ന ശ്രീ നൌഷാദ് അകംപാടത്തിനെയാണ്.

എന്റെ വര എന്ന ബ്ലോഗിലൂടെ പ്രശസ്തിയുടെ കൊടുമുടി കയറിയ ബ്ലോഗറാണ് നൌഷാദ് അകംപാടം. ഇന്നത്തെ മലയാളം ബ്ലോഗില്‍  പുതുമയുള്ള കാരിക്കേച്ചറുകള്‍ വരയ്ക്കുന്ന അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ മിക്കവയും പല മുഖ്യ ധാരാ മാധ്യമങ്ങളും അനുവാദം പോലും ചോദിക്കാതെ കടം കൊള്ളുകയുണ്ടായി. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ മലയാളികള്‍ മനസ്സ് നിറഞ്ഞു തന്നെ ആസ്വദിച്ചു. സ്വത സിദ്ധമായ നര്‍മ്മത്തിന്റെ ഉടമയായ അദ്ദേഹം ഏവര്‍ക്കും പ്രിയപ്പെട്ട കൂട്ടുകാരനാണ്. മലയാളത്തിലെ ബ്ലോഗറന്മാരുടെ ഒരു കാരിക്കേച്ചര്‍ സീരീസ് ചെയ്യുന്നതിന്റെ തിരക്കിലാണ് നൌഷാദ്.

വളരെ കഴിവ് തെളിയിച്ച ഒരു ഫോട്ടോഗ്രാഫറും കൂടിയാണ് ഈ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗര്‍  ഫസ്റ്റ് റണ്ണര്‍ അപ്പ്‌ .

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

  1. http://entevara.blogspot.com/
  2. http://www.flickr.com/photos/noushadali/
  3. http://www.madinahvision.com/
  4. http://www.twitter.com/noushadart

ബൂലോകം സൂപ്പര്‍ ബ്ലോഗ്ഗര്‍, 2011 സൂപ്പര്‍ ബ്ലോഗ്ഗര്‍ ആയ ശ്രീ. നിരക്ഷരനും ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ നൗഷാദ് അകമ്പാടത്തിനു ബൂലോകം ടീമിന്‍റെ പേരില്‍ എല്ലാ വിധ ആശംസകളും..

മാന്യരേ,

കഴിഞ്ഞ വര്‍ഷത്തെ (2011) സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് ഇവിടെ പ്രഖ്യാപിക്കുവാന്‍ കഴിയുന്നതില്‍ എനിക്ക് അതീവ സംതൃപ്തിയുണ്ട്.  വളരെ  വാശിയേറിയ മത്സരമാണ് ഇത്തവണ നടന്നത്. സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് രണ്ടാം തവണയാണ് ബൂലോകം .കോം നടത്തുന്നത് . ബ്ലോഗറന്മാരെ പ്രോത്സാഹിപ്പിക്കുകയും അവരുടെയിടയിലെ പ്രതിഭകളെ കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഈ അവാര്‍ഡിന്റെ ലക്‌ഷ്യം. ജനപ്രിയ ബ്ലോഗറും ആക്ഷേപ സാഹിത്യ ചക്രവര്‍ത്തിയുമായ ശ്രീ ബഷീര്‍ വള്ളിക്കുന്നാണ് മലയാളത്തിന്റെ ആദ്യ സൂപ്പര്‍ ബ്ലോഗര്‍.

രണ്ടാമത്തെ സൂപ്പര്‍ ബ്ലോഗറെ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഈ മത്സരത്തില്‍ വോട്ടുകള്‍ ചെയ്യുകയും അതിനെ ഒരു വന്‍ വിജയമാക്കുവാനായി  സഹകരിക്കുകയും ചെയ്ത എല്ലാ മാന്യ വായനക്കാര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ.  ഈ മത്സരത്തില്‍ പങ്കെടുത്ത എല്ലാ ബ്ലോഗറന്മാര്‍ക്കും പ്രത്യേകമായ നന്ദിയും കൃതജ്ഞതയും അറിയിക്കുന്നു. എല്ലാവരും ജയിക്കണം എന്നായിരുന്നു  നമ്മുടെയെല്ലാം ആഗ്രഹം .എന്നാല്‍ ഒരിക്കലും  അങ്ങിനെ സംഭവിക്കില്ലല്ലോ. എല്ലാവരും നല്ല കഴിവുള്ളവര്‍ തന്നെ. വീണ്ടും എഴുതണം. തീര്‍ച്ചയായും വിജയം ഒരിക്കല്‍ നിങ്ങള്‍ക്കുള്ളതാണ്.

ഈ വോട്ടിഗ് വിജയമാക്കുവാനായി അശ്രാന്തം പരിശ്രമിച്ച ഡോക്ടര്‍. അരുണ്‍ കൈമള്‍ (ബൂലോകം മാനേജിംഗ് എഡിറ്റര്‍), ആത്മാര്‍ഥത മുഖമുദ്രയായ ബൂലോകത്തിന്റെ കര്‍മ്മ സാരഥി  ശ്രീ. ജാസിര്‍ ജവാസ് (ബൂലോകം ഗ്രൂപ്പ് മാനേജര്‍) തുടങ്ങിയവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഏവര്‍ക്കും  ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Advertisements