Narmam
സൂറാബിയുടെ ദുബായി കത്ത് !!
പ്രിയത്തില് ഇക്കാക്ക വായിക്കുന്നതിനായി സൂറാബി എഴുത്ത് .
ഇക്കാക്ക് അവിടേ സുഖം തന്നെ എന്ന് കരുതുന്നു ,പടച്ചോന് സഹായിച്ചു ഈ അല്ലംപ്ര കുന്നില്‍ ഞമ്മള്‍ക്കും അങ്ങിനെ തന്നെ !!
68 total views

പ്രിയത്തില് ഇക്കാക്ക വായിക്കുന്നതിനായി സൂറാബി എഴുത്ത് .
ഇക്കാക്ക് അവിടേ സുഖം തന്നെ എന്ന് കരുതുന്നു ,പടച്ചോന് സഹായിച്ചു ഈ അല്ലംപ്ര കുന്നില്‍ ഞമ്മള്‍ക്കും അങ്ങിനെ തന്നെ !!
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നിങ്ങള്‍ എന്റെ അടുത്ത് വരുന്നു എന്ന് കേട്ടപ്പോള്‍ എനിക്ക് പെരുത്ത് സന്തോഷായിരുന്നു ,ന്നാല് യാത്ര ‘ടെറര്‍ ഇന്ത്യ യില്‍’ ആണ് ന്നു കേട്ടപ്പോള്‍ ,ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചുതും പോരാഞ്ഞു അതിന്റെ മേലെ പാണ്ടി ലോറി കേറിയ പോലെയായി ന്റെ അവസ്ഥ !!നി
നിങ്ങള്‍ക്ക് വലിയ കുഴപ്പമൊന്നും ഇല്ലാതെ ഇവിടെയെത്താന്‍ ഞാന്‍ ഞമ്മളെ പള്ളി ദര്സില് ക്ക് നേര്‍ച്ച നേര്‍ന്നിട്ടുണ്ട് .സുഖായി എത്താന്‍ ഇങ്ങളും ദുആരക്കണം ,ടെറര്‍ ഇന്ത്യ ആയതു കൊണ്ട് എത്തിയാല്‍ എത്തി .കണ്ടാല്‍ കണ്ടു ന്നാണല്ലോ ,അത് കൊണ്ടാ എനിക്കി ത്രക്ക് ബേജാര് !
ഇങ്ങള് നാളെ എയര്‍പോര്‍ട്ടില്‍ ന്നു ബോഡിംഗ് പാസ് കിട്ടി ,വിമാനത്തില്‍ കേറിയാല്‍ എന്നെ വിളിക്കണം .അതറിഞ്ഞിട്ടു വേണം ഞമ്മള്ക്ക് തിരുവനന്തപുരത്തുക്കും കൊച്ചീക്കും മംഗലാപുരത്തുക്കും ഓരോരോ വണ്ടി അയക്കാന്‍ ! ഇങ്ങള് കൊയിക്കൊട്ടെക്ക് ആണ് ടിക്കറ്റ് എടുത്തത് എങ്കിലും ഞാന്‍ അങ്ങോട്ടു വരണില്ല,’ടിക്കറ്റ് എടുത്ത സ്ഥലത്ത് വിമാനം ഇറക്കില്ല ‘ എന്നാണല്ലോ ഓലെ പുതിയ പോളിസി ,അത് കൊണ്ടാണ് ഞമ്മള് കോഴിക്കോട്ടെക്ക് വരാത്തത് .
ഇങ്ങള് നാളെ അവിടെന്നു പോരുന്നുണ്ട് ങ്കിലും എന്ന് ഇവിടെ എത്തും എന്ന് ഒരു ഉറപ്പും ഇല്ലല്ലോ ,അത് കൊണ്ട് ങ്ങള് കൊണ്ടോരുന്ന പെട്ടി കാണാനും ങ്ങളെ കാണാനുമൊക്കെ ഇടങ്ങേറായി ഇങ്ങട്ട് വരണ്ട ന്ന് ഞാന്‍ ങ്ങളെ അളിയന് മാരോടും പെങ്ങന്‍ മാരോടുമൊക്കെ പറഞ്ഞിട്ടുണ്ട് . പിന്നെ ഞാന്‍ ഇന്നലെ ഞമ്മളെ അസീസ് വക്കീലിനെ കണ്ടിരുന്നു . . കോക് പിറ്റില്‍ ക്ക് പാര്‍ത്തു നോക്കുന്നോല്ക്ക് ഇപ്പോള്‍ ,മുന്‍കൂര്‍ ജാമ്യം കിട്ടും ന്നാ മൂപ്പര് പറയുന്നത് .നിയമത്തില്‍ ഭേദഗതി ചെയ്തൂന്ന് .അത് കൊണ്ട് ആ ബേജാറെ ഇല്ല .
