ശുദ്ധമായ കുടിവെള്ളത്തിന് ഏറെ പ്രാധാന്യമുള്ള കാലഘട്ടമാണിത്. ഒരുതുള്ളിവെള്ളത്തിനായി വേഴാംബലുകളെപോലെ കാത്തിരിക്കുന്ന മനുഷ്യര്‍ ഈ ലോകത്തിന്റെ മുക്കിലും മൂലയിലും വസിക്കുന്നുണ്ട്.
ചുറ്റും വെള്ളം എന്നാല്‍ ഒരു തുള്ളി പോലും കുടിക്കാന്‍ പറ്റില്ല. മഹാനായ ഇംഗ്ലീഷ് കവി പി ബി ഷെല്ലിയുടെ വരികളാണിവ. ഇവ സത്യമാണോ എന്നറിയാന്‍ ദൂരെയൊന്നും പോകണ്ട നമ്മുടെ ആലപ്പുഴവരെ പോയാല്‍ മതി. ചുറ്റും വെള്ളമുണ്ടായിരിന്നിട്ടും സംസ്ഥാനത്ത് ഏറ്റുവും കൂടുതല്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്നതും ഇവരാണ്.
പാനസോണിക്കിന്റെ പുതിയ കണ്ടുപിടിത്തം ശുദ്ധജല ക്ഷാമത്തിന് ശാശ്വതമായ ഒരു പരിഹാരമാണ്. സൂര്യവെളിച്ചം ഉപയോഗിച്ച് വെള്ളം ശുദ്ധമാക്കുന്ന അതിനൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് പാനസോണിക്. ഭൂമിക്കടിയിലെ വെള്ളത്തില്‍ ടൈറ്റാനിയം ഡയി ഒക്സയിട് ( ടിഐ ഓ2) എന്ന കാറ്റലിസ്റ്റിനെ പ്രവേശിപ്പിച്ചു യുവി വെളിച്ചത്തിന്റെ സഹായത്തോടെ വെള്ളം ശുദ്ധമാകുന്ന പ്രക്രിയാണ് പാനസോണിക് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു ആശയത്തിനുമേല്‍ ഇങ്ങനെയൊരു യന്ത്രം ഏതെങ്കിലും കമ്പനി നിര്‍മ്മിക്കുന്നത്.
തികച്ചും സൂര്യവെളിച്ചം മാത്രമുപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആയതിനാല്‍ മറ്റുപാര്ശ്വഫലങ്ങള് ഒന്നും തന്നെ വരില്ല എന്ന് കമ്പനി അവകാശപെടുന്നു. ജലത്തിലേക്ക് വിന്യസിപ്പിക്കുന്ന ഫോട്ടോകാറ്റലിസ്റ്റിനെ തിരികെയെടുക്കാനും ഭാവിയിലെ മറ്റാവിശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നതും ഈ സാങ്കേതിക വിദ്യയുടെ ഗുണങ്ങളാണ്.
70 ശതാമാനം ഇന്ത്യാക്കാരും രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന വെള്ളമാണ് കുടിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ പാനസോണിക്കിന്റെ പുതിയ യന്ത്രം ഇന്ത്യന്‍ വിപണിയില്‍ വന്‍ തരംഗമാകുമെന്നുറപ്പ്.