സൂര്യയെ കാത്ത് വിജയ്‌ ഇരുന്ന പതിനൊന്നാം മണിക്കൂര്‍ !

187

new

തന്റെ ആദ്യ ചിത്രം മുതല്‍ സൂര്യ ഇളയദളപതിയുമായുള്ള സൗഹൃദം സൂക്ഷിക്കുന്നു.

കഴിഞ്ഞ വര്‍ഷം വിജയ് യുടെ പിറന്നാള്‍ നടന്‍ വീട്ടില്‍ ആഘോഷമാക്കാന്‍ തീരുമാനിച്ചു. സൂര്യയ്ക്കും പാര്‍ട്ടിയില്‍ സ്വീകരണമുണ്ടായിരുന്നു. അന്ന് രാത്രി മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിലാണ് സൂര്യ. വരാന്‍ പതിനൊന്ന് മണി കഴിയുമെന്ന് സൂര്യ വിജയ് യെ വിളിച്ചു പറഞ്ഞു. സമയത്തെ കുറിച്ച് ചിന്തിക്കേണ്ടെന്നും വന്നാല്‍ മതിയെന്നുമായിരുന്നു വിജയ് യുടെ മറുപടി. പതിനൊന്ന് മണി കഴിഞ്ഞ് സൂര്യ വരുമ്പോള്‍ വിജയ്‌ക്കൊപ്പം എല്ലാവരും നടനെ കാത്തിരിക്കുകയായിരുന്നത്രെ.

ചെന്നൈയിലെ ലോയോല കോളേജില്‍ ഒരേ സമയത്താണ് ഇരുവരും തങ്ങളുടെ ഗ്രാജേഷന്‍ പൂര്‍ത്തിയാക്കിയതെന്ന സത്യവും പലര്‍ക്കും അറിയാത്തതാണ്. സൂര്യയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം പോലും വിജയ് ക്കൊപ്പമായിരുന്നു. 1997 ല്‍ വിജയ് നായകനായ നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യയുടെ അരങ്ങേറ്റം.

Advertisements