ഇക്കാക്ക,ഇങ്ങള് വിമാനത്തില്‍ കേറിയാല്‍ ആ മുന്നിലുള്ള കമ്പി നല്ലോണം പിടിച്ചിരുന്നോളി .സീറ്റ് ബെല്‍റ്റിനു ങ്ങളെ മൊബൈല്‍ താങ്ങാനുള്ള ആവാതെ ഉണ്ടാവൂ . പിന്നെ അടിയന്തിര സഹായം നേരിടാന്‍ ഒന്ന് രണ്ടു ബലൂണ്‍ കൂടി വീര്‍പ്പിച്ചു കയ്യില്‍ വെക്കണം ട്ടോ ഓക്സിജന്‍ കിട്ടാഞ്ഞാല്‍ അതില്‍ നിന്നും ങ്ങള്‍ക്ക് ശ്വാസം വലിക്കാലോ ? എങ്ങിനെയുണ്ട് ഞമ്മളെ ബുദ്ധി ?
ഇക്കാക്ക ഒരു കാര്യം പറയാന്‍ മറന്നു , ഇങ്ങള് വരുമ്പം ‘വെരല്മ്മലെ സൂര്യന് ന്നു പരസ്യത്തില്‍ കാണുന്ന െ്രെബറ്റ് ലൈറ്റ് ടോര്‍ച്ചും കൂടി കയ്യില്‍ പിടിച്ചോളൂ ‘ .ടെറര്‍ ഇന്ത്യയില്‍ ഇരു പത്തിനാല് മണിക്കൂര്‍ പവര്‍കട്ട് ആയതിനാല്‍ വെളിച്ചം കിട്ടൂല ,
അഥവാ ഇങ്ങക്കെങ്ങാനും മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ ബാത്ത് റൂമില്‍ അതും കത്തിച്ചു പോകാലോ ,മാത്രമല്ല ഇരുട്ടത്തു തട്ടി തടഞ്ഞു ബല്ല എയര്‍ ഹോസ്റ്റസ് മാരെയും അറിയാതെ മുട്ടി പ്പോയാല്‍ ,ന്റെ പൊന്നേ ഞമ്മള്ക്ക് സഹിക്കൂല ,ഞമ്മള്ക്ക് ഇങ്ങളെ വിശ്വാസമാണ് ന്നാലും ഒന്ന് പറഞൂന്നെയുള്ളൂ . .വിമാനം റാഞ്ചിയാല്‍ ജാമ്യം കിട്ടും എന്നാല്‍ ഓളെങ്ങാനും ങ്ങള് ഓളെ പീഡിപ്പിച്ചു എന്ന് പറഞ്ഞാല്‍ ജാമ്യം പോയിട്ട് ങ്ങളെ എനിക്ക് കാണാന്‍ പോലും കിട്ടൂല ,അത് കൊണ്ട് സൂക്ഷിച്ചാല്‍ ങ്ങള്‍ക്ക് കൊള്ളാം.അല്ലേല്‍ ടെറര്‍ ഇന്ത്യക്ക് കൊള്ളാം !!
നല്ലോണം ഭക്ഷണമൊക്കെ കഴിച്ചു കേറിക്കോള്ണ്ടി ..വിമാനത്തില്‍ ന്നും എന്തേലും കിട്ടുംന്ന് വിചാരിച്ച് ഒന്നും തിന്നാതെ പോരണ്ട ..ആ കാര്യത്തില്‍ ഇങ്ങള്ക്ക് വല്യ ബേജാര് ണ്ടാവൂ ലാ ന്ന് ഇന്ക്ക് അറിയാം .നാല് കുബ്ബൂസില്‍ നാലോസം കയ്യുണ ങ്ങള്‍ക്ക് അതൊരു വിഷയോം അല്ല ന്നാലും ഒരു ബേജാര്, ഇതിപ്പം ടെറര്‍ ഇന്ത്യയിലായതു കൊണ്ട് എത്രോസം പട്ടിണി കിടക്കണം ന്നു അറിയൂലല്ലോ !
