സൂര്യ ടിവിയില്‍ പ്രേത ബാധ

471

735042_10151527058364715_1248742808_n

സൂര്യ ടിവിയില്‍ പ്രക്ഷേപണം ചെയ്ത ഒരു വാര്‍ത്ത ഇപ്പോള്‍ ഫേസ്ബുക്കില്‍ പ്രധാന ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.ആലപ്പുഴയിലെ ഒരു വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വഴി എടുത്ത ഫോട്ടോകളില്‍ പ്രേതത്തെ കണ്ടുവെന്നതായിരുന്നു വാര്‍ത്ത. ‘രാത്രി സമയത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീട്ടിനുള്ളിലെ ചിത്രത്തില്‍ പ്രേത രൂപം കണ്ട് ഭയന്നു വിറയ്ക്കുകയാണ് ആലപ്പുഴ ഗുരുകുല സ്വദേശി ആര്‍ സുനിലും കുടുംബവും’ എന്ന ആമുഖത്തോടെയാണ് വീട്ടുകാരെക്കാള്‍ ഭയചകിതനായി കാണപ്പെട്ട ന്യൂസ് റീഡര്‍ വാര്‍ത്ത അവതരിപ്പിക്കുന്നത്.

സുനിലിന്റെ അയല്‍ വാസിയായ മിഥുന്‍, അമ്മയുടെ ഫോട്ടോ മൊബൈലിലെടുത്തെത് തെളിയാത്തതിനെ തുടര്‍ന്ന് ബള്‍ബിനു നേരെ ഫോക്കസ് ചെയ്തു തുടരെ ഫോട്ടോകളെടുത്തെന്നും അതില്‍ 3 എണ്ണം ഭയാനകാം വിധം ഫോണില്‍ പതിഞ്ഞിട്ടുണ്ടെന്നുമെല്ലാം പറഞ്ഞ് പ്രേക്ഷകരെ കൂടി ഭയപ്പെടുത്തുന്ന വിധമായിരുന്നു വാര്‍ത്ത. നിങ്ങള്‍ തന്നെ ഒന്നു കണ്ടു നോക്കൂ.

ഒരു കുടുംബത്തെയും നാട്ടുകാരെയും ഉറക്കം നഷ്ടപ്പെടുത്തും വിധം വാര്‍ത്തകള്‍ കൊടുക്കുന്നതിനു മുന്‍പ് സത്യമെന്താണെന്നു സൂര്യ ടിവിയിലെ അണിയറപ്രവര്‍ത്തകര്‍ അന്വേഷിക്കേണ്ടിയിരുന്നു. മൊബൈലില്‍ എടുക്കുന്ന ഫോട്ടോകളില്‍ പ്രേത രൂപങ്ങളെ ചേര്‍ക്കാവുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഇന്നു ലഭ്യമാണ്. ഉദാഹരണത്തിനു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനായ ghost cam.

ghost cam വഴി ഞാന്‍ എടുത്ത ചിത്രങ്ങളാണിത്, ഒന്നു കണ്ടു നോക്കൂ

540938_10151527025654715_1378383621_n
533145_10151527025499715_1386886284_n
522704_10151527025689715_28730470_n

ഇനി മിഥുനെടുത്ത ഫോട്ടോകളുടെ പേരുകളൊന്ന് നോക്കൂ, scary-3, scary-4, എന്നിങ്ങനെ. അതു കൊണ്ടു തന്നെ ഈ ഫോട്ടോകള്‍ ghost cam പോലെയുള്ള ഒരു ആപ്ലിക്കേഷനുപയോഗിച്ച് എടുത്തവയാണിതെന്ന് നിസ്സംശയം പറയാം.

419838_10151527037884715_1130193775_n

 

ഇനി പറയൂ ഇത്തരം വാര്‍ത്തകള്‍ കൊടുത്ത് ആളുകളുടെ മനസ്സില്‍ ഭീതി വിതയ്ക്കുന്നത് ശരിയായ മാധ്യമ ധര്‍മ്മമാണോ?