പിന്നെ ഫോണ്‍ എടുക്കാന്‍ മറക്കണ്ട ട്ടോ മൊബൈലില്‍ നല്ല മാപ്പിള പാട്ടും സിനിമാ പാട്ടും ഒക്കെ കേറ്റിക്കോളി ,,അല്ലേല്‍ ങ്ങള്‍ക്ക് ബോറടിക്കും .പാട്ടും കൂത്തം കേള്‍ക്കാന്‍ മാത്രമല്ലട്ടോ ങ്ങള് ഏതു എയര്‍ പോര്‍ട്ടിലാണ് ഇറങ്ങിയത് ന്നു ഫോണ്‍ കയ്യില്‍ ണ്ടെല് അറിയാലോ !! ചെലവു ചുരുക്കാന്‍ എസി ഉണ്ടാവില്ലന്നു പത്രത്തില്‍ കണ്ടു .അത് കൊണ്ട് ങ്ങള്‍ക്ക് വിയര്‍ക്കുമ്പോള്‍ വീശാന്‍ ഒരു വിശറികൂടി എടുക്കാന്‍ മറക്കണ്ട !
ഇപ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ ഒരു സാധനവും വാങ്ങണ്ടാട്ടോ ,ഗള്‍ഫ് സാധനങ്ങള്‍ക്ക് പൂതി ഇല്ലാഞ്ഞിട്ടല്ല ,ഇങ്ങള് കണ്ണില്‍ കണ്ടതൊക്കെ വാങ്ങി പെട്ടീലാക്കി ലഗേജില്‍ ഇടും ,അത് ടെറര്‍ ഇന്ത്യ ക്കും അവരെ പണിക്കാരും അടിച്ചു മാറ്റും എന്തിനാ കിട്ടാത്ത സാധനത്തിനു ഞാന്‍ വെറുതെ പൂതി വെക്കണത് .!
പിന്നെ ഡ്യൂട്ടി സമയം കഴിഞ്ഞാല്‍ പൈലറ്റ് മാര്‍ വിമാനം ഓടിക്കൂല ന്നാ ണല്ലോ ഞമ്മളെ മന്ത്രി പറഞ്ഞത് . അത് കേട്ടപ്പം മുതലാ ഞമ്മള്ക്ക് ബേജാറ് കൂടിയത് .വിമാനം ആകാശത്തിനു മുകളില്‍ എത്തുമ്പോഴങ്ങാനും ഒലെ ഡ്യൂട്ടി സമയം തീര്‍ന്നാലോ പടച്ചോനെ , ആകാശത്ത് വിമാനം നിര്ത്തിടണ്ടി വെരൂലെ ? പിന്നെ വേറെ െ്രെഡവര്‍ വരാനൊക്കെ കുറെ സമയം എടുക്കും .അത് വരെ ആകാശത്ത് ങ്ങളെങ്ങനെ ചൂടും കൊണ്ട് നിക്കും ? അത് കൊണ്ട് ഒരു നല്ല കുട കയ്യില്‍ പിടിക്കാന്‍ മറക്കണ്ട ട്ടോ ,.അതാകുമ്പോള്‍ മഴയും കൊള്ളൂല ല്ലോ ,.
വിമാനം ങ്ങള് വിചാരിച്ച സ്ഥലത്ത് ഇറങ്ങില്ലേല് മിണ്ടാതെ അടങ്ങി ഒതുങ്ങി ഇരുന്നോള്ണ്ടി മന്സ്യാ ,,എന്തേലും മുണ്ട്യാല് പിന്നെ ങ്ങളെ ഞമ്മള് ങ്ങളെ ടി വി ന്യൂസ് ലെ കാണാന്‍ പറ്റൂ !! ജീവന് പോയാലും ആ കോക് പിറ്റിന്റെ ഭാഗത്തേക്ക് നോക്കും കൂടി ചെയ്യരുത് ട്ടോ പറഞ്ഞേക്കാം ,ങ്ങളെങ്ങാനും ടെറര്‍ ഇന്ത്യ വിമാനം റാഞ്ചി ന്നു ആരേലും പറഞ്ഞാല്‍ ആ നാണക്കേട് മാറൂല .ഇനി അഥവാ ഒരു അങ്ങിനെ ഒരു പൂതി മനസ്സിലുണ്ടങ്കില് വല്ല ശ്രീ ലങ്കന്റെയോ ,ബംഗ്ലാദേശ് ന്റെയോ വിമാനം റാഞ്ചി ക്കൊളീ .ഒന്നും ല്ലെലും അതിന്റെ ടയറെങ്കിലും മറിച്ചു വിക്കാലോ ?
ഇനി കൂട്ടുതല്‍ ഒന്നും എന്നും എഴുതുന്നില്ല .ടെറര്‍ ഇന്ത്യയിലെ സാഹസിക യാത്ര നിങ്ങളെ അന്ത്യ യാത്രയാകാതിരിക്കാന് പടച്ചോനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് .അള്ളാന്റെ വിധിയുണ്ടെങ്കില്‍ ജീവനോടെ കാണാം അല്ലേല്‍ പരലോകത്തില്‍ വെച്ചും !!.
സ്നേഹത്തോടെ .
സ്വന്തം സൂറാബി !!.
69 total views, 1 views today